ദേവാസുരം, ആറാം തമ്പുരാന്*, രാവണപ്രഭു, ഉസ്താദ്, നരസിംഹം തുടങ്ങിയ വമ്പന്* ഹിറ്റുകള്* മോഹന്*ലാലിന് സമ്മാനിച്ച രഞ്ജിത് ഇപ്പോള്* കുറേക്കാലമായി മോഹന്*ലാലിന്*റെ വഴിയില്* നിന്ന് മാറി നടക്കുകയാണ്. മമ്മൂട്ടിക്കൊപ്പമാണ് ഇപ്പോള്* രഞ്ജിത്തിന്*റെ കൂട്ട്. അവയൊക്കെ നല്ല സിനിമയ്ക്കുള്ള ശ്രമങ്ങളുമാണ്. എന്താണ് ലാലില്* നിന്നും അകന്ന് മമ്മൂട്ടിയോടൊപ്പം മാത്രം സിനിമ ചെയ്യുന്നതെന്ന ചോദ്യത്തിന് രഞ്ജിത്തിന് കൃത്യമായ മറുപടിയുണ്ട്.

മോഹന്*ലാല്* ഏകനായ ഒരു മനുഷ്യനല്ല. വണ്* ടു വണ്* കമ്യൂണിക്കേഷന്* സാധിക്കുന്നത് മമ്മൂട്ടിയുമായാണ്. മമ്മൂട്ടിയോടു സംസാരിക്കുമ്പോള്* മമ്മൂട്ടി മാത്രമേയുള്ളൂ. പ്രാഞ്ചിയേട്ടന്*റെ കഥ ഒറ്റവരിയില്* പറഞ്ഞപ്പോള്* മമ്മൂട്ടി ചോദിച്ചത് നിനക്കിത് എപ്പോള്* തുടങ്ങണം? എന്നാണ്. എനിക്കും മമ്മൂട്ടിക്കും ഇടയില്* പ്രതിഫലം മുതല്* ഒന്നും വിഷയമാകുന്നില്ല - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്* രഞ്ജിത് പറയുന്നു.

താന്* വമ്പന്* കൊമേഴ്സ്യല്* ചിത്രങ്ങളെടുക്കുന്ന സമയത്ത് വലിയ സമ്മര്*ദ്ദങ്ങളുണ്ടായിരുന്നു എന്നും ഇപ്പോള്* ഒരു ഭാരവുമില്ലാതെയാണ് സിനിമ ചെയ്യുന്നതെന്നും രഞ്ജിത് പറയുന്നു. രാവണപ്രഭു എന്ന സിനിമ ആലോചിക്കുമ്പോള്* ആന്*റണി പെരുമ്പാവൂര്* എന്നോടു വളരെ സ്നേഹത്തില്* പറഞ്ഞു. ഒരു നിര്*മ്മാതാവ് പറയുന്നതായി ഒരിക്കലും ചേട്ടന്* കണക്കാക്കരുത്. ഞാന്* ലാല്* സാറിന്*റെ ആരാധകനാണ്. ലാല്* സാര്* ഒരു പൊലീസ് ഓഫീസറെ വഴിയിലിട്ടു തല്ലുന്ന സീനുണ്ടെങ്കില്* നന്നായിരുന്നു. അതാണ് ലാലും സിദ്ദിഖും തമ്മിലുള്ള ആ ഏറ്റുമുട്ടല്* സീന്* എഴുതാന്* പ്രചോദനമായത്. സ്നേഹത്തിന്*റെ രൂപത്തിലുള്ളതാണെങ്കില്* പോലും സമ്മര്*ദ്ദങ്ങള്* കൂടുതലാണ് അത്തരം സിനിമകളില്* - രഞ്ജിത് വ്യക്തമാക്കി.

വലിയ കൊമേഴ്സ്യല്* സിനിമകളെടുക്കേണ്ട പ്രായവും സമയവും തനിക്കു കഴിഞ്ഞു എന്നാണ് രഞ്ജിത് പറയുന്നത്. നമ്മള്* ഒരുമിച്ച് വീണ്ടുമൊരു സിനിമ എന്നാണുണ്ടാകുന്നതെന്ന് കഴിഞ്ഞ ദിവസം ഷാജി കൈലാസ് വിളിച്ചപ്പോള്* ചോദിച്ചു. നമ്മള്* മുമ്പുചെയ്ത സിനിമകളുടെ സ്വഭാവമില്ലാത്ത സിനിമ ചെയ്യാന്* ഷാജി എന്നാണ് തയ്യാറാവുന്നത് അന്നു ഞാന്* റെഡിയാണെന്ന് പറഞ്ഞു. ഷാജിയും അങ്ങനെയൊരു മാറ്റത്തിന് റെഡിയാണ് - രഞ്ജിത് വെളിപ്പെടുത്തി.