Results 1 to 2 of 2

Thread: കുരുന്നു പഠനത്തിന്*റെ മനശാസ്ത്രം

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default കുരുന്നു പഠനത്തിന്*റെ മനശാസ്ത്രം

    തന്*റെ കുട്ടി പഠനത്തില്* ഒന്നാം സ്ഥാനത്ത് എത്തണമെന്നും അതിലൂടെ അവന്* ജീവിത വിജയം നേടണമെന്നും ഏതെരു മാതാപിതാക്കളും ആഗ്രഹിക്കും.സ്വാഭാവികമായും അതവരുടെ അവകാശം തന്നെയാണ്. എന്നാല്* മാതാപിതാക്കളുടെ ആഗ്രഹങ്ങള്* കുട്ടികളില്* സമ്മര്*ദ്ദം ചെലുത്തി അടിച്ചേല്*പ്പിക്കാനിടവരരുത്. അത് അവരില്* ശാരീരിക, മാനസിക പ്രശ്നങ്ങള്* സുഷ്ടിക്കും.
    ഒന്നിനും കുറവില്ലാതെ മാതാപിതാക്കള്* കുട്ടികള്*ക്കു സൗകര്യം ഒരുക്കുമ്പോള്* കുഞ്ഞുഞ്ഞള്* പഠനത്തില്* പിന്* നിരയിലാകുന്നത് എന്തുകൊണ്ടാണ്....?

    ശാരീരികവും മാനസികവും ഭൗതികവുമായ ഒട്ടേറെ ഘടകങ്ങള്* ഇതിനു പിന്നിലുണ്ട്.

    ബുദ്ധി, താല്*പര്യം, അഭിരുചി, പ്രചോദനം, ഓര്*മ്മ ഇവയൊക്കെ പഠനത്തെ നിര്*ണ്ണയിക്കുന്ന മാനസിക ഘടകങ്ങളാണ്.

    ബുദ്ധിമാന്*മാര്* കാര്യങ്ങള്* പെട്ടെന്നു ഗ്രഹിക്കുമ്പോള്* ബുദ്ധിപരമായി പിന്നോക്കം നില്*ക്കുന്നവര്*ക്ക് അതിനു കഴിയാതെ വരുന്നു. ഇത് പഠനത്തില്* താല്പര്യക്കുറവിന് ഇടയാക്കും.

    ജന്മ സിദ്ധമായി ലഭിക്കുന്ന അഭിരുചികളും, താല്*പര്യവും, മാതാപിതാക്കളുടെ പാരമ്പര്യവുമെല്ലാം ഒരു പരിധിവരെ പഠനത്തെ നിര്*ണ്ണയിക്കുന്നുണ്ട്. മാതാപിതാക്കളുടെയും അധ്യാപകരുടെയും ഇടപെടലും കുട്ടികളുടെ മനസ്സിനെ ബാധിക്കാറുണ്ടെന്നാണ് പഠനങ്ങള്* വ്യക്തമാക്കുന്നത്.

    കുടുംബപരവും സാമൂഹ്യപരവുമായ കാര്യങ്ങള്* കുട്ടികളെ വളരെ വേഗത്തില്* സ്വാധീനിക്കും. അതിനാല്* കുടുംബ പ്രശ്നങ്ങള്* കുട്ടികളുടെ പഠനത്തെ ബാധിക്കാതെ മാതാപിതാക്കള്* ശ്രദ്ധിക്കേണ്ടതാണ്.

    കുട്ടികളുടെ കഴിവും സാഹചര്യവും മനസ്സിലാക്കാതെ പഠനം അടിച്ചേല്*പ്പിച്ചാല്* അത് ഗുണത്തേക്കാളെറെ ദോഷം ചെയ്യും. ശാരീരികവും മാനസികവുമായ ദൂഷ്യഫലങ്ങള്* ഉണ്ടാകാത്ത വിധത്തില്* കുട്ടികളെ പഠനത്തിലേക്ക് നയിക്കാന്* അച്ഛനമ്മമാര്* ശ്രമിക്കണം. ആവശ്യമായാല്* ഇതിനായി വിദഗ്ദരുടെ ഉപദേശം തേടാനും മറക്കരുത്.

  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •