തമിഴ് സൂപ്പര്*സ്റ്റാര്* അജിത്തിനെതിരെ രൂക്ഷമായ ഭാഷയില്* പ്രതികരിച്ച് സംവിധായകന്* ഗൌതം വാസുദേവ് മേനോന്* രംഗത്തെത്തി. ഒരു സിനിമ ചെയ്യാനായി അജിത്തിനെ കാത്തിരിക്കേണ്ട ആവശ്യം തനിക്കില്ലെന്ന് ഗൌതം പറഞ്ഞു. ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അജിത്തിനെതിരെ ഗൌതം പൊട്ടിത്തെറിച്ചത്.

“അജിത്തിനെ നായകനാക്കി ഞാന്* സിനിമ ചെയ്യാന്* തയ്യാറായതാണ്. അപ്പോള്* അദ്ദേഹം കാര്* റേസില്* പങ്കെടുക്കാന്* പോയി. തിരിച്ചു വന്ന ശേഷം തമിഴിലെ ഒട്ടുമിക്ക സംവിധായകരുമായും അജിത്ത് പ്രൊജക്ടുകള്* ഡിസ്കസ് ചെയ്തു. ഒടുവില്* തന്*റെ അടുത്ത ചിത്രം സംവിധാനം ചെയ്യാനായി വെങ്കട് പ്രഭുവിനെ തെരഞ്ഞെടുക്കുകയും ചെയ്തു. അടുത്ത വര്*ഷം വരെ തനിക്കുവേണ്ടി കാത്തിരിക്കാനാണ് അജിത് എന്നോടു പറഞ്ഞത്. ഞാന്* എന്തിന് അജിത്തിനുവേണ്ടി കാത്തിരിക്കണം?” - ഗൌതം വാസുദേവ് മേനോന്* ചോദിക്കുന്നു.

അജിത്തിനെ നായകനാക്കി ‘കാവല്*’ എന്ന പേരില്* ഒരു പൊലീസ് സ്റ്റോറിയാണ് ഗൌതം മേനോന്* ആലോചിച്ചത്. എന്നാല്* പിന്നീട് അജിത് ഈ പ്രൊജക്ടില്* വലിയ താല്*പ്പര്യം പ്രകടിപ്പിച്ചില്ല.

“എന്*റെ സിനിമ ചെയ്യാന്* ഞാന്* ഏതെങ്കിലും ഒരു നടന്*റെ ഡേറ്റിനുവേണ്ടി കാത്തിരിക്കണമെങ്കില്* അത് കമലഹാസന്*റെയോ സൂര്യയുടെയോ ഡേറ്റിനുവേണ്ടി ആയിരിക്കും. തല കഴുത്തിലുറച്ച വ്യക്തികളോടൊപ്പം ജോലി ചെയ്യാനാണ് ഞാന്* ഇഷ്ടപ്പെടുന്നത്” - ഗൌതം പറഞ്ഞു.