മമ്മൂട്ടിയുടെ പെരുമാളോ ലാലിന്റെ മഹാദേവനോ?! സൂപ്പര്* സ്റ്റാറുകളില്* ആരാണ് ഇത്തവണത്തെ ക്രിസ്മസിന് പച്ചതൊടുക എന്ന് കാണാന്* കാത്തിരിക്കുകയാണ് മലയാളികള്*. ഈ ക്രിസ്മസിന് മലയാളത്തില്* പ്രദര്*ശനത്തിനെത്തുന്നത് നാല് സിനിമകളാണ്. ക്രിസ്തുമസിന് ഒരിക്കല്* കൂടി വമ്പന്* താ*രങ്ങളുടെ പോരാട്ടത്തിന് മോളിവുഡ് വേദിയാകുകയാണ്. സൂപ്പര്* സ്റ്റാര്* മോഹന്**ലാലിന്റെ കാണ്ടഹാര്* ആണ് ആദ്യം പ്രദര്*ശനത്തിന് എത്തുന്നത്. അമിതാഭ് ബച്ചനും ലാലും തകര്*ത്ത് അഭിനയിച്ചിരിക്കുന്ന കാണ്ടഹാര്* ഡിസംബര്* പതിനേഴിന് തിയേറ്ററുകളില്* എത്തും.
ചിത്രത്തിന്റെ അവസാനഘട്ട പോസ്റ്റ്* പ്രൊഡക്ഷന്* ജോലികള്* ചെന്നൈയില്* പുരോഗമിക്കുകയാണ്*. സുനില്* സി നായരും മോഹന്*ലാലും ചേര്*ന്ന്* നിര്*മ്മിക്കുന്ന ചിത്രത്തില്* ഗണേഷ്* വെങ്കിട്ടരാമന്*, സുമലത, പാര്*വ്വതി ഓമനക്കുട്ടന്*, കാവേരി ഝാ, അനന്യ, ലാല്*, കെപിഎസി ലളിത, അനൂപ്* ചന്ദ്രന്*, ജാഫര്* ഇടുക്കി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെ ത്തുന്നു. വയലാര്* ശരത്* ചന്ദ്രവര്*മ്മയുടെ വരികള്*ക്ക്* ഷമീര്* ടാണ്ടന്* ഈണം നല്*കിയിരിക്കുന്നു. ശബ്ദമിശ്രണം റസൂല്* പൂക്കുട്ടി.

മെഗാസ്റ്റാര്* മമ്മൂട്ടിയുടെ ആഗസ്റ്റ് 15 ചിത്രവും ക്രിസ്തുമസ് ആഘോഷത്തിന് എത്തുന്നു. 1988-ലെ ആഗസ്റ്റ് 1ല്* ആരാധകരെ ആവേശം കൊള്ളിച്ച പൊലീസുകാരന്റെ വേഷം തന്നെയാണ് ഷാജി കൈലാസിന്റെ പുതിയ ചിത്രമായ ആഗസ്റ്റ് 15ലും മമ്മൂട്ടിക്ക്. എസ്* എന്* സ്വാമിയാണ്* ചിത്രത്തിന്*റെ തിരക്കഥ. മുഖ്യമന്ത്രിക്കു നേരെയുണ്ടാകുന്ന വധശ്രമത്തിലെ കുറ്റവാളിയെ കണ്ടെത്താനാണ് ഇത്തവണ ക്രൈംബ്രാഞ്ച് ഡി എസ് പി പെരുമാള്* എത്തുന്നത്. മുഖ്യമന്ത്രിയായി നെടുമുടി വേണുവാണ് അഭിനയിക്കുന്നത്. സുനിത പ്രൊഡക്ഷന്*സിന്*റെ ബാനറില്* എം മണി ഈ സിനിമ നിര്*മ്മിക്കുന്നു. എന്തായാലും പെരുമാളിനെ സ്വാമി വീണ്ടും കളത്തിലിറക്കുമ്പോള്* മറ്റൊരു മെഗാഹിറ്റ് പിറക്കുമെന്ന് പ്രതീക്ഷിക്കാം.
മറ്റ് ചിത്രങ്ങള്*, ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്* ഷാഫി സംവിധാനം ചെയ്ത് ദിലീപ് നായകനാകുന്ന മേരിക്കുണ്ടൊരു കുഞ്ഞാട്, ലാല്* സംവിധാനം ചെയ്ത ടൂര്*ണമെന്റ് എന്നിവയാണ്. ഈ രണ്ട് ചിത്രങ്ങളും ഡിസംബര്* 24, ഡിസംബര്* 25 തീയതികളിലും പ്രദര്*ശനത്തിനു എത്തും.

ചിരിയുടെ വസന്തമൊരുക്കിയ സിനിമയായിരുന്നു കല്യാണരാമന്* എന്ന സിനിമയ്ക്ക് ശേഷം ഷാഫി - ദിലീപ് - ബെന്നി വീണ്ടും ഒന്നിക്കുകയാണ് കുഞ്ഞാടില്*. ജഗതി, സലിം*കുമാര്*, ഇന്നസെന്*റ്, സുരാജ് വെഞ്ഞാറമ്മൂട്, നാരായണകുട്ടി തുടങ്ങിയവര്* അഭിനയിക്കുന്നു. എട്ട് ആണ്*കുട്ടികളും ഒരു പെണ്*കുട്ടിയുമടങ്ങുന്ന സംഘത്തിന്റെ യാത്രക്കിടയിലുണ്ടാവുന്ന അപ്രതീക്ഷിതസംഭവങ്ങളാണ് ലാല്* ചിത്രമായ ടൂര്*ണമെന്റില്* രസകരമായി പറയുന്നത്. ഇവരില്* ആണ്*കുട്ടികള്* എല്ലാവരും നവാഗതര്* ആയിരിക്കും. നായിക രൂപ മഞ്ജരിയാണ്.