വിഷയം തീവ്രവാദം. പശ്ചാത്തലം കോയമ്പത്തൂര്* ബോംബ് സ്*ഫോടനം. സ്*ഫോടനവുമായി ബന്ധപ്പെട്ട് അനേകര്* പിടിയിലാവുന്നു. പ്രധാ*ന സസ്*പെക്*റ്റുകളില്* പെടുന്നു ബാബു സേട്ട്(ലാല്*), അയിഷ (മം*മ്ത) തുടങ്ങിയവര്*. സ്റ്റാലിന്* മണിമാരന്* *(പ്രകാശ് രാജ്) ആണ് പ്രധാന അന്വേഷണോദ്യോഗസ്ഥന്*. ഇതിനിടെ ഒരു ഹവാല കേസില്* കുടുങ്ങി അന്**വര്* *(പൃഥ്വിരാജ്) ജയിലിലെത്തുന്നു. ജയിലിലെ ഗൂണ്ടാസംഘത്തെ ഒറ്റയ്*ക്ക് അടിച്ചൊതുക്കുന്ന അന്**വര്* ബാബു സേട്ടിനു പ്രിയപ്പെട്ടവനാകാന്* രണ്ടുമൂന്നു ദിവസങ്ങളേ വേണ്ടിവരുന്നുള്ളു. ബാബു സേട്ടിന്റെ ജീവിതത്തിലെ വലിയൊരു ടേണിങ് പോയിന്റായിരുന്നു ആ സൌഹൃദം*; അന്**വറിന്റെയും.

PLUSES
പല വട്ടം പറഞ്ഞ് നമുക്ക് ബോറടിച്ചു തുടങ്ങിയ പ്രമേയമാണ് ഇസ്*ലാമിക തീവ്രവാദം. അതേ അച്ചിലാണ് സൃഷ്*ടിയെങ്കിലും മുഷിയാതെ കണ്ടിരിക്കാവുന്ന ഒരു സിനിമയെടുക്കാന്* അമല്* നീരദിനു കഴിഞ്ഞു. ഛായാഗ്രാഹകനായ സതീഷ് കുറുപ്പ് ഇക്കാര്യത്തില്* നല്*കിയിരിക്കുന്ന പിന്തുണ വളരെ വലുത്.

സുന്ദരമായ രണ്ട് ഗാനങ്ങളും അവയുടെ മനോഹരമായ ചിത്രീകരണവും: കിഴക്കു പൂക്കും മുരിക്കിനെന്തൊരു, കണ്ണിനിമ നീളെ. കിഴക്കും പൂക്കും ലളിതവും സുന്ദരവുമായ നൃത്തച്ചുവടുകള്* കൊണ്ടും ശ്രദ്ധേയമാകുന്നു. (രണ്ടും ചിത്രത്തില്* അടുത്തടുത്തു വന്നത് സംവിധായകന്റെ പിടിപ്പുകേട്. അതുകൊണ്ട്, കണ്ണിനിമ നീളെ വെറുതെ വലിച്ചു നീട്ടുന്ന പാട്ടു പോലെ തോന്നും.)

കാസ്റ്റിങ് വളരെ കൃത്യം. ചെറിയ വേഷങ്ങളില്* വന്നുപോയ ഗീത, നിത്യ മേനോന്*, സായികുമാര്* തുടങ്ങിയവര്* പോലും അവര്*ക്കു പകരം വയ്*ക്കാന്* മറ്റാരുമില്ല എന്ന തോന്നലാണുണ്ടാക്കിയത്. സ്റ്റാലിന്* മണിമാരനെ അവതരിപ്പിച്ച പ്രകാശ് രാജ് superb ആയി. പ്രിഥ്വിരാജ്, ലാല്*, മമ്ത, സലിംകുമാര്* എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചു.

ചില രസമുള്ള ഡയലോഗുകള്* ഇടയ്*ക്ക് കേള്*ക്കാം. സലിംകുമാര്* അവതരിപ്പിച്ച അഷ്*റഫ് എന്ന കഥാപാത്രത്തിന്റെ ഐഡന്റിറ്റി തന്നെ അത്തരം ചില ഡയലോഗുകളിലാണ്.

MINUSES
പിഴവുകള്* നിറഞ്ഞ തിരക്കഥയാണ് (അമല്* നീരദ് വക) ഈ സിനിമയുടെ ഏറ്റവും വലിയ ദൌര്*ബല്യം. അവിദഗ്ദ്ധമായി നിര്*മിച്ച ഒരു കൊളാഷ് പോലെ തോന്നിക്കുന്ന ആദ്യപകുതിയില്* ഇതു വളരെ പ്രകടവുമാണ്. പലതും വലിച്ചുവാരി പറയുന്നു എന്നല്ലാതെ ഒരു നല്ല സിനിമയ്*ക്കുണ്ടായിരിക്കേണ്ട മുറുക്കമോ ഇഴയടുപ്പമോ ഈ ഭാഗത്തെ സീനുകള്*ക്കില്ല.

ചില രംഗങ്ങളെങ്കിലും തീരെ അവിശ്വസനീയമായി പോകുന്നതും തിരക്കഥയിലെ പ്രശ്നം തന്നെ. എത്രയാലോചിച്ചാലും കൂട്ടിച്ചേര്*ക്കാന്* പറ്റാത്ത കണ്ണികള്* ഒന്നല്ല, പലതുണ്ട്. ഉദാഹരണത്തിന്, സ്റ്റാലിന്* മണിമാരന്* കൊല്ലപ്പെടുമ്പോള്* വിലങ്ങ് അഴിക്കപ്പെട്ട നിലയില്* ഒപ്പമുണ്ടായിരുന്ന അയിഷ എങ്ങനെ തിരിച്ച് ജയിലിലെത്തി? (സ്റ്റാലിന്*സാറിന്റെ കൂടെ ഞാനൊന്ന് പുറത്ത് പോയതാണ്; സാറ് മരിച്ചപ്പോള്* ഇങ്ങു പോന്നു എന്നും പറഞ്ഞ് വിലങ്ങും വിരലിലിട്ട് കറക്കി തിരിച്ചു ചെന്നു കയറാവുന്ന സ്ഥലമല്ലല്ലോ ജയില്*.) സ്റ്റാലിന്റെയും ബാബു സേട്ടിന്റെയും മരണത്തിലുമുണ്ട് ഇതേ പ്രശ്നം. സ്റ്റാലിന്റേത് അനാവശ്യമരണമാണെങ്കില്* സേട്ടിന്റേത് അവിശ്വസനീയമരണമാണ്.

പശ്ചാത്തലസംഗീതവും ഒപ്പമുള്ള ശബ്ദകോലാഹലവും അസഹ്യം അസഹ്യം അസഹ്യം. പലപ്പോഴും ഡയലോഗുകള്* പോലും ഇതില്* മുങ്ങിപ്പോകുന്നുണ്ട്. (സായിപ്പിന്റെ വസ്തുക്കള്* പലതും അടിച്ചുമാറ്റുമെങ്കിലും അവരുടെ ശബ്*ദബോധം ഇതുവരെ നമ്മുടെ സിനിമക്കാര്*ക്ക് പിടികൊടുത്തിട്ടില്ല. ചെവിതല കേള്*പ്പിക്കരുത് എന്നതുതന്നെയാണ് ഇപ്പോഴും ഇവിടുത്തെ ശബ്*ദനയം.)

അവസാനമുള്ള നിന്നെ കാണാന്* എന്ന റാപ് സോങ്ങും അതിന്റെ ചിത്രീകരണവും പാടേ അനാകര്*ഷകം; തികച്ചും അനാവശ്യം.

EXTRAS
ഒരു കൂട്ടം ചെറുപ്പക്കാരുടെ സിനിമയാണിത്. ക്യാമറയ്*ക്കും പിന്നിലും മുന്നിലുമുള്ളത് വൃദ്ധസിംഹങ്ങളല്ല. എന്നിട്ടും, വളരെ വേദനയോടെ, പറയേണ്ടി വരുന്നു ഇതു ചെറുപ്പത്തിന്റെ സിനിമയല്ലെന്ന്. മലയാളസിനിമയുടെ തുടക്കം മുതല്* മുഖ്യധാരാസിനിമക്കാര്* ചെയ്തുകൊണ്ടിരുന്നതൊക്കെ തന്നെയാണ് ഇതിലും നമ്മള്* കാണുന്നത്. ഇഷ്ടം കാണിക്കാന്* നായകനും നായികയും അഞ്ചു മിനിറ്റ് നീളുന്ന പാട്ടു പാടേണ്ടി വരുന്നു, കൈയില്* വെടിക്കെട്ട് തോക്കും ഒരു ബോട്ട് നിറയെ വെടിക്കോപ്പുകളുമുണ്ടെങ്കിലും നായകന് വില്ലന്മാരെ അടിച്ചും കുത്തിയും കഷ്*ടപ്പെട്ട് കൊല്ലേണ്ടിവരുന്നു, മരുഭൂമി പോലുള്ള സ്ഥലത്ത് മഞ്ഞുവേഷവും മഴക്കോട്ടുമൊക്കെയിട്ട് പോകേണ്ടിവരുന്നു കാര്യങ്ങള്* ഒന്നുകൂടി സ്റ്റൈലായി എന്ന വ്യത്യാസം മാത്രം. ഉദാഹരണത്തിന്, പണ്ടത്തെ നായകനും നായികയും പാട്ടു പാടുന്നത് ഉദയാ സ്റ്റുഡിയോയുടെ പിന്നാമ്പുറത്തായിരുന്നെങ്കില്* ഇന്നത് എക്സോട്ടിക് ലൊക്കേഷനുകളിലാണ്; അത്ര തന്നെ.

സംവിധായകന്റെ ക്യാപ് വയ്*ക്കുന്ന സിനിമറ്റോഗ്രഫര്*മാരെല്ലാം തന്നെ കാണിക്കുന്ന ഒരു അബദ്ധമുണ്ട്: camera is king എന്ന മുന്**നിശ്ചയത്തോടെ സിനിമ പിടിക്കാനിറങ്ങും. യഥാര്*ഥ രാജാവായ തിരക്കഥയെ അവഗണിക്കുകയോ അലസമായി കൈകാര്യം ചെയ്യുകയോ ചെയ്യും. നിര്*ഭാഗ്യവശാല്*, അമല്* നീരദും അക്കൂട്ടത്തില്* തന്നെ.

അമല്* നീരദിന്റെ മൂന്നു സിനിമകളുടെയും പശ്ചാത്തലത്തില്* ഓരോ സിനിമയുണ്ട്: ഫോര്* ബ്രദേഴ്*സ് (2005, John Singleton), ഇരുപതാം നൂറ്റാണ്ട് (1987, K Madhu), ട്രെയ്*റ്റര്* (2008, Jeffrey Nachmanoff). മൂന്നും മൂന്നു തരത്തിലുള്ള സിനിമകള്*. പക്ഷേ, അമലിന്റെ പ്രോസസിങ് കഴിഞ്ഞ് നമ്മുടെ മുന്നിലെത്തിയപ്പോള്* ഇതു മൂന്നും ഏറെക്കുറേ ഒരേ ജനുസില്*പ്പെട്ട സിനിമ.. ഒരേ മൂഡ്, ഒരേ മൂവ്*മെന്റ്സ്, ഒരേ ട്രീറ്റ്മെന്റ്, ഒരേ മട്ടിലുള്ള കഥാപാത്രങ്ങള്*! അമല്* നീരദിന്റെ കൈയില്* ആകെ ഒരു സിനിമയേയുള്ളു എന്നു തോന്നുന്നു. ഇത്രത്തോളം സ്വയം കോപ്പിയടിക്കുന്ന മറ്റൊരു സംവിധായകന്* മലയാളസിനിമയുടെ ചരിത്രത്തില്*- അതത്ര വലിയ ചരിത്രമൊന്നുമല്ല, എങ്കിലും- ഉണ്ടായിട്ടില്ല.

LAST WORD
ഇസ്*ലാമിക തീവ്രവാദത്തിന്റെ അത്രയൊന്നും ആലോചിക്കപ്പെടാത്ത മറ്റൊരു വശം കാണിക്കുന്നു അന്**വര്*. വളരെ ശക്തമായ ഒരു സന്ദേശം ഈ സിനിമ സമകാലിക ഇന്ത്യന്*സമൂഹത്തിനു (മുസ്*ലിംകള്*ക്ക് എന്നല്ല, ഇന്ത്യന്*സമൂഹത്തിന് എന്നു തന്നെയാണ് ഉദ്ദേശിച്ചത്) നല്*കുന്നുണ്ട്. ആ ഒരൊറ്റ കാരണം കൊണ്ട് ഈ സിനിമയുടെ കുറവുകളെല്ലാം- ഒരുപാടുണ്ടെങ്കിലും- വിസ്*മരിക്കാവുന്നതേയുള്ളു