വിവാഹശേഷം ‘പട്ടണത്തില്* ഭൂതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാവ്യാമാധവന്* നാട്ടില്* പോയി വന്നതിന് ശേഷമാണ് തങ്ങളുടെ കുടുംബജീവിതത്തില്* പ്രശ്നങ്ങള്* തുടങ്ങിയതെന്ന് കാവ്യയുടെ ഭര്*ത്താവ് നിശാല്* ചന്ദ്ര. തെളിവുകള്* സഹിതം എല്ലാ കാര്യങ്ങളും താന്* കോടതിയില്* സമര്*പ്പിക്കുമെന്നും നിശാല്* പറയുന്നു.
വിവാഹ മോചന ഹര്*ജിയില്* കാവ്യാമാധവന്* ഉന്നയിച്ച ആരോപണങ്ങളോട് ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു നിശാല്*. താനും കാവ്യയുമൊന്നിച്ച് കുവൈത്തിലുണ്ടായിരുന്ന ആദ്യ നാളുകള്* സന്തോഷഭരിതമായിരുന്നു. ‘പട്ടണത്തില്* ഭൂതം’ എന്ന സിനിമയുടെ ബാക്കി ഷൂട്ടിംഗിനായി കേരളത്തില്* പോയിവന്നതിന് ശേഷമാണ് പ്രശ്നങ്ങള്* ആരംഭിച്ചത്. കാവ്യയുടെ പെരുമാറ്റത്തില്* പ്രകടമായ മാറ്റമുണ്ടായി.
രാത്രിയില്* ഏറെ വൈകിയും കാവ്യയ്ക്ക് ഫോണ്* കോളുകള്* വന്നു. അതേക്കുറിച്ച് ചോദിച്ചപ്പോള്* കാവ്യയുടെ പ്രതികരണം പരുഷമായിരുന്നു. യഥാര്*ത്ഥ സത്യങ്ങള്* പുറത്തുവരുമെന്ന ഭീതികൊണ്ടാകാം മുമ്പൊന്നും പറയാത്ത ആരോപണങ്ങള്* കാവ്യ ഇപ്പോള്* ഉന്നയിക്കുന്നത്. കാവ്യയോട് സ്വര്*ണമോ പണമോ സ്വത്തോ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരം ഡിമാന്**ഡുകള്* വയ്ക്കേണ്ട അവസ്ഥ തനിക്കും കുടുംബത്തിനും ഇല്ലെന്നും നിശാല്* ചന്ദ്ര പറയുന്നു.
നിശാലിന്*റെയും വീട്ടുകാരുടെയും താല്*പ്പര്യങ്ങള്*ക്കുവേണ്ടി തന്*റെ സ്ത്രീത്വം അടിയറവയ്ക്കേണ്ടി വന്നതായി കാവ്യാമാധവന്* വിവാഹമോചന ഹര്*ജിയില്* വ്യക്തമാക്കിയിരുന്നു. ഭര്*ത്താവിന്*റെ സഹോദരന്* ഡോ. ദീപക്കും തന്നെ പീഡിപ്പിച്ചു. ചലച്ചിത്രരംഗത്തെ പ്രമുഖരുമായി തനിക്ക് അവിഹിതബന്ധമുണ്ടെന്ന് ഇവര്* പ്രചരിപ്പിച്ചു. തന്നെ മാനസികമായും ശാരീരികമായും അവര്* പീഡിപ്പിക്കുകയായിരുന്നു. തന്*റെ കൈയില്* നിന്ന് വാങ്ങിയ 95 ലക്ഷം രൂപ നിശാലും കുടുംബവും മടക്കിത്തരണമെന്നും കാവ്യ ഹര്*ജിയില്* ആവശ്യപ്പെട്ടിട്ടുണ്ട്.
Bookmarks