ഇന്*സെപ്ഷന്* നായനകന്* ലിയാനാര്*ഡോ ഡികാപ്രിയോയെ ആക്രമിച്ച കേസില്* പിടിയിലായ യുവതി കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയതിനെ തുടര്*ന്ന് ലോസ്*എയ്ഞ്ചല്**സ് കോടതി വെറുതെ വിട്ടു. 2005ല്* ഹോളിവുഡ് നടി പാരിസ് ഹില്**ട്ടന്*റെ മുന്* കാമുകന്* റിക് സളോമന്* നല്*കിയ വിരുന്നിനിടെയാണ് അരെത വില്**സണ്* എന്ന യുവതി ഡികാപ്രിയോയെ മാരകമായി ആക്രമിച്ചത്.

ആക്രമണത്തെ തുടര്*ന്ന് ഡികാപ്രിയോയ്ക്ക് മുഖത്ത് 17 സ്റ്റിച്ച് ഇടേണ്ടി വന്നു. വിരുന്നില്* പങ്കെടുക്കാനെത്തിയ ഡികാപ്രിയോയെ അരെത പൊട്ടിയ ബിയര്* ബോട്ടില്* കൊണ്ട് ആക്രമിക്കുകയായിരുന്നു. എന്നാല്* തന്*റെ മുന്* കാമുകനാണെന്ന് തെറ്റിദ്ധരിച്ചാണ് ആരെത ഡികാപ്രിയോയെ ആക്രമിച്ചതെന്നും മന:പൂര്*വമുള്ള ആക്രമണമായി ഇതിനെ കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ആക്രമണത്തിനുശേഷം കാനഡയിലേക്ക് രക്ഷപ്പെട്ട അരെതയെ കഴിഞ്ഞ മാസമാണ് അമേരിക്കയില്* കൊണ്ടുവന്നത്. 40 കാരിയായ അരെതയെ നേരത്തെ കോടതി ജാമ്യത്തില്* വിട്ടിരുന്നു. ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്* അരെതയ്ക്ക് ഏഴുവര്*ഷം വരെ തടവ് ശിക്ഷ ലഭിക്കുമായിരുന്നു.