Results 1 to 2 of 2

Thread: മഞ്ഞില്* കുടുങ്ങി ഒമ്പതു നാള്*, മദ്യശാലയിő

  1. #1
    Join Date
    Oct 2009
    Posts
    2,997

    Default മഞ്ഞില്* കുടുങ്ങി ഒമ്പതു നാള്*, മദ്യശാലയിő

    മഞ്ഞില്* കുടുങ്ങി ഒമ്പതു നാള്*, മദ്യശാലയില്* അവര്*ക്കു സുഖവാസം




    മഞ്ഞില്* കുടുങ്ങി ഒമ്പതു നാള്*, മദ്യശാലയില്* അവര്*ക്കു സുഖവാസം

    ലണ്ടന്*: മലയുടെ മുകളില്* മഞ്ഞുവീണു മൂടിയ കെട്ടിടത്തിനുള്ളില്* പുറത്തിറങ്ങാനാവാതെ ഒമ്പതു ദിവസം. നരകയാതനയെന്നു പറയാന്* വരട്ടെ, പരമസുഖമായിരുന്നു ആ ഏഴു പേര്*ക്കും. കാരണം, ബ്രിട്ടനിലെ ഒരു ആഡംബര മദ്യശാലയിലാണ് അവര്* കുടുങ്ങിക്കിടന്നത്. തണുക്കുമ്പോള്* നുണഞ്ഞിറക്കാന്* ഇഷ്ടം പോലെ മദ്യം, ശരീരം ചൂടാക്കാന്* വിറകടുപ്പ്, അടുക്കളയില്* നൂറ്റമ്പതു പേര്*ക്കുള്ള ഭക്ഷണം, കിടന്നുറങ്ങാന്* നല്ല മുറി. എവിടെയെങ്കിലും കുടുങ്ങിപ്പോവുകയാണെങ്കില്* ഇങ്ങനെ വേണമെന്നാണ് ഇക്കാര്യം റിപ്പോര്*ട്ടു ചെയ്ത മാധ്യമങ്ങള്* അഭിപ്രായപ്പെട്ടത്.

    നോര്*ത്ത് യോര്*ക്*ഷെയറിലെ ബ്ലാക്കി മലയ്ക്കു മുകളിലുള്ള ലയണ്* ഇന്* മദ്യശാലയാണ് യൂറോപ്പിലെങ്ങും പടരുന്ന കൊടും തണുപ്പില്* മഞ്ഞിനുള്ളിലായിപ്പോയത്. ബ്രിട്ടനിലെ ഏറ്റവുമുയരെയുള്ള മദ്യശാലകളിലൊന്നാണ് ജനവാസ കേന്ദ്രങ്ങളില്* നിന്ന് ഏറെയകന്നുള്ള ലയണ്* ഇന്*. നവംബര്* 26-ഓടെ ഇരുപതടി ഉയരത്തിലാണിവിടെ മഞ്ഞുവീണത്. പുറത്തേക്കുള്ള പാതകളെല്ലാം മൂടിപ്പോയി. നിറുത്തിയിട്ട വാഹനങ്ങള്* പുറത്തുകാണാനാകാത്തവിധം മഞ്ഞില്*പ്പുതഞ്ഞു. മദ്യശാലയുടെ താഴേ നിലയുടെ വാതിലും ജനലും തുറക്കാന്* പറ്റാതായി. പൂര്*ണമായും ഒറ്റപ്പെട്ട അവസ്ഥ.

    ലഹരി നുണയാനെത്തിയ ഒരു ഭാര്യയും ഭര്*ത്താവും ഒരു യുവതിയടക്കം അഞ്ച് ജീവനക്കാരുമാണ് അപ്പോള്* അകത്തുണ്ടായിരുന്നത്. ദിവസം നൂറ്റമ്പതോളം ഉപഭോക്താക്കളെത്തുന്ന ലയണ്* ഇന്നില്* അത്രയും പേര്*ക്കുള്ള ഭക്ഷണം കരുതിവെച്ചിരുന്നു. ഭക്ഷണം പാകം ചെയ്തു കഴിച്ചും ലഹരി നുണഞ്ഞ് കളിച്ചും സൊറ പറഞ്ഞും അവരേഴുപേരും അവിടെത്തന്നെ കഴിഞ്ഞു. ശ്വാസം മുട്ടുന്നതായി തോന്നുമ്പോള്* മുകളിലെ നിലയുടെ ജാലകങ്ങള്* അല്പനേരത്തേക്കു തുറന്നിടും. തണുപ്പ് അരിച്ചു കടക്കുമ്പോള്* വീണ്ടും അടച്ചിടും. കിടപ്പുമുറികള്*കൂടിയുണ്ടായിരുന്നതുകൊണ്ട് വിശ്രമവും പ്രശ്*നമായില്ല. ഇന്*റര്*നെറ്റ് കണക്ഷനും ടി.വിയും ഫോണുമെല്ലാമുണ്ടായിരുന്നതുകൊണ്ട് പുറംലോകവുമായുള്ള ബന്ധം അറ്റുപോയതുമില്ല.

    ഫോണ്* ചെയ്തവരെല്ലാം തങ്ങളുടെ അവസ്ഥയില്* അസൂയ പ്രകടിപ്പിക്കുകയാണ് ചെയ്തതെന്ന് ലയണ്* ഇന്നിലെ പാചകക്കാരന്* ഡാനിയേല്* ബട്ടര്*വര്*ത്ത് പറയുന്നു. പക്ഷേ, അവസാനമായപ്പോഴേക്കും മടുത്തു. സ്വയം സംസാരിച്ചാണ് വിരസതയകറ്റിയത്-ഡാനിയേല്* പറയുന്നു. എട്ടാം ദിവസം മഞ്ഞു മാറ്റാനെത്തിയ വാഹനത്തിലേറിയാണ് ദമ്പതിമാര്* പുറത്തുകടന്നത്. അടുത്തദിവസം റോഡിലെ മഞ്ഞുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചതിനു ശേഷമാണ് ജീവനക്കാര്* വീട്ടില്*പ്പോയത്.


  2. #2
    Join Date
    Dec 2010
    Posts
    10

    Default what is this?

    what is this?

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •