യന്തിരന്* കൊടുങ്കാറ്റ് ലോകമെങ്ങും ആഞ്ഞുവീശുകയാണ്. ഒരു ഇന്ത്യന്* സിനിമയുടെ ഏറ്റവും വലിയ വിജയമാണ് ചിത്രം നേടുന്നത്. ഇന്ത്യയിലും വിദേശത്തും ത്രീ ഇഡിയറ്റ്സ്, ദബാംഗ് എന്നീ സിനിമകള്* കാഴ്ചവച്ച പ്രകടനത്തെ തീര്*ത്തും നിഷ്പ്രഭമാക്കുകയാണ് യന്തിരന്*. ഈ വിജയാരവത്തിനിടയില്* ഇതാ പുതിയ വിശേഷം.

ഷങ്കറും രജനീകാന്തും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ഉലകനായകന്* കമലഹാസനുമുണ്ട്. സണ്* പിക്ചേഴ്സ് നിര്*മ്മിക്കുന്ന സിനിമയുടെ ബജറ്റ് 500 കോടി. എ ആര്* റഹ്*മാന്*, റസൂല്* പൂക്കുട്ടി തുടങ്ങിയവരുടെ സാന്നിധ്യവും ഉണ്ടാകും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്* പുറത്തിറങ്ങും.

ഈ ബ്രഹ്മാണ്ഡചിത്രത്തിന് പറ്റിയ കഥ അന്വേഷിക്കുകയാണ് ഇപ്പോള്* ഷങ്കര്*. തമിഴകത്തിന്*റെ രണ്ടു വമ്പന്* താരങ്ങള്* ഒന്നിക്കുമ്പോള്* ഇരുവരുടെയും ഇമേജിന് കോട്ടം തട്ടാത്ത രീതിയിലുള്ള ഒരു സിനിമയാണ് ഷങ്കറിന്*റെ മനസില്*. ലോകോത്തരമായ സാങ്കേതിക മേന്**മ ഈ സിനിമയുടെയും പ്രത്യേകതയാവും.

രജനിയെയും കമലിനെയും ഒന്നിപ്പിക്കാന്* മണിരത്നം മുമ്പ് ശ്രമിച്ചിരുന്നു. എന്നാല്* കൃത്യമായ കഥ ലഭിക്കാഞ്ഞതിനാല്* പ്രൊജക്ട് യാഥാര്*ത്ഥ്യമായില്ല. മണിരത്നത്തിന്*റെ ‘രാവണന്*’ ദയനീയമായ പരാജയമാകുക കൂടി ചെയ്തതോടെ ആ സാധ്യത തീര്*ത്തും മങ്ങി.

എന്തായാലും ഇന്ത്യന്* സിനിമാചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമൊരുക്കാനുള്ള ഷങ്കറിന്*റെ പുതിയ ഉദ്യമത്തെക്കുറിച്ചുള്ള വാര്*ത്തകളെ ആഹ്ലാദത്തോടെയാണ് സിനിമപ്രേമികള്* സ്വീകരിക്കുന്നത്. ഷങ്കര്* ചിത്രത്തിന്*റെ ഭാഗമാകാന്* കമലഹാസന്* തീരുമാനിച്ചതോടെ മറ്റൊരു പ്രൊജക്ടിന്*റെ സാധ്യത മങ്ങുകയാണ്. 200 കോടി മുതല്*മുടക്കില്* യൂണിവേഴ്സല്* സ്റ്റാര്* മോഹന്*ലാലിനെ നായകനാക്കി ഒരു തമിഴ് ചിത്രം സംവിധാനം ചെയ്യാന്* കമല്* ആലോചിച്ചിരുന്നു. അതില്* നിന്ന് കമല്* പിന്**മാറുമോ എന്ന് ഉറ്റുനോക്കുകയാണ് തമിഴ് സിനിമാലോകം.