പ്രഭുദേവയുമായുള്ള ബന്ധത്തിന്റെ പേരില്* കരിയര്* നശിപ്പിച്ചു കൊണ്ടിരിക്കുന്ന നയന്*താര ഒടുവില്* മമ്മൂട്ടി ചിത്രവും ഒഴിവാക്കി. അന്യഭാഷകളിലെ ചിത്രങ്ങള്* ഒഴിവാക്കുമ്പോഴും മലയാളത്തില്* മതിലുകള്*ക്കപ്പുറത്തെ നാരായണിയാകാന്* നയന്*താര വരും എന്നാണു കേട്ടിരുന്നത്. എന്നാല്* ചിത്രത്തില്* നാരായണി എന്ന നായികാകഥാപാത്രത്തെ അവതരിപ്പിക്കാമെന്നേറ്റിരുന്ന നയന്**താര പ്രൊജക്ടില്* നിന്ന് പിന്**മാറിയതായാണ് പുതിയ വാര്*ത്തകള്*.
ഇനി പ്രൊജക്ടുകളൊന്നും ഏറ്റെടുക്കേണ്ടതില്ല എന്ന പ്രഭുദേവയുടെ കര്*ശന നിര്*ദ്ദേശത്തെ തുടര്*ന്നാണ് നയന്**താര, മമ്മൂട്ടി നായകനാകുന്ന ഈ സിനിമയില്* നിന്ന് അവസാന നിമിഷം പിന്*മാറിയതത്രേ. നവംബറില്* തുടങ്ങുന്ന മതിലുകള്*ക്കപ്പുറം നവാഗതനായ പ്രസാദാണ്* സംവിധാനം ചെയ്യുന്നത്*. മതിലുകളില്* അവതരിപ്പിച്ച ബഷീറിന്റെ വേഷത്തില്*ത്തന്നെയാണ്* മമ്മൂട്ടിയെത്തുന്നത്*. മതിലുകളില്* കെ പി എ സി ലളിതയുടെ ശബ്ദത്തിലൂടെ മാത്രമാണ് നാരായണി എന്ന കഥാപാത്രം ജീവിച്ചത്. ജയില്* മോചിതരായ ശേഷം ബഷീറും നാരായണിയും കണ്ടുമുട്ടുന്നതായിരിക്കും പുതിയ ചിത്രത്തിന്റെ പ്രമേയം. നാരായണിയാകാന്* താബു ഉള്*പ്പെടെ പല പ്രമുഖ നായികമാരെയും പരിഗണിക്കുന്നുണ്ട്. ആദ്യം ഈ കഥാപാത്രമായി വിദ്യാബാലനെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്* ചില പ്രത്യേക കാരണങ്ങളാല്* വിദ്യ പിന്**മാറിയപ്പോഴാണ് സംവിധായകന്* നയന്**താരയെ സമീപിച്ചത്.




കരുണാനിധിയുടെ ചെറുമകനും നിര്*മാതാവും ആയ ഉദയനിധി സ്റ്റാലിന്റെ നായികയാവാനുള്ള ക്ഷണം നയന്*താര തള്ളിയത് കഴിഞ്ഞ ദിവസം വാര്*ത്തയായിരുന്നു. തമിഴില്* ഇനി അഭിനയിക്കാന്* താല്*പ്പര്യം ഇല്ലാത്തതു കൊണ്ടും തനിക്കെതിരെ കോളിവുഡില്* വിമര്*ശനം ശകതമായതുമാണ് ഈ വമ്പന്* ഓഫര്* ഒഴിവാക്കാന്* നയന്*സിനെ പ്രേരിപ്പിച്ചത്. നയന്*താരയെ തന്റെ നായികയാക്കണം എന്നായിരുന്നു ഉദയനിധിയുടെ ആഗ്രഹം. അതിനായി നയന്*സിന് വമ്പന്* പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്* നയന്*സ് തമിഴില്* അഭിനയിക്കുന്നതിനോട് പ്രഭുദേവയ്ക്ക് ഒട്ടും യോജിപ്പില്ലത്രേ. പ്രഭുദേവയുമായുള്ള വിവാഹം ഏതാണ് തീരുമാനിച്ച സാഹചര്യമായതിനാല്* നയന്*താര പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുക്കുന്നില്ലെന്ന് റിപ്പോര്*ട്ടുകളുണ്ടായിരുന്നു. എന്നാല്* വിവാഹശേഷം നയന്*താര അഭിനയിക്കേണ്ടെന്നാണ് പ്രഭുദേവയുടെ അഭിപ്രായമെന്നും പ്രഭു സമ്മതിക്കാത്തതുകൊണ്ടാണ് നയന്*താര പുതിയ കരാറുകളിലൊന്നും ഒപ്പിടാത്തതെന്നും അഭ്യൂഹങ്ങളുണ്ട്.