Results 1 to 1 of 1

Thread: ഫയര്*ഫോക്സും ആഡ്*-ഓണുകളും

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default ഫയര്*ഫോക്സും ആഡ്*-ഓണുകളും

    ഫയര്*ഫോക്സും ആഡ്*-ഓണുകളും

    ഫയര്*ഫോക്സെന്നു കേള്*ക്കാത്തവര്* വിരളമായിരിക്കും. ഇന്റര്*നെറ്റില്* ലഭ്യമായ വെബ് പേജുകള്* കാണുവാന്* നമ്മുടെ കമ്പ്യൂട്ടറില്* അത്യാവശ്യം വേണ്ട ഒരു സോഫ്റ്റ്വെയറാണല്ലോ ബ്രൌസര്*. വിന്*ഡോസിനൊപ്പം ഇന്*സ്റ്റാള്* ചെയ്യപ്പെടുന്ന ഇന്റര്*നെറ്റ് എക്സ്പ്ലോററാണ് അധികം പേരും ഉപയോഗിക്കുക. എന്നാല്* ഇതല്ലാതെ ധാരാളം മറ്റ് ബ്രൌസറുകളും ഇന്ന് ലഭ്യമാണ്. അത്തരത്തിലൊരു ബ്രൌസറാണ് മോസില്ല ഫയര്*ഫോക്സ്. ഒരു ഓപ്പണ്* സോഴ്സ് പ്രോഗ്രാമായ ഫയര്*ഫോക്സിന് ഇന്റര്*നെറ്റ് എക്സ്പ്ലോററിനില്ലാത്ത നിരവധി മേന്മകളുണ്ട്. അവയില്* പ്രധാനപ്പെട്ട ഒന്നാണ് ആഡ്-ഓണുകള്* ചേര്*ക്കുവാനുള്ള സൌകര്യം.

    എന്താണ് ഫയര്*ഫോക്സ് ആഡ്-ഓണുകള്*?
    ഇന്റര്*നെറ്റില്* ലഭ്യമായ വെബ് പേജുകള്* നമ്മുടെ കമ്പ്യൂട്ടറില്* ലഭ്യമാക്കുക എന്നതിലുപരിയായി ഫയര്*ഫോക്സിനെ ഇന്റര്*നെറ്റുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്*ക്ക് പ്രയോജനപ്പെടുത്തുവാനും ഫയര്*ഫോക്സിനെ നമ്മുടെ ആവശ്യങ്ങള്*ക്കുതകുന്ന തരത്തില്* സജ്ജമാക്കുവാനും സഹായിക്കുന്ന ചെറു സോഫ്റ്റ്*വെയറുകളെയാണ് ആഡ്-ഓണുകള്* എന്നു പറയുന്നത്. പല ആവശ്യങ്ങള്*ക്കായി പല തരത്തിലുള്ള ആഡ്-ഓണുകള്* ഇന്ന് ലഭ്യമാണ്. അതൊരു പക്ഷെ പ്ലഗിനുകളാവാം (ഉദാ: ഫ്ലാഷ് മൂവികള്* അടങ്ങിയിരിക്കുന്ന ഒരു വെബ് പേജ് ദൃശ്യമാക്കുവാന്* ഫ്ലാഷ് പ്ലഗിന്* ഇന്*സ്റ്റാള്* ചെയ്തിരിക്കണം), സേര്*ച്ച് എഞ്ചിനുകളാവാം (ഫയര്*ഫോക്സില്* അഡ്രസ് ബാറിനു സമീപമായി ഒരു സേര്*ച്ച് ബോക്സ് ലഭ്യമാണ്. അതായത് ഗൂഗിളിന്റെ ഒരു സേര്*ച്ച് എഞ്ചിന്* ആഡ്-ഓണ്* ഇന്*സ്റ്റാള്* ചെയ്തിരുന്നാല്*, ഗൂഗിളിന്റെ വെബ് സൈറ്റിലെത്താതെ തന്നെ സേര്*ച്ച് ചെയ്തു തുടങ്ങാവുന്നതാണ്, റിസള്*ട്ടുകള്* ബ്രൌസറില്* തുറന്നുവരും), തീമുകളാവാം (ഫയര്*ഫോക്സിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തുവാന്* തീമുകള്* ഉപയോഗിക്കാം), എക്സ്റ്റന്*ഷനുകളാവാം (ബ്രൌസര്* എന്നതിലുപരിയായി ഫയര്*ഫോക്സിനെ മറ്റ് ആവശ്യങ്ങള്*ക്കും ഉതകുന്ന രീതിയില്* വിപുലപ്പെടുത്തുവാനുള്ള ആഡ്-ഓണുകള്*). തിരഞ്ഞെടുത്ത അഞ്ച് ആഡ്-ഓണുകളെ ഇവിടെ പരിചയപ്പെടുത്തുന്നു.

    തിരഞ്ഞെടുത്ത ആഡ്-ഓണുകള്*
    1. ഫ്ലാഷ്*ഗോട്ട് (FlashGot)
    ഫയര്*ഫോക്സില്* ഡൌണ്*ലോഡുകള്* മാനേജ് ചെയ്യുവാനായി ഒരു ഡിഫോള്*ട്ട് ഡൌണ്*ലോഡ് മാനേജര്* ലഭ്യമാണ്. എന്നാല്* ഒരു തേഡ്-പാര്*ട്ടി ഡൌണ്*ലോഡ് മാനേജര്* നമ്മുടെ സിസ്റ്റത്തില്* ഇന്*സ്റ്റാള്* ചെയ്തിട്ടുണ്ടെങ്കില്*, അതിലേക്ക് ഡൌണ്*ലോഡുകളെ തിരിച്ചുവിടുവാനായി ഫ്ലാഷ്*ഗോട്ട് എന്ന ആഡ്-ഓണ്* പ്രയോജനപ്പെടുത്താം. അതുമാത്രവുമല്ല ഒരു പേജിലെ അല്ലെങ്കില്* വിവിധ ടാബുകളിലെ ഡൌണ്*ലോഡ് ചെയ്യുവാന്* സാധിക്കുന്ന എല്ലാ ഫയലുകളേയും ഒറ്റയടിക്ക് ഡൌണ്*ലോഡ് ചെയ്യുവാനുള്ള നിരയിലേക്ക് കൂട്ടിച്ചേര്*ക്കുവാനും ഫ്ലാഷ്*ഗോട്ട് ഉപയോഗിച്ച് സാധിക്കും. ഒന്നില്* കൂടുതല്* ഡൌണ്*ലോഡ് മാനേജറുകള്* ഒരേ സമയം ഇന്*സ്റ്റാള്* ചെയ്തിരിക്കുന്ന കമ്പ്യൂട്ടറുകളില്*, ഓരോ ഫയല്* ഡൌണ്*ലോഡ് ചെയ്യുമ്പോഴും ഏതു മാനേജര്* ഉപയോഗിക്കണമെന്ന് പ്രത്യേകം തിരഞ്ഞെടുക്കുവാനും ഫ്ലാഷ്*ഗോട്ട് ഉപയോഗിച്ചു സാധിക്കുന്നു. ഫ്ലാഷ്*ഗോട്ടിനൊപ്പം ഉപയോഗിക്കാവുന്ന ഒരു സൌജന്യ ഡൌണ്*ലോഡ് മാനേജറാണ് Free Download Manager (FDM).
    • ഇന്*സ്റ്റാള്* ചെയ്യുക


    2. ഐ.ഇ. ടാബ് (IE Tab)
    ഇന്റര്*നെറ്റില്* ഫയര്**ഫോക്സ് ഉപയോഗിച്ച് ബ്രൌസ് ചെയ്യുമ്പോള്* ഐ.ഇ-യില്* മാത്രം ശരിയായി പ്രവര്*ത്തിക്കുന്ന പല വെബ് സൈറ്റുകളിലും എത്തിപ്പെടും. അങ്ങിനെയുള്ള അവസരങ്ങളില്*, ഐ.ഇ തുറന്ന് വെബ്-അഡ്രസ് കോപ്പി-പേസ്റ്റ് ചെയ്ത്, അതേ വെബ്-പേജ് വീണ്ടും ലോഡ് ചെയ്യിക്കുക എന്ന ബുദ്ധിമുട്ട് ഒഴിവാക്കുവാന്* ഈ ആഡ്-ഓണ്* ഉപയോ*ഗിക്കാം. കൂടാതെ മലയാളം ബ്ലോഗുകളിലെ ചില്ലക്ഷരങ്ങള്* ശരിയായി ദൃശ്യമാക്കുവാനും, അലൈന്മെന്റ് ജസ്റ്റിഫൈ എന്ന് സെലക്ട് ചെയ്തിരിക്കുന്ന മലയാളത്തിലുള്ള പാരഗ്രാഫുകള്* ശരിയായി വായിക്കുവാനും ഐ.ഇ. ടാബ് പ്രയോജനപ്പെടുത്താം. ഫയര്*ഫോക്സിനുള്ളില്* നിന്നു തന്നെ ഐ.ഇ. റെന്*ഡറിംഗ് എഞ്ചിന്* ഉപയോഗിച്ച് വെബ് പേജുകള്* ദൃശ്യമാക്കുകയാണ് ഐ.ഇ. ടാബ് ചെയ്യുന്നത്. ഈ രീതിയില്* ബ്രൌസ് ചെയ്യുമ്പോ*ള്* ഫയര്*ഫോക്സിന്റെ ബ്രൌസര്* ഇന്റര്*ഫേസ് മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ എന്നതും ഓര്*മ്മയിരിക്കട്ടെ. അതായത്, ഇന്റര്*നെറ്റ് എക്സ്പ്ലോ*റര്* റെന്*ഡറിംഗ് എഞ്ചിനുള്ള പോരാ*യ്മകള്* ഇവിടെയും പ്രതിഫലിക്കും.

    ഈ ആഡ്-ഓണ്* ഇന്*സ്റ്റാള്* ചെയ്തു കഴിയുമ്പോള്* സ്റ്റാറ്റസ് ബാറില്* വലതു മൂലയ്ക്കായി ഫയര്*ഫോക്സിന്റെ ഒരു ഐക്കണ്* ദൃശ്യമായിരിക്കും. ഇതില്* ഇടതുമൌസമര്*ത്തിയാല്* ഇപ്പോള്* കാ*ണുന്ന പേജ് അതേ ടാബില്* ഐ.ഇ. എഞ്ചിന്* ഉപയോഗിച്ച് റെന്*ഡര്* ചെയ്യും, നടുവിലെ ബട്ടണാണ് അമര്*ത്തുന്നതെങ്കില്* അതേ പേജ് പുതിയൊരു ടാബിലാവും റെന്*ഡര്* ചെയ്യപ്പെടുക. വലതു മൌസ് ബട്ടണ്* അമര്*ത്തിയാല്* കൂടുതല്* ഓപ്ഷനുകള്* ലഭ്യമായ IE Tab Options ഡയലോഗ് ബോക്സ് ദൃശ്യമാവും. Tools > IE Tab Options സെലക്ട് ചെയ്തും ഈ ഡയലോഗ് ബോക്സ് ലഭ്യമാക്കാം. ഡിഫോള്*ട്ടായി ചില വെബ് സൈറ്റുകള്* ഐ.ഇ. എഞ്ചിനില്* തുറക്കുക, ഐ.ഇ. എഞ്ചിനല്ലാതെ മറ്റ് ബ്രൌസറുകളുടെ എഞ്ചിന്* ഉപയോഗിക്കുവാനായി സെറ്റ് ചെയ്യുക എന്നിങ്ങനെയുള്ള ചില സാധ്യതകള്* കൂടുതലായി ഇവിടെ ലഭ്യമാണ്.
    • ഇന്*സ്റ്റാള്* ചെയ്യുക


    3. പദ്മ (Padma)
    നമുക്കറിയാം, മലയാള ദിനപത്രങ്ങളില്* പലതും അവരവരുടെ സ്വന്തം ഫൊണ്ടുകളാണ് അവരവരുടെ വെബ്-സൈറ്റുകളില്* ഉപയോഗിക്കുന്നത്. യൂണിക്കോഡിലേക്ക് ആരും എത്തിത്തുടങ്ങിയിട്ടില്ല. അതിനാല്* തന്നെ ഓരോ വെബ് സൈറ്റിം ശരിയായി കാണുവാന്*, അതാത് ഫോണ്ടുകള്* സിസ്റ്റത്തില്* ഇന്*സ്റ്റാള്* ചെയ്യേണ്ടതുണ്ട്. ഇതിനൊരു പരിഹാരമാ*ണ് പദ്മ എന്ന ആഡ്-ഓണ്*. ഇത് വിവിധ മലയാളം വെബ് സൈറ്റുകളെ ലഭ്യമായ യൂണിക്കോഡ് മലയാളം ഫോണ്ടില്* ദൃശ്യമാക്കുവാന്* സഹായിക്കുന്നു. അതായത് ഒരോ വെബ് സൈറ്റും കാണുവാനായി അതാത് ഫോണ്ടുകള്* ഇന്*സ്റ്റാള്* ചെയ്യേണ്ടതില്ല. മലയാളം മാത്രമല്ല; തെലുങ്ക്, തമിഴ്, ദേവനാഗിരി, ഗുജറാത്തി, ബംഗാളി, കന്നട, ഗുര്*മുഖി തുടങ്ങിയ ഭാഷകളിലുള്ള വെബ് സൈറ്റുകളേയും യൂണിക്കോഡിലേക്ക് മൊഴിമാറ്റി ദൃശ്യമാക്കുവാന്* പദ്മ ഉപകരിക്കും.

    പദ്മ ഉപയോഗിക്കുമ്പോള്*, ഒരുപക്ഷെ ചില സൈറ്റുകള്* ഡിഫോള്*ട്ടായി കണ്**വര്*ട്ട് ചെയ്യപ്പെടില്ല. അങ്ങിനെയുള്ളവ സ്വന്തമായി പ്രത്യേകം എന്റര്* ചെയ്തു നല്*കുക. Tools > Add-ons എന്ന ലിസ്റ്റില്* പദ്മ സെലക്ട് ചെയ്യുക. Options എന്ന ബട്ടണില്* ക്ലിക്ക് ചെയ്ത് Padma Preference എന്ന ഡയലോഗ് ലഭ്യമാക്കുക. അവിടെ Enable Auto Trasform എന്നത് ‘ടിക്’ ചെയ്ത് Update ബട്ടണില്* മൌസമര്*ത്തുക. തുറന്നുവരുന്ന വിന്*ഡോയില്* പുതിയ സൈറ്റുകള്* കൂട്ടിച്ചേര്*ക്കാവുന്നതാണ്.
    • ഇന്*സ്റ്റാള്* ചെയ്യുക


    4. ഫയര്* എഫ്.ടി.പി (FireFTP)
    ഇത് പ്രധാനമായും സ്വന്തമായി ഒരു വെബ് സൈറ്റ്, ഒരു FTP (File Transfer Protocol) ആക്സസ് ഉള്ള സെര്*വറില്* സൂക്ഷിക്കപ്പെടുന്ന വെബ് സൈറ്റ്, ഉള്ളവര്*ക്ക് പ്രയോജനപ്പെടുന്ന ഒരു ആഡ്-ഓണ്* ആണ്. ആഡ് ഓണ്* ഇന്*സ്റ്റാള്* ചെയ്തു കഴിഞ്ഞാല്* പ്രധാന മെനുവില്* Tools > FireFTP എന്ന ഐറ്റം സെലക്ട് ചെയ്ത് ഈ ഓപ്ഷന്* റണ്* ചെയ്യാവുന്നതാണ്. താഴെക്കാണുന്ന രീതിയിലൊരു ജാലകമാവും നമുക്ക് തുടര്*ന്നു ലഭിക്കുക.


    ഇടതു വശത്ത് മുകളിലായിക്കാണുന്ന Manage Account എന്ന ടാബില്* മൌസമര്*ത്ത്, ലഭ്യമായ മെനുവില്* നിന്നും New... എന്ന ഓപ്ഷന്* സെലക്ട് ചെയ്യുക. തുറന്നുവരുന്ന Account Manager ഡയലോഗ് ബോക്സില്* ആവശ്യമുള്ള വിവരങ്ങള്* നല്*കി Connect എന്ന ബട്ടണില്* ക്ലിക്ക് ചെയ്യുക. ഇടതു ഭാഗത്ത് നമ്മുടെ കമ്പ്യൂട്ടറിലെ ഫയലുകളും വലതുഭാഗത്ത് റിമോട്ട് സെര്*വറിലെ ഫയലുകളും ലിസ്റ്റ് ചെയ്യപ്പെടും. ആവശ്യമുള്ള ഫയലുകള്* സെലക്ട് ചെയ്ത് നടുവിലെ ആരോ ബട്ടണുകളില്* ക്ലിക്ക് ചെയ്ത് ഡൌണ്*ലോഡിംഗ്/അപ്*ലോഡിംഗ് എന്നിവ സാധ്യമാക്കാം. ഫയലുകള്* സെലക്ട് ചെയ്ത് ഡ്രാഗ് ചെയ്തും അങ്ങോട്ടുമിങ്ങോട്ടും മൂവ് ചെയ്യാവുന്നതാണ്. ഒരു എഫ്.ടി.പി. ക്ലയന്റിനു വേണ്ട പ്രാഥമികമായ എല്ലാ സാധ്യതകളും FireFTP-യില്* ലഭ്യമാണ്.
    • ഇന്*സ്റ്റാള്* ചെയ്യുക


    5. ഗ്രീസ്*മങ്കി (Greasemonkey)
    ചെറിയ ജാവ സ്ക്രിപ്റ്റുകളുപയോഗിച്ച് നമ്മള്* സന്ദര്*ശിക്കുന്ന വെബ് സൈറ്റുകളുടെ രൂപത്തേയും അതിന്റെ പ്രവര്*ത്തനത്തേയും നമ്മുടെ ആവശ്യങ്ങള്*ക്കുതകുന്ന രീതിയിലാക്കുവാന്* ഈ ആഡ്-ഓണ്* സഹായിക്കുന്നു. ഗ്രീസ്*മങ്കിയില്* ഉപയോഗിക്കുവാന്* കഴിയുന്ന കുറേയധികം സ്ക്രിപ്റ്റുകള്* ഇവിടെ ലഭ്യമാണ്. ഇതു കൂടാതെ നമുക്ക് സ്വന്തമായി സ്ക്രിപ്റ്റുകള്* എഴുതുവാനും സാധിക്കും.

    ഗ്രീസ്*മങ്കി ഇന്*സ്റ്റാള്* ചെയ്തു കഴിയുമ്പോള്* ഒരു കുരങ്ങന്റെ തല സ്റ്റാ*റ്റസ് ബാറില്* വലത്തേയറ്റത്തായി ലഭ്യമാവും. അതില്* ക്ലിക്ക് ചെയ്തി ഗ്രീസ്*മങ്കി സ്ക്രിപ്റ്റുകള്* എനേബിള്*/ഡിസേബിള്* ചെയ്യുവാന്* കഴിയും. Tools > Greasemonkey > Manage User Scripts... സെലക്ട് ചെയ്താല്* ഓരോ സ്ക്രിപ്റ്റും ഉപയോഗിക്കേണ്ട പേജുകള്*, ഉപയോഗിക്കരുതാത്ത പേജുകള്* എന്നിവയൊക്കെ സെറ്റ് ചെയ്യുവാന്* സാധിക്കും. ആവശ്യം കഴിഞ്ഞ സ്ക്രിപ്റ്റുകള്* ഇവിടെ നിന്നും ഒഴിവാക്കുകയുമാവാം.


    Last edited by sherlyk; 10-14-2010 at 05:45 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •