ഏകദിന, ട്വന്*റി-20 മത്സരങ്ങളുടെ കടന്നുവരവോടെ ടെസ്റ്റ് ക്രിക്കറ്റ് കൂടുതല്* അക്രമണോത്സുകമായെന്ന് സൂപ്പര്* താരം സച്ചിന്* ടെന്*ഡുല്*ക്കര്*. കഴിഞ്ഞ 20 വര്*ഷത്തെ കരിയറില്* ടെസ്റ്റിനുണ്ടായ മാറ്റം ഇതാണെന്നും സച്ചിന്* നിരീക്ഷിച്ചു.

ഏകദിന, ട്വന്*റി-20 മത്സരങ്ങളുടെ വരവോടെ ടെസ്റ്റില്* ബാറ്റ്*സ്മാന്**മാര്* കൂടുതല്* റിസ്ക് എടുക്കാന്* തയ്യാറാവുന്നുണ്ടെന്നും സച്ചിന്* പറഞ്ഞു. ആദ്യ ടെസ്റ്റ് കളിച്ചപ്പോഴത്തെ അനുഭവം ഇപ്പോഴും ഓര്*മയില്* തങ്ങി നില്*ക്കുന്നുണ്ടെന്നും സച്ചിന്* വ്യക്തമാക്കി. പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റിനിറങ്ങുമ്പോ*ള്* ഒരു ഫസ്റ്റ് ക്ലാസ് സീസണ്* കളിച്ചതിന്*റെ അനുഭവസമ്പത്ത് മാത്രമെ എനിക്കുണ്ടായിരുന്നുള്ളു.

ആദ്യ ടെസ്റ്റില്* വലിയ സ്കോര്* കണ്ടത്താനാവാഞ്ഞതോടെ എല്ലാം തീര്*ന്നുവെന്ന് കരുതി. ഫസ്റ്റ് ക്ലാസ് ബൌളര്*മാരെ നേരിടുന്നതുപോലെ എളുപ്പമല്ല അക്രത്തെയും വഖാറിനെയും ഇമ്രാനെയും അബ്ദുള്* ഖാദിറിനെയും പോലെ ലോകനിലവാരമുള്ള കളിക്കാരെ നേരിടുന്നതെന്നും ഞാന്* തിരിച്ചറിഞ്ഞു.

എങ്കിലും രണ്ടാമതൊരു അവസരം ലഭിച്ചത് ഭാഗ്യമായി. രണ്ടാമത്തെ അവസരത്തില്* റണ്*സ് സ്കോര്* ചെയ്യാനായത് എന്*റെ ആത്മവിശ്വാസമുയര്*ത്തി. കരിയറില്* ഒട്ടേറെ ബഹുമതികള്* സ്വന്തമാക്കിയിട്ടുണ്ട്. എങ്കിലും സച്ചിന്*റെ കളി എന്*റെ കളിയെ അനുസ്മരിപ്പിക്കുന്നു എന്ന് സാക്ഷാല്* ഡൊണാള്*ഡ് ബ്രാഡ്മാന്* പറഞ്ഞതാണ് ഏറ്റവും വലിയ ബഹുമതിയായി കണക്കാക്കുന്നത്.

എക്കാലത്തെയും ലോക ഇലവനില്* സ്ഥാനം നേടാന്* കഴിഞ്ഞതും എനിക്ക് പ്രചോദനമായി. ലോകത്തിലെ ഏറ്റവും മികച്ച താരമായിരിക്കുക എന്നത് എന്*റെ സ്വപ്നമായിരുന്നു. അത് നേടാനായതില്* സന്തോഷമുണ്ടെന്നും സച്ചിന്* പറഞ്ഞു.