ഒരു നീണ്ട ഇടവേളക്ക് ശേഷം സത്യന്* അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒരുമിക്കുന്നു.അടുത്ത വര്*ഷം വിഷുവിന് റിലീസ് ചെയ്യാന്* ഉദ്ദേശിച്ചുള്ള ഇവരുടെ ചിത്രത്തിന്റെ പ്രാരംഭ പ്രവര്*ത്തങ്ങള്* തുടങ്ങികഴിഞ്ഞതായി റിപ്പോര്*ട്ടുകള്* പറയുന്നു.ചിത്രത്തിലെ നടീ നടന്മാരെയും മറ്റു സാങ്കേതിക വിദഗ്ധരെയും തീരുമാനിച്ചിട്ടില്ല.ഒന്പത് വര്*ഷങ്ങള്*ക്ക് മുന്പ് സത്യന്* അന്തിക്കാട് സംവിധാനം ചെയ്ത 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്*' എന്ന ചിത്രത്തിലായിരുന്നു നിരവധി സൂപ്പര്* ഹിറ്റുകള്* സൃഷ്*ടിച്ച ഈ ജോഡികള്* അവസാനമായി ഒരുമിച്ചത്.