യന്തിരന്* എന്ന മെഗാഹിറ്റിനു ശേഷം അത്രയൊന്നും കഠിനാദ്ധ്വാനം ആവശ്യമില്ലാത്ത ഒരു പ്രൊജക്ട് തല്*ക്കാലം ചെയ്യാം എന്ന തീരുമാനത്തിലാണ് സംവിധായകന്* ഷങ്കര്*. രാജ്കുമാര്* ഹിറാനി ഹിന്ദിയില്* മെഗാഹിറ്റാക്കിയ ആമിര്*ഖാന്* ചിത്രം ‘3 ഇഡിയറ്റ്സ്’ തമിഴ്, തെലുങ്ക് ഭാഷകളില്* റീമേക്ക് ചെയ്യുകയാണ് ഷങ്കറിന്*റെ അടുത്ത പരിപാടി. ഇളയ ദളപതി വിജയ് നായകനാകുന്ന സിനിമയില്* ഇല്യാനയാണ് നായിക. തെലുങ്ക് പതിപ്പില്* നായകന്* മഹേഷ് ബാബു.

ഇല്യാന ചെന്നൈയിലെത്തി ഷങ്കറുമായി ചര്*ച്ച നടത്തി. ഹിന്ദിയില്* കരീന കപൂര്* അവതരിപ്പിച്ച കഥാപാത്രത്തില്* നിന്നും ചില മാറ്റങ്ങള്* ഇല്യാനയുടെ കഥാപാത്രത്തിന് ഷങ്കര്* വരുത്തിയിട്ടുണ്ട്. തമിഴിലും തെലുങ്കിലും ഇല്യാന തന്നെയാണ് നായിക. രണ്ടു ഭാഷകളിലുമായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ഇല്യാന വാങ്ങുന്നത്.

ഹിന്ദിയില്* മാധവന്* അവതരിപ്പിച്ച കഥാപാത്രത്തെ ജീവയാണ് തമിഴിലും തെലുങ്കിലും അവതരിപ്പിക്കുന്നത്. സര്*മന്* ജോഷി അവതരിപ്പിച്ച കഥാപാത്രത്തിനായി ഷങ്കര്* സിദ്ധാര്*ത്ഥിനെ പരിഗണിച്ചെങ്കിലും ആ ഓഫര്* സിദ്ധാര്*ത്ഥ് നിരസിക്കുകയാണ് ചെയ്തത്. പിന്നീട് ആര്യയെ സമീപിച്ചെങ്കിലും അദ്ദേഹത്തിന് ഡേറ്റില്ല. ഗണേഷ് വെങ്കിട്ടരാമന്*, നകുല്* തുടങ്ങിയവരെയും നോക്കി, ഒടുവില്* ശ്രീകാന്തിനെ ആ വേഷം ഏല്*പ്പിക്കാമെന്നാണ് ഷങ്കര്* തീരുമാനിച്ചിരിക്കുന്നത്.

ബൊമന്* ഇറാനി ഹിന്ദിയില്* അനശ്വരമാക്കിയ ‘വൈറസ്’ എന്ന കഥാപാത്രത്തെ സത്യരാജ് പുനരവതരിപ്പിക്കും. ഒരുകോടി രൂപയാണ് സത്യരാജിന് പ്രതിഫലം. ഡിസംബര്* ആറിനാണ് ‘3 ഇഡിയറ്റ്സ്’ തമിഴ്, തെലുങ്ക് പതിപ്പുകളുടെ ചിത്രീകരണം ആരംഭിക്കുക. ഈ സിനിമ ഷങ്കറിന് വേഗം പൂര്*ത്തിയാക്കേണ്ടതുണ്ട്. സണ്* പിക്ചേഴ്സിനുവേണ്ടി രജനീകാന്തിനെയും കമലഹാസനെയും നായകന്മാരാക്കി 500 കോടി ബജറ്റില്* ഒരുക്കുന്ന സിനിമ അടുത്ത വര്*ഷം പകുതിയോടെ ഷങ്കര്* ആരംഭിക്കും.