നല്ല സിനിമകള്* എടുക്കാന്* ശ്രമിക്കുകയും പതിവായി പരാജയപ്പെടുകയും ചെയ്യുന്ന സംവിധായകനാണ് വി എം വിനു. അദ്ദേഹത്തിന്*റെ ഏതു സിനിമ എടുത്തു പരിശോധിച്ചാലും അതൊരു നല്ല സിനിമയ്ക്കായുള്ള തോല്**വിയടഞ്ഞ പരിശ്രമമാണെന്നു കാണാം. അതുകൊണ്ടുതന്നെ മറ്റൊരു സത്യന്* അന്തിക്കാടാകാനുള്ള വിനുവിന്*റെ നീക്കങ്ങള്* മനോഹരമായ നടക്കാത്ത സ്വപ്നമായി അവശേഷിക്കുന്നു.

ഏറ്റവും പുതിയ സിനിമയായ പെണ്*പട്ടണം ഈ ഗതി തന്നെ ആവര്*ത്തിക്കുകയാണ്. സ്ത്രീകളുടെ പ്രശ്നങ്ങള്* അവതരിപ്പിക്കുന്ന സിനിമയെന്ന് ഉറക്കെപ്പറയുകയും യഥാര്*ത്ഥ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ഇടപെടാതെ മാറിനില്*ക്കുകയും ചെയ്യുന്ന സമീപനം സംവിധായകന്* തുടരുന്നു. സ്ത്രീകളുടെ പ്രശ്നം ഭക്ഷണവും ഷെല്*ട്ടറും സുരക്ഷിതത്വവുമാണ്. അത് കളഞ്ഞുകിട്ടുന്ന ഒരു ബാഗല്ല, അതിലെ പണവുമല്ല. എന്നാല്* ഇതൊരു നന്**മയുള്ള ചിത്രമാണെന്നതില്* തര്*ക്കമില്ല. സമൂഹത്തിന് ദോഷം ചെയ്യുന്ന ഒരു സന്ദേശവും ഇത് പുറപ്പെടുവിക്കുന്നില്ല.

നാലു സ്ത്രീകളിലൂടെയാണ് പെണ്*പട്ടണം കഥ പറയുന്നത്. കുടുംബശ്രീ പ്രവര്*ത്തകരായ ഗിരിജ(രേവതി), സുഹറ(ശ്വേത മേനോന്*), രാജി(വിഷ്ണുപ്രിയ), ശാന്ത(കെ പി എ സി ലളിത) എന്നിവര്*ക്ക് അവരുടേതായ പ്രശ്നങ്ങളുണ്ട്. ഓരോരുത്തര്*ക്കും ഉള്ളത് വളരെ സങ്കടകരമായ പശ്ചാത്തലമാണ്. പക്ഷേ അവര്* ഒരുമിച്ചുജോലി ചെയ്യുന്നത് നാടിനുവേണ്ടിയും. എന്നാല്* നഗരം വൃത്തിയാക്കുന്ന പതിവു ജോലിക്കിടെ ഒരുനാള്* അവര്*ക്കൊരു ബാഗ് നിറയെ പണം കിട്ടുന്നു. അതോടെ അവര്* ഇതുവരെ നേരിട്ടിട്ടില്ലാത്ത പുതിയ കുഴപ്പങ്ങള്* ആരംഭിക്കുകയും ചെയ്യുന്നു.

ഈ പണം എന്തു ചെയ്യണം എന്ന ആശയക്കുഴപ്പങ്ങളും പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിനിടെ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികളുമാണ് പെണ്**പട്ടണത്തിന്*റെ കാതല്*. എന്നാല്* സിനിമ അവസാനിച്ച് തിയേറ്റര്* വിടുമ്പോഴും ഉത്തരമില്ലാത്ത ഒട്ടേറെ ചോദ്യങ്ങള്* അവശേഷിക്കുന്നു. ടി എ റസാഖിന്*റെ തിരക്കഥയുടെ അപൂര്*ണത ഇവിടെ ദൃശ്യമാകുന്നു.

എന്നാല്*, സമീപകാലത്ത് റസാഖ് എഴുതിയ സിനിമകളെ അപേക്ഷിച്ച് വളരെ മികച്ച തിരക്കഥ തന്നെയാണ് പെണ്**പട്ടണത്തിന്*റേതെന്ന് പറയാം. പ്രേക്ഷകന് നെറ്റിചുളിക്കേണ്ടിവരുന്ന സംഭാഷണക്കസര്*ത്തുകളോ അവിശ്വസനീയമെന്നോ അസഹനീയമെന്നോ വിശേഷിപ്പിക്കാവുന്ന ഒരൊറ്റ സീന്* പോലുമോ ഈ സിനിമയിലില്ല. എന്നാല്* കഥാഗതി പ്രവചിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ പ്രേക്ഷകനെ രസിപ്പിച്ച് കഥ മുന്നോട്ടുകൊണ്ടുപോകുക എന്ന പ്രാഥമിക കടമ മറന്ന സിനിമ കൂടിയാകുന്നു പെണ്*പട്ടണം.

നാലു പെണ്* കഥാപാത്രങ്ങളെയും മികച്ച രീതിയില്* അവതരിപ്പിക്കാന്* അഭിനേത്രികള്*ക്ക് കഴിഞ്ഞിട്ടുണ്ട്. എങ്കിലും ശ്വേത മേനോനും കെ പി എ സി ലളിതയും മികച്ചുനിന്നു. വിഷ്ണുപ്രിയയും യുവനടന്* കൈലാഷും തമ്മിലുള്ള പ്രണയവും കഥയുടെ ഭാഗമാണ്, കഥയുടെ കേന്ദ്രത്തെ സ്പര്*ശിക്കുന്നില്ലെങ്കിലും. ലാല്*, നെടുമുടിവേണു എന്നിവരും പക്വതയാര്*ന്ന അഭിനയം കാഴ്ചവച്ചു.

എം ജി ശ്രീകുമാര്* ഈണമിട്ട ഗാനങ്ങള്* നിലവാരമുള്ളതല്ല. വളരെ വേഗം ജോലി തീര്*ത്ത് സംഗീത സംവിധായകന്* ആസ്വാദകര്*ക്ക് മുമ്പില്* അവതരിപ്പിച്ചിരിക്കുന്നതുപോലെ അനുഭവപ്പെടും. സഞ്ജീവ് ശങ്കറിന്*റെ ഛായാഗ്രഹണം ജനകന്* എന്ന സിനിമയുടേതിനെ അപേക്ഷിച്ച് മികച്ചതാണ്.

കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് പെണ്*പട്ടണം. രഞ്ജിത്തിന്*റെ അധികം സങ്കീര്*ണതകളില്ലാത്ത ഒരു കഥ ഭംഗികേടില്ലാതെ പകര്*ത്തിയിട്ടുണ്ട് വി എം വിനു. താരരാജാക്കന്**മാരുടെ ആഘോഷചിത്രങ്ങള്* അലര്*ജിയായി മാറിയിട്ടുള്ള പ്രേക്ഷകര്*ക്ക് ഒരാശ്വാസം തന്നെയായിരിക്കും പെണ്*പട്ടണം.