പ്രിയദര്*ശന്* - മോഹന്*ലാല്* കൂട്ടുകെട്ട് മലയാള സിനിമയുടെ പുണ്യമാണ്. എത്രയെത്ര ഹിറ്റുകളാണ് ഈ ടീമില്* നിന്ന് ലഭിച്ചിരിക്കുന്നത്. പ്രിയന് ബോളിവുഡില്* തിരക്കേറിയപ്പോഴാണ് ഈ കൂട്ടുകെട്ടിന്*റേതായുള്ള സിനിമകള്* മലയാളിക്ക് നഷ്ടമായത്. എന്നാല്*, ഹിന്ദിയില്* മറ്റൊരു കൂട്ടുകെട്ട് രൂപം കൊള്ളുന്നതുകണ്ട പ്രേക്ഷകന്* ഉള്ളാലെ സന്തോഷിച്ചു. പ്രിയദര്*ശന്* - അക്ഷയ് കുമാര്* കൂട്ടുകെട്ടായിരുന്നു അത്. തുടര്*ച്ചയായി ഹിറ്റുകള്* നല്*കാന്* ഈ ജോഡിക്ക് കഴിഞ്ഞു.

ഇപ്പോഴിതാ, ഇടിത്തീ പോലൊരു വാര്*ത്ത. പ്രിയദര്*ശനും അക്ഷയ് കുമാറും പിരിഞ്ഞിരിക്കുന്നു. ഇവരുടെ ബന്ധത്തില്* വിള്ളല്* വീണതായി ബോളിവുഡില്* നിന്നുള്ള റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നു. ഇവരുടെ ഏറ്റവും പുതിയ ചിത്രമായ ഖട്ടാ മീട്ടായുടെ ചിത്രീകരണ സമയത്തുണ്ടായ പ്രശ്നങ്ങളാണത്രേ ഈ കൂട്ടുകെട്ട് തകരുന്നതിന് വഴിവച്ചത്.

സാധാരണയായി അക്ഷയ് കുമാറിന് ലഭിക്കുന്ന പ്രതിഫലം നല്*കാമെന്ന വിശ്വാസത്തിലാണ് പ്രിയദര്*ശന്* അക്ഷയിനെ ഖാട്ടാ മീട്ടായിലേക്ക് ക്ഷണിച്ചത്. എന്നാല്*, താരമാകട്ടെ തന്*റെ പ്രതിഫലം കുത്തനെ ഉയര്*ത്തുകയാണ് ചെയ്തത്. ഇത് ചിത്രത്തിന്*റെ നിര്*മ്മാതാവിനും പ്രിയദര്*ശനനും രസിച്ചില്ല. എന്നാല്* അക്ഷയ് അതൊന്നും കാര്യമാക്കിയില്ല. തനിക്ക് ഈ പ്രതിഫലം ലഭിച്ചാല്* മാത്രമേ അഭിനയിക്കാനാവൂ എന്ന നിലപാടിലായിരുന്നു അക്ഷയ് കുമാര്*. ഒടുവില്* പ്രിയന്* വഴങ്ങി.

ഖട്ടാ മീട്ടാ പൂര്*ത്തിയായി. തിയേറ്ററുകളിലെത്തുകയും വലിയ ആരവം ഉയര്*ത്താതെ ഒഴിഞ്ഞുപോകുകയും ചെയ്തു. പക്ഷേ, പ്രിയന്* - അക്ഷയ് ബന്ധം ഇതോടെ പരിഹരിക്കാനാകാത്ത വിധത്തില്* തകര്*ന്നിരുന്നുവത്രേ. തന്*റെ പുതിയ സിനിമകളിലേക്കൊന്നും പ്രിയന്* അക്ഷയിനെ ആലോചിക്കുന്നില്ല. ഏറ്റവും പുതിയ ചിത്രമായ ആക്രോശില്* അജയ് ദേവ്ഗണ്* ആണ് നായകന്*. ബുള്ളറ്റ് ട്രെയിന്* എന്ന ചിത്രത്തിലും അജയ് തന്നെ. സുഭാഷ് ഘായ് നിര്*മ്മിക്കുന്ന പ്രിയദര്*ശന്* ചിത്രത്തിലും അക്ഷയ് കുമാറിന് ചാന്*സില്ല. പുകഞ്ഞ കൊള്ളി പുറത്തെന്ന് പ്രിയദര്*ശന്* തീരുമാനിച്ചുകഴിഞ്ഞതായാണ് വിവരം.

ഹേരാ ഫേരി, ഗരം മസാല, ഭഗം ഭാഗ്, ഭൂല്* ഭൂലയ്യ, ദേ ധനാ ധന്*, ഖട്ടാ മീട്ടാ എന്നിവയാണ് പ്രിയന്* - അക്ഷയ് ടീമിന്*റെ സിനിമകള്*.