റോഷന്* ആന്*ഡ്രൂസിന്*റെ സിനിമയിലൂടെ തമിഴ് സൂപ്പര്*സ്റ്റാര്* വിക്രം മലയാളത്തിലെത്തുന്നതായി കഴിഞ്ഞ ദിവസം വാര്*ത്ത പുറത്തുവന്നിരുന്നു. ആ പ്രൊജക്ട് അടുത്ത വര്*ഷം വിക്രമിന്*റെ ഡേറ്റ് അനുസരിച്ച് ആരംഭിക്കാനാണ് റോഷന്*റെ പദ്ധതി. ഇപ്പോഴിതാ തമിഴകത്തെ യുവ സൂപ്പര്*താരം ആര്യയും മലയാളത്തിലെത്തുന്നു. സംവിധായകന്* റോഷന്* ആന്*ഡ്രൂസ് തന്നെ.

കാസനോവയ്ക്ക് ശേഷം റോഷന്* ആന്*ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ആര്യ മലയാളത്തിലെത്തുന്നത്. ആര്യയ്ക്കൊപ്പം പൃഥ്വിരാജും ഈ ചിത്രത്തിലെ നായകനാണ്. രണ്ടു യുവാക്കളുടെ സാഹസികതകളും അവരുടെ പ്രണയജീവിതവുമാണ് ഈ മ്യൂസിക്കല്* ത്രില്ലറിലൂടെ റോഷന്* ആവിഷ്കരിക്കുന്നത്. റോഷന്*റെ സ്ഥിരം തിരക്കഥാകൃത്തുക്കളായ ബോബി - സഞ്ജയ് ടീമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സിനിമയുടെ രചനയും നിര്*വഹിക്കുന്നത്.

മുമ്പ് കാസനോവയിലേക്ക് ആര്യയെ റോഷന്* തീരുമാനിച്ചിരുന്നതാണ്. എന്നാല്* പടം ആരംഭിക്കാന്* വൈകിയതോടെ ആര്യയുടെ ഡേറ്റ് പ്രശ്നമായി. ഒടുവില്* അടുത്ത സിനിമയ്ക്ക് ഡേറ്റ് നല്*കാമെന്ന് റോഷനോട് ആര്യ സമ്മതിക്കുകയായിരുന്നു. എന്* ആര്* ഐ നിര്*മ്മാണക്കമ്പനിയായ 1000 എ ഡിയാണ് ഈ സിനിമ നിര്*മ്മിക്കുന്നത്.

തമിഴില്* ഇപ്പോള്* ഏറ്റവും തിരക്കേറിയ യുവതാരമാണ് ആര്യ. ബോസ് എങ്കിറ ഭാസ്കരന്*, ചിക്കുബുക്കു എന്നിവയാണ് ആര്യയുടേതായി ഉടന്* റിലീസാകുന്ന തമിഴ് ചിത്രങ്ങള്*.