അമ്മയും കുട്ടിയും തമ്മിലുള്ള ബന്ധം ലോകത്തിലെ എല്ലാ ബന്ധങ്ങളിലും വെച്ച് ഏറ്റവും പരിശുദ്ധമായതാണ്. അമ്മയുടെ ഒരു സ്പര്*ശം പോലും കുഞ്ഞിന് വിലമതിക്കാനാവാത്ത സ്വത്താണ്.
അമ്മയുടെ ശബ്ദവും സ്പര്*ശവും കുട്ടി എങ്ങനെ തിരിച്ചറിയുന്നുവെന്ന് നിങ്ങള്* ആലോചിച്ചിട്ടുണ്ടോ? കുട്ടിയുടെ തലച്ചോറില്* വളരുന്ന സെല്ലുകളാണത്രെ ഇതിനു കാരണക്കാര്*.

കുട്ടിയുടെ വളര്*ച്ചയില്* സ്വാധീനം ചെലുത്താന്* അച്ഛനേക്കാള്* എളുപ്പത്തില്* അമ്മയ്ക്കു കഴിയുമത്രെ. തലച്ചോറിന്*റെ വികസത്തിന് കൂടുതല്* അനുഭവങ്ങള്* ആവശ്യമാണ്. കളിക്കാതെയും മാതാപിതാക്കളുടെ പരിചരണം ലഭിക്കാതെയും വളരുന്ന കുട്ടികളുടെ ബുദ്ധി വികാസം മറ്റു കുട്ടികളുടേതില്* നിന്ന് 20 മുതല്* 30 ശതമാനം വരെ കുറവാണെന്ന് അമേരിക്കയിലെ ഹസ്റൂണില്* നടത്തിയ നിരീക്ഷണങ്ങളില്* ഗവേഷകര്* കണ്ടെത്തിയിട്ടുണ്ട്.

രണ്ടോ മൂന്നോ വയസ്സിനുള്ളില്* കുഞ്ഞിന്*റെ തലച്ചോറ് വളരെയധികം മാറ്റങ്ങള്*ക്കു വിധേയമാകുന്നു. രണ്ടു വയസുള്ള കുഞ്ഞിന്*റെ തലച്ചോറ് പ്രായപൂര്*ത്തിയായ ഒരാളുടേതിനേക്കാള്* ഇരട്ടി ഊര്*ജം ഉപയോഗിക്കുന്നുണ്ടത്രെ.ഗര്*ഭപാത്രത്തിലായിരിക്കുമ്പോ ള്* തന്നെ അതിന്*റെ സാഹചര്യത്തില്* നിന്നും പ്രകുതിയില്* നിന്നും മസ്തിഷ്കം അതിന്*റെ വികാസത്തിനാവശ്യമായ വസ്തുക്കള്* ശേഖരിക്കുമെങ്കിലും ജനന ശേഷമുള്ള പരിപാലനം വളരെ പ്രധാനമത്രെ.

മാതാവിന്*റെ പോഷകാഹാരക്കുറവും മയക്കു മരുന്നുപയോഗവും ശിശുവിനെ കാര്യമായിത്തന്നെ ബാധിക്കും. ബുദ്ധിമാന്ദ്യത്തിനും സ്കിസോഫ്രീനിയ എന്ന മാനസിക രോഗത്തിനും അപസ്മാരത്തിനും വരെ ഇത് കാരണമാകും.ജനിച്ചയുടനെയുള്ള ശിശുവിന്*റെ കേള്*വി ശക്തിയും ഘ്രാണശക്തിയും സ്പര്*ശന ശക്തിയുമൊക്കെ വളരെ കുറവായിരിക്കും. രണ്ടുമാസം പ്രായമെത്തിയതിനു ശേഷമാണത്രെ കുഞ്ഞ് വികാരങ്ങള്* തിരിച്ചറിയാന്* തുടങ്ങുന്നത്.

വളര്*ച്ചയുടെ പിന്നീടുള്ള ഘട്ടത്തില്* സന്തോഷം, സങ്കടം, അഭിമാനം, അസൂയ, സഹതാപം, നാണം തുടങ്ങിയവ പരിചിതങ്ങളാകുന്നു. ഈ സമയത്ത് മാതാവിന്*റെ പരിചരണത്തിനു പകരം അവഗണനയാണ് കുട്ടിക്കു ലഭിക്കുന്നതെങ്കില്* അത് ഉത്കണ്ഠ വളര്*ത്താനും മാനസിക പിരിമുറുക്കത്തിനും കാരണമാകും.

ജനിച്ച് നാലുമാസമാകുമ്പോഴേക്കു മാത്രമേ കുട്ടിക്ക് ഏതെങ്കിലും ഒരു വസ്തുവിലേക്ക് നോട്ടം കേന്ദ്രീകരിക്കാനാവൂ. പരിശീലനം ലഭിച്ചില്ലെങ്കില്* കുട്ടിയുടെ കാഴ്ചയും നേരെയായിരിക്കില്ലെന്ന് വിദഗ്ധര്* പറയുന്നു.

അമ്മയുടെ വായില്* നിന്നും വീഴുന്ന ഓരോ വാക്കും അമുതാകുന്ന കാലഘട്ടമാണ് ഒരു വയസ് പ്രായം. തന്*റെ മുഖത്തോടു മുഖം ചേര്*ത്ത് അമ്മ പറയുന്ന ഓരോ കാര്യവും കുട്ടി വലിയ താല്പര്യത്തോടെ ശ്രദ്ധിക്കുന്നു. മാസികാസ്വാസ്ഥ്യം വല്ലാതെ അനുഭവിച്ച അമ്മയ്ക്കുണ്ടാകുന്ന കുട്ടിയുടെ മാസികോല്ലാസത്തിന് വളരെ വ്യത്യാസമുണ്ടായിരിക്കുമെന്ന് ശാസ്ത്രജ്ഞര്* കണ്ടെത്തിയിട്ടുമുണ്ട്.

നാലു വയസ്സുള്ള കുട്ടി ഓടാനും ചാടാനും കളിക്കാനും കളിപ്പാട്ടങ്ങള്* ലഭിക്കാനും ആഗ്രഹിക്കുന്നതും അവന്*റെ വളര്*ച്ചയുടെ പ്രധാന ലക്ഷണമാണ്. ആറ് വയസുവരെയുള്ള കാലയളവാണത്രെ ഭാഷ പഠിക്കാന്* ഏറ്റവും പറ്റിയ പ്രായം. പത്തു വയസ്സിനുള്ളില്* തലച്ചോറിന്*റെ വളര്*ച്ച ഏതാണ്ട് പൂര്*ത്തിയാകുന്നു.

ബാല്യം മാതാപിതാക്കളുടെ പ്രത്യേകിച്ച് അമ്മയുടെ സ്നേഹവും വാത്സല്യവും ആവശ്യപ്പെടുന്നു. ഏത് തിരക്കിനിടയിലും അതു നല്*കുക എന്നത് അമ്മയുടെ കടമയാണ്.