നാഗ്പൂര്* ക്രിക്കറ്റ് ടെസ്റ്റില്* അവസാനം ഇന്ത്യ വിജയം വരിച്ചു, കൂടെ പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഒരു ഇന്നിംഗ്സിനും 198 റണ്*സിനുമാണ് ഇന്ത്യ ന്യൂസിലാന്*ഡിനെ കീഴടക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും സമനിലയിലായിരുന്നു.


ഒരു വിക്കറ്റ് നഷ്ടത്തില്* 24 റണ്*സെന്ന നിലയില്* നാലാം ദിനം കളിതുടങ്ങിയ ന്യൂസിലാന്*ഡിന്റെ വിക്കറ്റുകള്* പെട്ടെന്ന് വീഴുകയായിരുന്നു. മക്കല്ലത്തെ വീഴ്ത്തിക്കൊണ്ട് ഓജയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. മക്കല്ലം(25), ഹോപ്കിന്*സ്(എട്ട്), ഗുപ്തില്*(പൂജ്യം), ടൈലര്*(29), റൈഡര്*(22) എന്നിവരുടെ വിക്കറ്റുകള്* പെട്ടെന്ന് വീണതാണ് നാലാം ദിനം തന്നെ കിവീസിന് തോല്**വി ഏറ്റുവാങ്ങേണ്ടി വന്നത്. അവസാന നിമിഷം ടിം സൌത്തി 31 റണ്*സെടുത്ത് പോരാടിയെങ്കിലും കൂടുതല്* സമയം പിടിച്ചു നില്*ക്കാനായില്ല.

ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്ത് ശര്*മയും ഹര്*ഭജന്* സിംഗും മൂന്ന് വിക്കറ്റുകള്* വീതം നേടി. ഓജയും സുരേഷ് റെയ്നയും രണ്ട് വിക്കറ്റും നേടി. കളിയിലെ കേമനായി രാഹുല്* ദ്രാവിഡിനെയും പരമ്പരയുടെ താരമായി ഹര്*ഭജന്* സിംഗിനെയും തെരഞ്ഞെടുത്തു. മൂന്ന് ടെസ്റ്റുകളില്* നിന്നായി ഹര്*ഭജന്* 315 റണ്*സും പത്തു വിക്കറ്റും സ്വന്തമാക്കി.