സമൃദ്ധിയുടെ പൊന്നിന്* ചിങ്ങം പിറന്നു. പ്രതീക്ഷകളുടെയും ആനന്ദത്തിന്*റെയും കാലമായ ചിങ്ങ പുതുവര്*ഷം, ദുരിതങ്ങളുടെ കയ്പ്നീരിനെ വിസ്മരിക്കുന്ന പൂക്കാലമാണ്. ആഘോഷങ്ങളുടെ ആരവങ്ങള്*ക്ക് കാതോര്*ക്കുന്ന മലയാളിയുടെ മലയാള ഭാഷാമാസം കൂടിയാണ് ചിങ്ങം.


കൃഷി വകുപ്പ് ചിങ്ങം ഒന്ന് കര്*ഷകദിനമായി ആഘോഷിക്കുകയാണ്. ചിലര്* ജൈവദിനമായി ആഘോഷിക്കുന്നു.

ഐശ്വര്യത്തിന്*റെയും സമൃദ്ധിയുടെയും പുത്തന്* പ്രതീക്ഷകളാണ് ചിങ്ങത്തിന്*റെ നിറപ്പകിട്ട്. കര്*ക്കിടകം പടിയിറങ്ങുന്ന ആഗസ്റ്റ് 16 നു കേരളീയര്* വീടും പരിസരവും വൃത്തിയാക്കി പൊന്നിന്* ചിങ്ങത്തെ വരവേല്*ക്കന്* ഒരുങ്ങി.

രാമായണ മാസത്തിന്*റെ സമാപന ദിവസമായിരുന്നു ശനിയാഴ്ച.കര്*ക്കിടകത്തിലെ തിരുവോണമായ പിള്ളെരോണവും ഇന്നലെ ആയിരുന്നു

ചിങ്ങപ്പുലരി പ്രമാണിച്ച് ക്ഷേത്രങ്ങളില്* ചൊവ്വാഴ്ച പ്രത്യേക പൂജ നടന്നു. മലയാളികള്* പുതുവര്*ഷത്തെ വരവേല്*ക്കാന്* രവിലെ കുളിച്ച് ക്ഷേത്രദര്*ശനം നടത്തി. ചിങ്ങം വിഷ്ണുവിനു പ്രാധാന്യമുള്ള മാസമാണ്. ശ്രീകൃഷ്ണജയന്തിയും, വാമനാവതാര വിജയദിനമായ ഓണവും ഇതേ മാസത്തിലാണ്

ചിങ്ങമെത്തിയതോടെ കേരളത്തിലെ വിപണികള്* സജീവമായി. മലയാളി കയ്യറിയാതെ പണം ചെലവിടുന്ന ഈ മാസം കച്ചവടക്കാര്*ക്ക് ചാകരക്കാലമാണ്.