ആദ്യ ഭാഗമിറങ്ങി 22 വര്*ഷം കഴിഞ്ഞിട്ടും ഒരു മലയാള ചലച്ചിത്രത്തിന്റെ ജൈത്രയാത്ര തുടരുകയാണ്. ഒരു സിനിമയ്ക്ക് അഞ്ചാംഭാഗം ഉണ്ടാവുക എന്നത് ലോകസിനിമയില്* പോലും അപൂര്*വമായ കാര്യമാണ്. മലയാളത്തിന്റെ കാര്യത്തിലോ അപൂര്*വങ്ങളില്* അപൂര്*വമായ സംഗതിയും. എന്നിട്ടും നമ്മുടെ കൊച്ചുകേരളത്തിലിതാ ഒരു സൂപ്പര്**ഹിറ്റ് ചിത്രത്തിന്റെ അഞ്ചാം ഭാഗം അണിയറയില്* ഒരുങ്ങുന്നു. സേതുരാമയ്യര്* എന്ന കഥാപാത്രത്തെ മമ്മൂട്ടി അനശ്വരനാക്കിയ സി*ബി*ഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിന്റെ അഞ്ചാം*ഭാഗത്തിന്റെ തിരക്കഥ അണിയറയില്* ഒരുങ്ങിക്കഴിഞ്ഞു എന്നാണ് അറിയുന്നത്.


സി*ബി*ഐയുടെ അഞ്ചാം ഭാഗം ഇറങ്ങുന്നതോടെ മമ്മൂട്ടി ഒരു ചരിത്രനേട്ടത്തിന് ഉടമയാകും. ഇന്ത്യന്* സിനിമാ ചരിത്രത്തില്* ഒരു നടനും ഇതുവരെ ഒരേ സിനിമയുടെ അഞ്ച് ഭാഗങ്ങളില്* അഭിനയിച്ചിട്ടില്ല. കമലാഹാസനോ അമിതാബച്ചനോ പോലും നേടിയെടുക്കാത്ത ഭാഗ്യമാണ് നമ്മുടെ കൊച്ചുകേരളത്തിന്റെ അഭിമാനതാരമായ മമ്മൂട്ടി നേടിയെടുക്കാന്* പോകുന്നത്. ഹരിഹര്* നഗറിന്റെ മൂന്നാം ഭാഗത്തില്* അഭിനയിച്ചുകൊണ്ട് ജഗദീഷും മുകേഷും സിദ്ദിഖും അശോകനുമെല്ലാം മമ്മുക്കയുടെ തൊട്ട് പിന്നാലെ തന്നെയുണ്ട്.

മമ്മൂട്ടിയുടെ ഹിറ്റ്* കഥാപാത്രമായ സിബിഐ ഓഫീസര്* സേതുരാമയ്യരെ വച്ച്* കെ മധു-എസ്* എന്* സ്വാമി ടീം തുടര്*ച്ചയായി നാല്* സിനിമകളാണ്* എടുത്തത്*. എസ് എന്* സ്വാമി രചനയും കെ മധു സംവിധാനവും നിര്*വ്വഹിച്ച് 1988-ല്* ഇറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന കുറ്റാന്വേഷണ ചിത്രത്തിന് ജാഗ്രത, സേതുരാമയ്യര്* സിബിഐ, നേരറിയാന്* സി ബി ഐ എന്നീ തുടര്* ഭാഗങ്ങള്* വന്നിരുന്നു. സി*ബി*ഐ ഡയറിക്കുറിപ്പും അടുത്ത രണ്ട് ഭാഗങ്ങളും സൂപ്പര്* ഹിറ്റുകളായിരുന്നു. എന്നാല്* നാലാം*ഭാഗമായ നേരറിയാന്* സിബിഐ എന്ന സിനിമ ശരാശരി ഹിറ്റ് മാത്രമായിരുന്നു.

അടിപിടിയോ തീപ്പൊരി സംഭാഷങ്ങളോ സെന്റിമെന്റ്സോ പാട്ടുകളോ ഒന്നും ഇല്ലാത്ത സിനിമകളായിരുന്നു സി*ബി*ഐ ചിത്രങ്ങള്*. എന്നിട്ടും ചിത്രങ്ങളെല്ലാം വിജയിച്ചു. വളരെ ശാന്തനായി കേസന്വേഷണത്തിനെത്തുന്ന സേതുരാമയ്യര്* സ്ത്രീ പ്രേക്ഷകരെയാണ് ആദ്യം കീഴടക്കിയത്. ഈ സിനിമയ്ക്ക് ഇതുവരെ നാല് ഭാ*ഗങ്ങള്* ഇറങ്ങിയിട്ടുണ്ടെങ്കിലും പരമ്പര ചിത്രങ്ങളുടെ ആവര്*ത്തനവിരസത പ്രേക്ഷകരെ ബാധിക്കുന്നില്ല എന്ന് പറയേണ്ടിവരും. എല്ലാ ചിത്രത്തിന്റെയും ക്ലൈമാക്സില്* ഒരു രഹസ്യം ഒളിപ്പിച്ചുവച്ചാണ് സേതുരാമയ്യര്* പ്രേക്ഷകരെ കയ്യിലെടുക്കുന്നത്.