രാജ്യത്തെ ഏറ്റവും വലിയ കായിക മാമാങ്കമായി മാറിയ ഇന്ത്യ പ്രീമിയര്* ലീഗ് ട്വന്റി-20 ക്രിക്കറ്റ് പോലെ ഫുട്ബോള്* ലീഗും തുടങ്ങുന്നു. ഇത് സംബന്ധിച്ച് ചര്*ച്ചകള്* തുടങ്ങി കഴിഞ്ഞു. ഇന്ത്യന്* ഫുട്ബോള്* ടീം നായകന്* ബെയ്ചുംഗ് ബൂട്ടിയയാണ് ഐ പി എല്* ഫുട്ബോള്* ലീഗ് തുടങ്ങാന്* താത്പര്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

ഐ പി എല്* ഫുട്ബോള്* തുടങ്ങുന്നതിനായി ബൂട്ടിയ പദ്ധതി റിപ്പോര്*ട്ട്* തയ്യറാക്കി ഓള്* ഇന്ത്യ ഫുട്*ബോള്* ഫെഡറേന്* പ്രസിഡന്*റ്* പ്രഭുല്* പട്ടേലിന്* നല്*കി*. ബോളിവുഡ് താരം ജോണ്* ഏബ്രഹാം ഐ പി എല്* ഫുട്ബോള്* പദ്ധതിയുമായി സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്*.

ബൂട്ടിയ സമര്*പ്പിച്ച റിപ്പോര്*ട്ട് തങ്ങള്*ക്ക്* ലഭിച്ചിട്ടുണ്ടെന്നും തീരുമാനം പ്രാഥമിക നടപടികളേ ആയിട്ടുള്ളൂവെന്നും നിലവിലെ ഫുട്*ബോള്* കലണ്ടറിനുശേഷം ഇതിനുള്ള പരിശ്രമങ്ങള്* ആരംഭിക്കുമെന്നും എ ഐ എഫ്* എഫ്* വൈസ്* പ്രസിഡന്*റ്* സുബ്രൂതോ ദത്ത അറിയിച്ചു.

പദ്ധതി സംബന്ധിച്ച് ഐ പി എല്* ഉടമസ്*ഥാവകാശമുള്ള മറ്റ്* കമ്പനികളുമായും ബൂട്ടിയ ചര്*ച്ച നടത്തിയിട്ടുണ്ട്. ചില യൂറോപ്യന്* കമ്പനികളുമായും ബൂട്ടിയ പദ്ധതി വിശദീകരിച്ചിട്ടുണ്ട്. ഇവരെല്ലാം ഐ പി എല്* ഫുട്*ബോള്* എന്ന ആശയത്തില്* സംതൃപ്തി അറിയിച്ചിട്ടുണ്ട്.