അന്**വര്* റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്* പൃഥ്വിരാജ് നായകനാകുന്നു. മിലിട്ടറി ഉദ്യോഗസ്ഥനായാണ് പൃഥ്വി ഈ സിനിമയില്* അഭിനയിക്കുന്നത്. ബെന്നി പി നായരമ്പലം ഈ സിനിമയുടെ രചനയിലാണെന്ന് റിപ്പോര്*ട്ടുകളുണ്ട്. പതിവില്* നിന്ന് വിപരീതമായി ഇത്തവണ ഒരു ആക്ഷന്* ചിത്രമായിരിക്കും അന്**വര്* റഷീദ് ഒരുക്കുന്നത്.

മമ്മൂട്ടി - മോഹന്*ലാല്* ചിത്രങ്ങള്* മാത്രം ഒരുക്കിയിരുന്ന അന്**വര്* റഷീദ് ഈ ചിത്രത്തിലൂടെ ഒരു ട്രാക്കുമാറ്റത്തിന് ശ്രമിക്കുകയാണ്. രഞ്ജിത്തിന്*റെ കേരളാ കഫെയില്* ബ്രിഡ്ജ് എന്ന ലഘുചിത്രത്തിലൂടെ ഇതിന്*റെ ഒരു ടെസ്റ്റ് ഡോസ് അന്**വര്* അവതരിപ്പിച്ചിരുന്നു.

ബ്രിഡ്ജ് ജനപ്രിയമായതോടെയാണ് സീനിയര്* സൂപ്പര്*താരങ്ങളെ ഉപേക്ഷിച്ച് സിനിമയെടുക്കാന്* അന്**വറിന് ധൈര്യം വന്നത്.

വളരെ ഗൌരവമുള്ള ഒരു പ്രമേയം അവതരിപ്പിക്കാനാണ് ഈ സിനിമയിലൂടെ അന്**വര്* ശ്രമിക്കുന്നത്. ചിത്രത്തിന്*റെ ടൈറ്റിലോ സാങ്കേതിക വിദഗ്ധരുടെ പേരുകളോ പ്രഖ്യാപിച്ചിട്ടില്ല. രാജമാണിക്യം, ഛോട്ടാമുംബൈ, അണ്ണന്**തമ്പി എന്നിവയാണ് അന്**വര്* റഷീദ് സംവിധാനം ചെയ്ത ചിത്രങ്ങള്*.