കൊളംബൊ ക്രിക്കറ്റ് ടെസ്റ്റില്* ശ്രീലങ്കയുടെ മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോറിന് സേവാഗിന്*റെയും സച്ചിന്*റെയും ബാറ്റിലൂടെ ഇന്ത്യന്* മറുപടി. ശ്രീലങ്ക ഉയര്*ത്തിയ 425 റണ്*സിന്*റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടി പറയാനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം വെളിച്ചക്കുറവ് മൂലം കളി നിര്*ത്തുമ്പോള്* രണ്ട് വിക്കറ്റ് നഷ്ടത്തില്* 180 റണ്*സെടുത്തിട്ടുണ്ട്. 87 പന്തില്* 97 റണ്*സുമായി സേവാഗും 40 റണ്*സുമായി സച്ചിന്* ടെന്*ഡുല്*ക്കറും ക്രീസില്*. ഫോളോ ഓണ്* ഒഴിവാക്കാന്* ഇന്ത്യയ്ക്കിനിയും 45 റണ്*സ് കൂടി വേണം. 14 റണ്*സെടുത്ത വിജയ്*യുടെയും 23 റണ്*സെടുത്ത ദ്രാവിഡിന്*റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
പതിവുപോലെ വെടിക്കെട്ടോടെയാണ് സേവാഗ് തുടങ്ങിയത്. ഒന്നാം വിക്കറ്റില്* വിജയിനൊപ്പം 49 റണ്*സ് കൂട്ടിച്ചേര്*ത്ത സേവാഗ് ദ്രാവിഡിനൊപ്പം രണ്ടാം വിക്കറ്റില്* 43 റണ്*സ് കൂട്ടിച്ചേര്*ത്തു. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ടില്* സച്ചിന്* സേവാഗ് സഖ്യം 88 റണ്*സ് കൂട്ടിച്ചേര്*ത്തിട്ടുണ്ട്. 17 ബൌണ്ടറികളുടെ അകമ്പടിയോടെയാണ് സേവാഗ് 97 റണ്*സ് കൂട്ടിച്ചര്*ത്തത്.
നേരത്തെ നാലിന്* 293 എന്ന നിലയില്* രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ലങ്ക സമരവീരയുടെ പന്ത്രണ്ടാം സെഞ്ച്വറിയുടെ കരുത്തിലാണ് 400 കടന്നത്. ഏയ്ഞ്ചലോ മാത്യൂസ്*(45) സമരവീരയ്ക്ക് മികച്ച പിന്തുണ നല്*കിയപ്പോള്* പ്രസന്ന ജയവര്*ധന (ഒന്*പത്*), സുരജ് രണ്*ദീവ് (എട്ട്*), ലസിത്* മലിംഗ (നാല്*), അജന്താ മെന്*ഡിസ്* (മൂന്ന്*), വലേഗദര(നാല്*) എന്നിവര്* അധികം ചെറുത്തു നില്*ക്കാതെ കീഴടങ്ങി.
137 റണ്*സെടുത്ത്* സമരവീര പുറത്താവാതെ നിന്നു.12 ഫോറും ഒരു സിക്സറും അടങ്ങുന്നതാണ് സമരവീരയുടെ ഇന്നിംഗ്സ്. ഇന്ത്യക്കു വേണ്ടി പ്രഗാന്* ഓജ നാലും ഇശാന്ത്* ശര്*മ മൂന്നും വിക്കറ്റുകള്* വീതം വീഴ്ത്തി. അമിത്* ശര്*മയും വീരേണ്ടര്* സേവാഗും ഓരോ വിക്കറ്റുകള്* പങ്കിട്ടു.
Bookmarks