റോഷന്* ആന്*ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്* ദിലീപ് നായകനാകുന്നു. അടുത്ത വര്*ഷം അവസാനമാണ് ചിത്രീകരണം പ്ലാന്* ചെയ്തിരിക്കുന്നത്. സഞ്ജയ് - ബോബി ടീം തിരക്കഥയെഴുതുന്ന ഈ സിനിമ ഒരു ഫാമിലി ത്രില്ലര്* ആയിരിക്കും.

കാള്*ട്ടണ്* ഫിലിംസിന്*റെ ബാനറില്* കരുണാകരന്* നിര്*മ്മിക്കുന്ന ചിത്രത്തിന്*റെ രചനാ ജോലികള്* നടക്കുകയാണ്. എന്നാല്* ഈ സിനിമയ്ക്ക് മുമ്പ് കാള്*ട്ടണ്* ഫിലിംസിന്*റെ തന്നെ മറ്റൊരു ചിത്രം റോഷന്* ആന്*ഡ്രൂസിന് പൂര്*ത്തിയാക്കേണ്ടതുണ്ട്. മമ്മൂട്ടി നായകനാകുന്ന ആ സിനിമയുടെയും തിരക്കഥ സഞ്ജയും ബോബിയും ചേര്*ന്നാണ്. മമ്മൂട്ടിച്ചിത്രത്തിന്*റെ തിരക്കഥ ഇവര്* പൂര്*ത്തിയാക്കിക്കഴിഞ്ഞു.

റോഷന്* ആന്*ഡ്രൂസ് ഇപ്പോള്* മോഹന്*ലാല്* ചിത്രമായ കാസനോവയുടെ തിരക്കിലാണ്. ഈ സിനിമയുടെ ചിത്രകരണം 60 ശതമാനത്തോളം പൂര്*ത്തിയായിക്കഴിഞ്ഞു.

ദിലീപും റോഷന്* ആന്*ഡ്രൂസും ആദ്യമായാണ് ഒന്നിക്കുന്നത്. ശ്രീനിവാസനും ഈ സിനിമയില്* അഭിനയിച്ചേക്കുമെന്ന് സൂചനയുണ്ട്. ഒരു വന്* ഹിറ്റുതന്നെയാണ് ഈ സൂപ്പര്* കൂട്ടുകെട്ടിലൂടെ പ്രതീക്ഷിക്കുന്നത്. കാള്*ട്ടണ്* കരുണാകരന്* കഴിഞ്ഞ ദിവസം കാസനോവയുടെ ലൊക്കേഷന്* സന്ദര്*ശിച്ച് റോഷന്* ആന്*ഡ്രൂസുമായി ചര്*ച്ച നടത്തി.