ഏഷ്യാനെറ്റിലെ ‘നമ്മള്* തമ്മില്*’ ടോക്*ഷോയുടെ അവതാരകന്*റെ സ്ഥാനത്തുനിന്ന് തന്നെ ആരും മാറ്റിയതല്ലെന്നും താന്* സ്വയം മാറിയതാണെന്നും നടന്* ജഗദീഷ്. തനിക്ക് തിരക്കായതിനാലാണ് നമ്മള്* തമ്മില്* അവതരിപ്പിക്കുന്നതില്* നിന്ന് പിന്**മാറിയതെന്നും ജഗദീഷ് വിശദീകരിക്കുന്നു.

നമ്മള്* തമ്മിലില്* ചര്*ച്ച ചെയ്യേണ്ട വിഷയത്തിന്*റെ ക്ലിപ്പിംഗുകള്* ശേഖരിക്കുന്നതിനും റിസര്*ച്ചിനും ഷൂട്ടിംഗിനുമായി ആഴ്ചയില്* മൂന്നു ദിവസങ്ങളെങ്കിലും എടുക്കും. ഏഷ്യാനെറ്റിന്*റെ തന്നെ കോമഡി സ്റ്റാര്*സിന്*റെ ഷൂട്ടിംഗിലും പങ്കെടുക്കേണ്ടതുണ്ട്. സിനിമയിലെ തിരക്കുകള്* കൂടിയായപ്പോള്* ടി വി ഷോകള്*ക്കായി അധികം സമയം മാറ്റിവയ്ക്കാന്* കഴിയുന്നില്ല - ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്* ജഗദീഷ് വ്യക്തമാക്കി.

താന്* നമ്മള്* തമ്മിലില്* നിന്ന് പിന്**മാറിയെങ്കിലും ചില സ്പെഷ്യല്* എപ്പിസോഡുകള്* താന്* തന്നെ അവതരിപ്പിക്കുമെന്നും ജഗദീഷ് അറിയിച്ചു. നമ്മള്* തമ്മിലില്* നിന്ന് ഒഴിവായെങ്കിലും കോമഡി സ്റ്റാര്*സിലെ പ്രധാന ജഡ്ജായി ജഗദീഷ് തുടരും.

അതേസമയം, നമ്മള്* തമ്മിലിന്*റെ റേറ്റിംഗിലുണ്ടായ വന്* ഇടിവിനെ തുടര്*ന്ന് ജഗദീഷിനെ അവതാരകന്*റെ സ്ഥാനത്തുനിന്ന് നീക്കുകയായിരുന്നെന്നും റിപ്പോര്*ട്ടുകളുണ്ട്. ശ്രീകണ്ഠന്**നായര്* മാറിയതിനുശേഷം അവതാരകനായെത്തിയ ജഗദീഷ് രണ്ടു വിഷയങ്ങളിലാണ് ചര്*ച്ച സംഘടിപ്പിച്ചത്. വരുന്ന തെരഞ്ഞെടുപ്പ് ഏതു മുന്നണിക്കായിരിക്കും അനുകൂലമാവുക എന്നതായിരുന്നു ആദ്യത്തെ വിഷയം. ഈ ചര്*ച്ചയില്* കോണ്*ഗ്രസിന് അനുകൂലമായ നിലപാട് ജഗദീഷ് പ്രകടിപ്പിച്ചുവെന്ന് ആരോപണം ഉയര്*ന്നിരുന്നു.

മലയാള സിനിമയിലെ പ്രതിസന്ധിയായിരുന്നു രണ്ടാമത്തെ ചര്*ച്ചാവിഷയം. അവതാരകന്*റെ നിഷ്പക്ഷതയെക്കാള്* താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹിയെന്ന നിലയിലുള്ള അഭിപ്രായ പ്രകടനങ്ങളായിരുന്നുവത്രെ ചര്*ച്ചയിലുടനീളം ജഗദീഷ് പ്രകടിപ്പിച്ചത്. ഇതോടെ ജഗദീഷിനെ മാറ്റണമെന്ന അഭിപ്രായം ഏഷ്യാനെറ്റിന്*റെ ഉന്നതവൃത്തങ്ങളില്* സജീവമാകുകയായിരുന്നു എന്നും പറയപ്പെടുന്നു.