പോക്കിരിരാജ എന്ന മെഗാഹിറ്റ് സിനിമയില്* പൃഥ്വിരാജിന്*റെ നായികയായി മലയാളത്തില്* അരങ്ങേറിയ ശ്രേയ സരണ്* വീണ്ടും ഒരു മലയാള ചിത്രത്തില്* നായികയാകുന്നു. യൂണിവേഴ്സല്* സ്റ്റാര്* മോഹന്*ലാലിന്*റെ നായികയായാണ് ശ്രേയ ഇനി അഭിനയിക്കുക. റോഷന്* ആന്*ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവയിലാണ് ലാലിന്*റെ നായികയായി ശ്രേയ എത്തുക.


തന്*റെ ആദ്യ മലയാള ചിത്രം നേടിയ വമ്പന്* വിജയം ശ്രേയയെ ആവേശഭരിതയാക്കിയിരിക്കുകയാണ്. അത്തരം മെഗാ സിനിമകളുടെ ഭാഗമാകുകയാണ് ശ്രേയയുടെ ലക്*ഷ്യം. കാസനോവയില്* നിന്നുള്ള ക്ഷണം വന്നപ്പോള്*ത്തന്നെ ശ്രേയ സമ്മതം മൂളുകയായിരുന്നുവത്രേ.

ലക്ഷ്മി റായി, റീമ കല്ലിങ്കല്*, സഞ്ജന എന്നിവരും ഈ സിനിമയില്* നായിക നിരയിലുണ്ട്. ഒന്നിലധികം നായികമാരുണ്ടെങ്കിലും ശ്രേയയുടെ കഥാപാത്രം തന്നെയായിരിക്കും ഇതില്* മുമ്പില്* നില്*ക്കുകയെന്നാണ് അറിയുന്നത്. ബോബി - സഞ്ജയ് ടീം തിരക്കഥയെഴുതുന്ന കാസനോവ സെപ്റ്റംബര്* നാലിന് ബാങ്കോക്കില്* ചിത്രീകരണം ആരംഭിക്കുകയാണ്.

അഞ്ച് ഗാനരംഗങ്ങളാണ് കാസനോവയിലുള്ളത്. ബാങ്കോക്ക്, മലേഷ്യ, ദുബായ് എന്നിവിടങ്ങളിലാണ് സിനിമ പൂര്*ണമായും ചിത്രീകരിക്കുക. ഇതൊരു റൊമാന്*റിക് എന്*റര്*ടെയ്നറായിരിക്കുമെന്നാണ് സംവിധായകന്* അവകാശപ്പെടുന്നത്. ഉദയനാണ് താരം, ഇവിടം സ്വര്*ഗമാണ് എന്നീ ചിത്രങ്ങള്*ക്ക് ശേഷം മോഹന്*ലാലും റോഷന്* ആന്*ഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് കാസനോവ.

കോണ്*ഫിഡന്*റ് ഗ്രൂപ്പ് നിര്*മ്മിക്കുന്ന സിനിമ വിതരണത്തിനെടുത്തിരിക്കുന്നത് മാക്സ് ലാബാണ്. ഗോപി സുന്ദര്*, അല്**ഫോണ്*സ്, ഗൌരി എന്നിവര്* ചേര്*ന്ന് സംഗീതസംവിധാനം നിര്*വഹിച്ചിരിക്കുന്നു. മോഹന്*ലാലിന്*റെ ഒരു പുതിയ മുഖമായിരിക്കും കാസനോവയിലൂടെ പ്രേക്ഷകര്*ക്ക് കാണാനാവുകയെന്ന് റോഷന്* ആന്*ഡ്രൂസ് ഉറപ്പുനല്*കുന്നു