മോഹന്*ലാലിന് വ്യത്യസ്തമായ പുതിയ കഥാപാത്രം. വിശപ്പ് സഹിക്കാനാകാതെ വിദ്യാര്*ത്ഥികളുടെ പൊതിച്ചോറ് കട്ടുതിന്നുന്ന അധ്യാപകന്*. പ്രാരാബ്*ധവും പട്ടിണിയും തളര്*ത്തിയ അധ്യാപകനായി ലാല്* അഭിനയിക്കുന്നത് രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ‘ഒന്നാം സാര്*’ എന്ന സിനിമയിലാണ്.

കാസനോവയ്ക്ക് ശേഷം മോഹന്*ലാല്* അഭിനയിക്കുന്നത് ഈ ഓഫ് ബീറ്റ് ചിത്രത്തിലാണ്. മാധ്യമപ്രവര്*ത്തകനും എഴുത്തുകാരനും നടനുമായ കെ ബി വേണുവാണ് ഒന്നാം സാറിന് തിരക്കഥ രചിക്കുന്നത്. കാരൂര്* നീലകണ്ഠപ്പിള്ളയുടെ ‘പൊതിച്ചോറ്’ എന്ന കഥയാണ് ഈ സിനിമയ്ക്ക് ആധാരമാക്കുന്നത്.

അടുത്തകാലത്തായി ബിഗ് ബജറ്റ് സിനിമകള്* മാത്രം തെരഞ്ഞെടുക്കുന്ന മോഹന്*ലാല്* ഒന്നാം സാറിലൂടെ ഒരു കളം*മാറ്റത്തിനും തുടക്കമിടുകയാണ്. നല്ല പ്രമേയങ്ങളുള്ള ചെറിയ ചിത്രങ്ങളിലും ഇനിമുതല്* യൂണിവേഴ്സല്* സ്റ്റാര്* സഹകരിക്കും.

ഛായാ ഫിലിംസ് നിര്*മ്മിക്കുന്ന ഒന്നാം സാറിലെ മറ്റ് താരങ്ങളെ നിശ്ചയിച്ചുകൊണ്ടിരിക്കുന്നു. കാവേരി, അഹം, പകല്* നക്ഷത്രങ്ങള്* എന്നീ സിനിമകളാണ് മോഹന്*ലാലിനെ നായകനാക്കി രാജീവ് നാഥ് ഒരുക്കിയിട്ടുള്ളത്.