Results 1 to 3 of 3

Thread: ഭാമ ഈസ്* ബോള്*ഡ്*

  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default ഭാമ ഈസ്* ബോള്*ഡ്*

    ഭാമ ഈസ്* ബോള്*ഡ്*




    ഭാമ ഒത്തിരി മാറിയിരിക്കുന്നു. 'നിവേദ്യ'ത്തില്* ലോഹിതദാസ്* പരിചയപ്പെടുത്തിയ കുസൃതിക്കുട്ടിയല്ലിപ്പോള്*. കൂടുതല്* ഉത്തരവാദിത്തവും തിരക്കും... സിനിമയുടെ പുതിയ വഴിത്തിരിവുകളില്* ജീവിതത്തെത്തന്നെ അ ല്*പ്പം ഗൗരവത്തോടെ കണ്ടുതുടങ്ങിയിരിക്കുന്നു ഭാമ. ഗുരുനാഥന്റെ അനുഗ്രഹം മൂര്*ദ്ധാവില്* ഏറ്റുവാങ്ങിയ സ്*മരണകളുമായി ഭാമ മുന്നേറുകയാണ്*; കതിരിന്റെ നൈര്*മല്യമുള്ള ഗ്രാമവിശുദ്ധിയുടെ പ്രതിഛായയുമായി...നിറങ്ങളുള്ള പൂക്കള്*ക്കിടയിലെ വര്*ണശലഭത്തെപ്പോലെ അഭിനയത്തിന്* പുറമേ, സംഗീതത്തിലും വ്യക്*തിമുദ്രപതിപ്പിക്കുകയാണീ സുന്ദരി. തന്റെ ജീവിതത്തെപ്പറ്റി ഭാമ കന്യകയോട്*..

    സിനിമയില്* വന്നതിനുശേഷം ആത്മവിശ്വാസം കൂടിയോ?


    തീര്*ച്ചയായും. വളരെ നാണംകുണുങ്ങിയായിരുന്നു ഞാന്*. ആരോടും അധികം സംസാരിക്കാറില്ല. കോട്ടയമായിരുന്നു എന്റെ ലോകം. വീട്*, സ്*കൂള്* അതിനപ്പുറം ഒന്നും ഉണ്ടായിരുന്നില്ല. സിനിമയില്* വന്നതിനുശേഷം പുതിയ ആളുകളെ പരിചയപ്പെടാനും ആശയവിനിമയം മെച്ചപ്പെടുത്താനും കഴിഞ്ഞു. മറ്റ്* ഭാഷകളിലേക്ക്* പോയപ്പോള്* കുറച്ചുകൂടി ആത്മവിശ്വാസമായി. ഇപ്പോള്* ഞാന്* വളരെ ബോള്*ഡാണ്*. അനുഭവങ്ങള്* കൂടുമ്പോള്* നമ്മള്* താനെ ബോള്*ഡാകും. കോട്ടയത്തെ ചെറിയ സര്*ക്കിള്* വലുതായി ഒപ്പം അറിവും. അറിവ്* സമ്പാദിക്കണമെന്ന്* ആഗ്രഹം തോന്നിത്തുടങ്ങിയത്* ഇങ്ങനെയാണ്*. ഒരിക്കല്* ലോഹിസാറും അദ്ദേഹത്തിന്റെ സുഹൃത്ത്* രാഷ്*ട്രീയപ്രവര്*ത്തകനും കൂടി ടി.വി. കണ്ടുകൊണ്ടിരിക്കുന്നതിനിടയില്* സംസാരിക്കുന്നത്* കേട്ടു. രാഷ്*ട്രീയ കാര്യങ്ങളും അല്ലാത്തവയെയും കുറിച്ച്* എത്ര ആഴത്തിലാണ്* അവര്* സംസാരിച്ചത്*. ശരിക്കും അന്നുമുതലാണ്* അറിവ്* സമ്പാദിക്കുന്നതിനെക്കുറിച്ച്* ചിന്തിച്ച്* തുടങ്ങിയത്*. പെണ്*കുട്ടികള്* മാത്രമുള്ള കുടുംബത്തില്*നിന്ന്* വന്നതുകൊണ്ടാവാം ഞാനൊരു ഉള്*വലിഞ്ഞ പ്രകൃതക്കാരിയായിപ്പോയത്*. ഇപ്പോള്* ജീവിതത്തോടും തൊഴിലിനോടുമൊക്കെ ഉത്തരവാദിത്തം കൂടി.

    കിട്ടുന്ന പണമൊക്കെ എങ്ങനെ വിനിയോഗിക്കുന്നു?

    കൊച്ചിയില്* ഒരു ഫ്*ളാറ്റ്* സ്വന്തമാക്കാന്* കഴിഞ്ഞു. കുറച്ച്* സ്*ഥലവും. സമ്പാദ്യം വേണം. പെണ്*കുട്ടികളുടെ സുരക്ഷക്ക്* സമ്പാദ്യം ആവശ്യമാണ്*. പരിചയമുള്ള ഒരുപാട്* പെണ്*കുട്ടികള്* സമ്പാദ്യം അടിച്ചുപൊളിച്ച്* കളയുന്നത്* കണ്ടിട്ടുണ്ട്*. എനിക്കതിനോട്* യോജിപ്പില്ല. പണം സമ്പാദിച്ചാല്* മാത്രം പോര. ബുദ്ധിപരമായി വിനിയോഗിക്കണം. എനിക്ക്* ഒരു നല്ല ഓഡിറ്ററുണ്ട്*, പിന്നെ ചേച്ചിയും, എന്റെ ഒരു സഹോദരനും ഞാനും ചേര്*ന്നാണ്* എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്*.

    നിറം പിടിച്ച ഈ ലോകത്തുനിന്ന്* വ്യത്യസ്*തമായാണ്* ഞാന്* ചിന്തിക്കുന്നത്*. വളരെ പക്വതയോടെ ചിന്തിക്കാനും, തീരുമാനമെടുക്കാനും ശ്രദ്ധിക്കുന്നു.



  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    യാത്രകള്* ഇഷ്*ടമാണോ?


    തീര്*ച്ചയായും. ലോകം മുഴുവന്* ചുറ്റിക്കറങ്ങാന്* ആഗ്രഹമുണ്ട്*. ഓരോ സ്*ഥലത്തും നടക്കുന്ന കാര്യങ്ങള്* അവിടുത്തെ പാരമ്പര്യം, വിശ്വാസം, ചരിത്രം എല്ലാം അറിയണമെന്നുണ്ട്*. ലൊക്കേഷനിലായിരിക്കെ കാഴ്*ചകളൊക്കെ കാണാന്* സമയം കണ്ടെത്തിപ്പോകാറുണ്ട്*. ലോകത്തെയും, ജീവിതത്തെയും കുറിച്ചു പഠിക്കുന്നത്* ഈ യാത്രകളിലൂടെയാണ്*. അപ്പോള്* നമുക്ക്* കിട്ടിയ അറിവുകളിലൂടെ സഞ്ചരിക്കാന്* കഴിയും. സത്യം പറഞ്ഞാല്* മറ്റ്* സ്*ഥലങ്ങള്*വച്ച്* നോക്കുമ്പോള്* നമ്മളൊക്കെ എത്ര സുരക്ഷിതരാണ്*?

    ഏറ്റവും സുന്ദരമായി തോന്നിയ സ്*ഥലം ഏതാണ്*?

    കൂര്*ഗ്* എനിക്ക്* വളരെ ഇഷ്*ടമാണ്*. നമ്മുടെ കേരളംപോലെതന്നെ ഒരുപാട്* പച്ചപ്പും, മരങ്ങളുമൊക്കെ നിറഞ്ഞ സ്*ഥലം. പ്രത്യേക ശാന്തതയാണ്*. പിന്നെ താജ്*മഹലിലും കോല്*ക്കത്തയിലും പോകണമെന്നുണ്ട്*. മാധവിക്കുട്ടിയുടെ പുസ്*തകങ്ങളിലൂടെയാണ്* കോല്*ക്കത്തയെ അറിയുന്നത്*. താമസിക്കാന്* ഏറ്റവും ഇഷ്*ടവും, മാനസിക അടുപ്പമുള്ളതുമായിട്ട്* തോന്നിയ സ്*ഥലം കേരളം തന്നെയാണ്*. നമ്മുടെ ബന്ധങ്ങളുടെ ദൃഢത, സംസ്*കാരം ഇതൊന്നും ഒന്നിനും പകരം വയ്*ക്കാനാവില്ല.

    യാത്ര അഭിനയത്തെ സ്വാധീനിച്ചിട്ടുണ്ടോ?





    കുറേ അനുഭവങ്ങള്* ഉണ്ടായിട്ടുണ്ട്*. നല്ലതും ചീത്തയും. യാത്രചെയ്യുമ്പോഴാണ്* നമുക്ക്* ഒരുപാട്* കാര്യങ്ങള്* അടുത്തറിയാന്* കഴിയുന്നത്*. മനുഷ്യനെ മനസിലാക്കാനും കഴിയും.

    സ്*കൂളില്* പഠിച്ചുകൊണ്ടിരുന്നപ്പോഴുള്ള ഹീറോയായിരുന്നല്ലോ കുഞ്ചാക്കോ ബോബന്*. ഇപ്പോള്* കൂടെ അഭിനയിക്കുമ്പോള്* എന്ത്* തോന്നുന്നു?

    ചാക്കോച്ചന്റെ കൂടെ അഭിനയിച്ചത്* വളരെ സന്തോഷം തന്നെയായിരുന്നു. എല്ലാവരുമായും നല്ലൊരു കെമിസ്*ട്രി ഉണ്ടാക്കിയെടുക്കാന്* സാധിച്ചു. ചാക്കോച്ചനേക്കാള്* എനിക്ക്* പ്രിയം പ്രിയച്ചേച്ചിയോടാണ്*. ജീവിക്കുന്ന ഓരോ നിമിഷവും സ്*നേഹത്തോടും, സന്തോഷത്തോടും ഇരിക്കണമെന്ന്* ആഗ്രഹിക്കുന്ന രണ്ടുപേരാണവര്*. നല്ല സ്വഭാവത്തിന്* ഉടമയാണ്* പ്രിയച്ചേച്ചി.

    പ്രിയ ഷൂട്ടിംഗിനൊക്കെ വരാറുണ്ടോ?

    ഇടയ്*ക്കൊക്കെ വരാറുണ്ട്*. സകുടുംബം ശ്യാമളയുടെ സെറ്റില്* ഉണ്ടായിരുന്നു. ചേച്ചി വെറും കൈയോടെ വരാറില്ല. എന്തെങ്കിലുമൊക്കെ കഴിക്കാന്* കൊണ്ടുവരും. ഒക്കെയും സ്വന്തം കൈകൊണ്ടുണ്ടാക്കിയത്*. ചപ്പാത്തിയും താറാവുകറിയുമൊക്കെ കൊണ്ടുവരും. പിന്നീട്* എല്ലാവരും കൈനിറയെ പലഹാരങ്ങളുമായി വരുന്ന ചേച്ചിയെ പ്രതീക്ഷിച്ചിരിക്കാന്* തുടങ്ങി.

    ഭാമയുടെ പാചക പരീക്ഷണങ്ങള്*...?


    സകുടുംബം ശ്യാമളയുടെ ഷൂട്ടിംഗ്* കഴി ഞ്ഞ്* കുറച്ച്* ദിവസം ഇടവേളയുണ്ടായിരുന്നു. പുതിയ വീടൊക്കെ വാങ്ങിയ സമയമല്ലേ. കുറച്ച്* പാചകപരിപാടികളൊക്കെ നടത്തിക്കളയാം എന്നുവച്ച്* സൂപ്പര്*മാര്*ക്കറ്റില്* പോയി ബിരിയാണി ഉണ്ടാക്കാന്* സാധനം വാങ്ങി. പാചക ബുക്കു നോക്കി പരീക്ഷണം ആരംഭിച്ചു. പുസ്*തകത്തില്* പറഞ്ഞപോലെ ചെയ്*തുകഴിഞ്ഞ്* അഞ്ചു മിനിട്ടിനുശേഷം സ്വാദിഷ്*ടമായ ബിരിയാണി തയ്യാര്* എന്നു കരുതി. അഞ്ചു മിനിട്ട്* കഴിഞ്ഞ്* തുറന്നു മുകള്*ഭാഗത്തെ ചോറ്* അല്*പ്പം ഞെക്കിനോക്കി വെന്തിട്ടില്ലെന്ന്* തോന്നിയപ്പോള്* അത്രയും തന്നെ വെള്ളമൊഴിച്ച്* വീണ്ടും അടുപ്പില്*വച്ചു. ഇത്* മൂന്ന്* പ്രാവശ്യം ആവര്*ത്തിച്ചു. അവസാനം ചോറ്* വേകുന്നില്ലെന്ന്* പറഞ്ഞ്* അമ്മയെ വിളിച്ചു. അമ്മ ഇളക്കിനോക്കിയിട്ട്* ചോറൊക്കെ വെന്തു, വെള്ളം കൂടിപ്പോയെന്ന്* പറഞ്ഞു. പാത്രത്തില്* വിളമ്പിയപ്പോള്* കാണാം ബിരിയാണി കുഴമ്പ്* പരുവത്തില്*. പിന്നെ ഞാന്* പരീക്ഷണത്തിന്* ഒരുങ്ങിയില്ല.

    ഇത്ര നാളത്തെ സിനിമ ജീവിതം..ഭാമ സം തൃപ്*തയാണോ?

    ഞാന്* തുടങ്ങിയിട്ടല്ലേയുള്ളൂ. ഇപ്പോള്* മൂന്ന്* വര്*ഷമായി. ഓരോ വര്*ഷവും അടുപ്പിച്ച്* ഹിറ്റുകളും ഉണ്ടായിട്ടുണ്ട്*. അതുതന്നെ ഏറ്റവും വലിയ സന്തോഷം. ഇനിയും കഴിവ്* തെളിയിക്കാനുള്ള സമയം കിടക്കുന്നതല്ലേയുള്ളൂ. ഞാന്* അഭിനയിച്ച എല്ലാ ചിത്രങ്ങളിലെ കഥാപാത്രങ്ങളും എനിക്കിഷ്*ടമാണ്*. ഇനിയും അവസരങ്ങള്* ലഭിക്കാന്* സമയം നമ്മുടെ മുന്നില്* ഉണ്ടല്ലോ.

    ഇനിയും സമയം ഉണ്ടെന്ന്* പറഞ്ഞു.. വിവാഹശേഷവും പ്രേക്ഷകര്*ക്ക്* ഭാമയെ പ്രതീക്ഷിക്കാമോ?


    തീര്*ച്ചയായും. നല്ല കഥാപാത്രം കിട്ടിയാല്* അഭിനയിക്കും. പിന്നെ നമുക്കൊന്നും മുന്*കൂട്ടി തീരുമാനിക്കാനാവില്ലല്ലോ. എല്ലാം ദൈവത്തിന്റെ കൈയിലല്ലേ. എന്തായാലും വിവാഹജീവിതം തടസമാവില്ലെന്ന്* കരുതാം. പിന്നെ വിവാഹത്തെ കുറിച്ചൊന്നും ചിന്തിക്കാറായിട്ടില്ല. ഏത്* രംഗത്തായാലും എപ്പോഴും മത്സരമല്ലേ. ചിലപ്പോള്* അവസരങ്ങള്* നഷ്*ടപ്പെടുകയും ലഭിക്കുകയും ചെയ്യും. നമുക്ക്* വിധിക്കപ്പെട്ടതാണെങ്കില്* ഏത്* വിധേനയും അത്* നമ്മളെത്തേടി എത്തും. ഏറ്റവും വലിയ ശക്*തി സ്വന്തം വീട്ടിലെ അംഗത്തെപ്പോലെ സ്*നേഹിക്കുന്ന കുറേ ജനങ്ങളാണ്*. ചിലപ്പോള്* അവര്* ഇഷ്*ടപ്പെടുന്നത്* നമ്മുടെ വ്യക്*തിത്വത്തെ അല്ലായിരിക്കും. കഥാപാത്രത്തെയാകും. എങ്കിലും അവരില്*നിന്നൊക്കെ ലഭിക്കുന്ന സ്*നേഹം പറഞ്ഞറിയിക്കാനാവില്ല. പൊതുപരിപാടികള്*ക്കൊക്കെ പോകുമ്പോഴാണ്* നമുക്കത്* ശരിക്കും മനസിലാകുന്നത്*. എന്റെ പ്രേക്ഷകര്*ക്ക്* ഇഷ്*ടമല്ലാത്ത ഒരു വേഷത്തില്*പോലും എന്നെ കണ്ടെത്താന്* കഴിയില്ല.

    മലയാള സിനിമയില്* ഇഷ്*ടപ്പെട്ട നടി ആരാണ്*?


    എല്ലാവരേയും ഇഷ്*ടമാണ്*. എങ്കിലും ഉര്*വ്വശിച്ചേച്ചിയുടെയും ശാരദാമ്മയുടെയും ഒക്കെ സിനിമ കാണുമ്പോള്* ആ കാലഘട്ടത്തില്* ജനിച്ചിരുന്നെങ്കില്* എന്ന്* ആഗ്രഹിച്ചുപോകും. ഉര്*വ്വശിച്ചേച്ചിക്ക്* പ്രത്യേക അഭിനയശൈലിയാണ്*. കാര്യങ്ങളെക്കുറിച്ചൊക്കെ നല്ല അറിവും. നമ്മളോടൊക്കെ എന്തൊരു സ്*നേഹവും കരുതലുമാണെന്നോ. ഷൂട്ടിംഗിനിടയില്* എപ്പോഴും ഞാന്* ഉര്*വ്വശിച്ചേച്ചിയോട്* സംശയം ചോദിച്ചുകൊണ്ടേയിരിക്കും. പക്ഷേ ഒരു മടുപ്പോ വെറുപ്പോ കൂടാതെയാണ്* ചേച്ചി മറുപടി തരുന്നത്*. നമ്മുടെ ഏത്* കാര്യത്തിനും പിന്തുണ നല്*കും. കൂട്ടുകുടുംബത്തില്* ജനിച്ചു വളര്*ന്നതുകൊണ്ടാവണം ചേച്ചിക്ക്* ഇത്രയും സ്*നേഹവും കരുതലുമൊക്കെ.

    ലോഹിസാറിനെ എങ്ങനെ അനുസ്*മരിക്കുന്നു?

    മരിച്ചുപോയ എന്റെ അച്*ഛന്റെ സ്*ഥാനത്തായിരുന്നു ലോഹിസാറിനെ ഞാന്* കണ്ടത്*. ആ സ്*ഥാനത്തേക്ക്* ദൈവം കൊണ്ടുത്തന്ന ആളാണെന്ന്* വിശ്വസിക്കാനാണ്* എനിക്കിഷ്*ടം. പക്ഷേ അദ്ദേഹം കടന്നുപോയി, ആ വേര്*പാട്* വേദനാജനകവുമാണ്*. ഞാനൊരു വസ്*ത്രം തെരഞ്ഞെടുത്താലും ലോഹിസാറിനോട്* അഭിപ്രായം ചോദിക്കുമായിരുന്നു. അത്രയെളുപ്പത്തില്* ആരെയും ഇഷ്*ടപ്പെടാത്ത ആളാണ്* ഞാന്*. പക്ഷേ മുന്*ജന്മബന്ധംപോലെയാണ്* സാറിനോടും കുടുംബത്തോടുമെനിക്ക്*. ഞാന്* സ്*നേഹിക്കുകയും, എന്നെ തിരിച്ച്* സ്*നേഹിക്കുന്നവരുടെയും കാര്യത്തില്* വളരെ കരുതലുണ്ട്*. അവര്* സ്*നേഹപൂര്*വ്വം ശാസിക്കുന്നതും എനിക്കിഷ്*ടമാണ്*. അങ്ങനെയുള്ളവര്* പറഞ്ഞാലെ ഞാന്* കേള്*ക്കൂ.

    മറ്റ്* ഭാഷകളില്* പോകുമ്പോഴായാലും ഉണ്ടാകുന്ന അപകടങ്ങള്* ഈ ലോകത്തെക്കുറിച്ചുള്ള വ്യത്യസ്*ത കാഴ്*ചപ്പാടുകള്* ഇവയൊക്കെ ഒരു മകളോട്* പറയുമ്പോലെ അദ്ദേഹം പറഞ്ഞുതരുമായിരുന്നു. ഏത്* കാര്യത്തിന്റെയും നല്ലതും ചീത്തയുമായ വശങ്ങള്*, നമ്മുടെ വ്യക്*തിത്വം എന്നിവയൊക്കെ അദ്ദേഹം പറയുമായിരുന്നു. ഇപ്പോള്* സിന്ധുചേച്ചിയിലൂടെയും മക്കളിലൂടെയുമാണ്* ഞാന്* എന്റെ ഗുരുനാഥനെ കാണുന്നത്*. അവരുടെ അടുത്തുപോയാല്* കിട്ടുന്ന സന്തോഷവും സംതൃപ്*തിയും മറ്റെവിടെ നിന്നും ലഭിക്കില്ല.

    സിന്ധുചേച്ചി വിളിക്കാറുണ്ടോ?


    ഉവ്വ്*, സിന്ധുചേച്ചി അവസാനം വിളിച്ചത്* ചിങ്ങം ഒന്നിനായിരുന്നു. രാവിലെ ആറരഏഴുമണിയായപ്പോള്* വിളിച്ച്* അനുഗ്രഹിക്കുകയും ആശംസകള്* നേരുകയും ചെയ്*തു. ശരിക്കും അത്ഭുതം തോന്നിപ്പോയി. കാരണം എല്ലാ വിശേഷദിവസങ്ങളിലും ലോഹിസാര്* ഏതാണ്ട്* ആ സമയത്തുതന്നെ എന്നെ വിളിക്കാറുണ്ടായിരുന്നു. ഇപ്പോള്* സിന്ധുചേച്ചിയും .സിന്ധുചേച്ചിയിലൂടെ സാര്* ഇതൊക്കെ ചെയ്യിക്കുന്നു എന്ന്* കരുതിപ്പോകുന്നു. എന്റെ പ്രാര്*ത്ഥനയില്* എന്നും സാറും കുടുംബവും ഉണ്ട്*.

    ഉത്തരവാദിത്തങ്ങള്* കൂടിയോ?



    വീടും കാറും വാങ്ങിയതുകൊണ്ട്* ഉത്തരവാദിത്തങ്ങള്* കൂടിയെന്ന്* പറയാനാവില്ല. ഇപ്പോള്* തൊഴിലിനോടാണെനിക്ക്* ഉത്തരവാദിത്തം. ഓരോ വര്*ഷം കൂടുന്തോറും അനുഭവങ്ങളിലൂടെ പുതിയ കാര്യങ്ങള്* പഠിക്കുന്നു. അതുകൊണ്ട്* ഉത്തരവാദിത്തങ്ങളും മികച്ചതാക്കി ചെയ്യാന്* സാധിക്കും. സുഹൃത്തുക്കളും, കുടുംബവുമാണ്* എനിക്ക്* എല്ലാ കാര്യത്തിനും കൂടെ നില്*ക്കുന്നത്*. അവരാണ്* എന്റെ ശക്*തി. വീട്ടിലെ കാര്യങ്ങളൊക്കെ ഞാനും ചേച്ചിയും സഹോദരനും കൂടിയാണ്* നോക്കുന്നത്*.

    യാഥാസ്*ഥിതിക കുടുംബത്തില്*നിന്ന്* വന്നതുകൊണ്ട്* എതിര്*പ്പുകള്* ഉണ്ടായിട്ടില്ലേ?


    വലിയ എതിര്*പ്പുകള്* ഒന്നും ഉണ്ടായിട്ടില്ല. അച്*ഛന്റെ വീട്ടില്* കുറച്ച്* എതിര്*പ്പുണ്ടായിരുന്നു. അമ്മയുടെ വീട്ടില്* എല്ലാവരും നല്ല പ്രോത്സാഹനമായിരുന്നു. അമ്മയുടെ അനിയത്തിമാരാണ്* ഏറ്റവും കൂടുതല്* പ്രോത്സാഹനം നല്*കുന്നത്*. മറ്റ്* ഭാഷകളില്* അവസരം കിട്ടിയപ്പോള്* പോകണമെന്ന്* പറഞ്ഞ്* ധൈര്യം തന്നതും അവരായിരുന്നു. ആദ്യം ലോഹിതദാസ്* സാറിന്റെ സിനിമയിലേക്ക്* അവസരം കിട്ടിയപ്പോള്* ഞാനെന്റെ ഹയര്*സെക്കന്*ഡറി സ്*കൂളിലെ ടീച്ചറുമാരോടാണ്* പറഞ്ഞത്*. അവര്*ക്കും വലിയ സന്തോഷമായിരുന്നു. ടെന്*ഷനുണ്ടായിരുന്നെങ്കിലും ഇത്രയും നല്ലൊരു സംവിധായകനോടൊപ്പം തുടക്കം കിട്ടുന്ന ഭാഗ്യം ജീവിതത്തില്* ഒരിക്കലല്ലേ കിട്ടൂ. അത്* ഉപേക്ഷിക്കരുതെന്ന്* മനസ്* പറഞ്ഞു.

    ഈശ്വരവിശ്വാസമുണ്ടോ?




    ഞാനൊരു ഗണപതിഭക്*തയാണ്*. ചിലപ്പോള്* ആ രൂപത്തോടുള്ള ഇഷ്*ടമാകും .ഇടപ്പള്ളി ഗണപതിക്ഷേത്രത്തിലും, മള്ളിയൂരും പോകും.എല്ലാ മതങ്ങളേയും ഒരുപോലെ കാണാനാണ്* ശീലിച്ചിട്ടുള്ളത്*. ഒട്ടുമിക്ക അമ്പലങ്ങളിലും പള്ളികളിലും പോയിട്ടുണ്ട്*. എങ്കിലും മൂകാംബികയില്* പോകുമ്പോള്* ഒരു പ്രത്യേക അനുഭവമാണ്*. തികച്ചും ശാന്തമാണവിടം. ഒത്തിരി ബഹളവുമൊക്കെയാണെങ്കില്* പ്രാര്*ത്ഥനയുടെ സുഖം കിട്ടില്ല. മൂകാംബിക നടയില്* പോയിരിക്കുമ്പോള്* അങ്ങനെ ഒരു കുഴപ്പവുമില്ല. ഏതെങ്കിലും ലൊക്കേഷനിലാണെങ്കിലും അവിടെ എവിടെയെങ്കിലും ഒരു ചെറിയ അമ്പലം കണ്ടുവയ്*ക്കും, പോയി പ്രാര്*ത്ഥിക്കാന്*.

    ഭാമയുടെ സൗന്ദര്യരഹസ്യങ്ങള്*...?

    ബ്യൂട്ടിപാര്*ലറില്* പോകുന്നതിനോട്* അധികം താല്*പ്പര്യമില്ല. വല്ലപ്പോഴുമൊക്കയേ പോകാറുള്ളൂ. അവധി ദിവസങ്ങളില്* വീട്ടിലിരിക്കുമ്പോള്* പഴയ മുത്തശ്ശി വൈദ്യമൊക്കെ പൊടിതട്ടിയെടുക്കും. സൗന്ദര്യത്തെക്കുറിച്ച്* അമിത സങ്കല്*പ്പങ്ങളൊന്നുമില്ല.

    എന്താണ്* ഭാമ എന്ന വ്യക്*തിയുടെ സ്വഭാവസവിശേഷതകള്*?

    വീട്ടിലെ ഏറ്റവും ഇളയകുട്ടിയാണ്*. എന്നുവച്ച്* ഒരു കൊഞ്ചി കുട്ടിയൊന്നുമല്ല. ഞാന്* പണ്ടുമുതലേ അങ്ങനെയല്ല. കാര്യങ്ങളെ പക്വതയോടെ കാണാനാണിഷ്*ടം. എങ്കിലും ചേച്ചിയോട്* പ്രത്യേക അടുപ്പമാണ്*.

    ഏതുതരം കഥാപാത്രങ്ങള്* ചെയ്യണമെന്നാണ്* ആഗ്രഹം?


    ചെയ്*ത എല്ലാ കഥാപാത്രവും ഇഷ്*ടമാണ്*. നീലാംബരിയിലെ കഥാപാത്രം കുറേക്കൂടി ശക്*തമായിരുന്നു. സ്*ത്രീകള്*ക്ക്* പ്രാധാന്യം കൊടുക്കുന്ന അങ്ങനെയുള്ള കഥാപാത്രങ്ങള്* ചെയ്യാനായതു ഭാഗ്യം തന്നെ.ചില പ്പോള്* അത്യാഗ്രഹമാകും. എല്ലാം ദൈവനിശ്*ചയമാണല്ലോ?



  3. #3
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    പാട്ട്* പഠിക്കുന്നുണ്ടോ?

    പാട്ട്* പഠിക്കാനൊന്നും സമയം കിട്ടാറില്ല. ഷൂട്ടിംഗ്* കഴിഞ്ഞ്* വരുമ്പോള്* തന്നെ രാത്രിയാകും. പിന്നെ കിട്ടുന്നത്* കുറച്ചുസമയം, എങ്കിലും പാട്ടിനെ ഉപേക്ഷിക്കാനാവില്ല. 'മായാമാധവം' എന്ന ആല്*ബത്തില്* പാടി. പാടാന്* തീരുമാനിച്ച സമയത്ത്* മധുബാലകൃഷ്*ണനെ വിളിച്ചിരുന്നു. അദ്ദേഹവും ഭാര്യ ദിവ്യയുമാണ്* ധൈര്യവും പ്രോത്സാഹനവും തന്നത്*. പാടിക്കഴിഞ്ഞ്* അത്* ആദ്യം കേള്*പ്പിച്ചതും അദ്ദേഹത്തെ തന്നെയാണ്*. ഇനിയും ധാരാളം പാടണമെന്നും പറഞ്ഞു. പിന്നെ മറ്റൊരു ഓഡിയോ സി.ഡി കൂടിയുണ്ട്*. മന്ത്രി ബിനോയ്*വിശ്വം വരികള്* എഴുതി ഞാനും സുരേഷേട്ടനും പാടുന്ന 'പച്ചമരം' എന്ന ഓഡിയോ സി.ഡി. പരിസ്*ഥിതിയുമായി ബന്ധപ്പെട്ട വിഷയമാണ്*.

    പ്രണയത്തെക്കുറിച്ച്*?


    മോശമായ കാഴ്*ചപ്പാടില്ല. മറ്റുള്ളവരെപ്പോലെ പ്രണയിക്കണമെന്നും പ്രണയിക്കപ്പെടണമെന്നും ആഗ്രഹിക്കുന്നയാളുതന്നെയാണ്* ഞാനും. എങ്കിലും ഇപ്പോള്* ഭാവിയെക്കുറിച്ചല്ലേ ചിന്തിക്കേണ്ടത്*. പ്രണയം ഏത്* പ്രായത്തിലും തോന്നാമല്ലോ. വാര്*ധക്യത്തില്* തോന്നിയാലും അതിന്* ഒരു ചെറുപ്പമില്ലേ.

    ഭാമ പ്രണയത്തിലാണോ?



    ഇപ്പോളല്ല. ഇപ്പോള്* ഭാവിയാണ്*, തൊഴിലാണ്* വലുത്*. നാളത്തെ കാര്യം നമുക്ക്* പറയാനാവില്ലല്ലോ.

    ജീവിതത്തില്* ലഭിച്ച ഏറ്റവും വലിയ സമ്മാനം എന്താണ്*?

    എന്റെ സുഹൃത്തൃക്കള്* അവരാണ്* എന്റെ ഏറ്റവും വലിയ ഭാഗ്യം. ആദ്യമൊന്നും എനിക്ക്* സുഹൃത്തുക്കളേ ഉണ്ടായിരുന്നില്ല. അതേ വേഗത്തില്* സുഹൃത്തുക്കളെ സമ്പാദിക്കുന്ന ആളുമല്ല. ഒരുപാട്* മനസിലാക്കിയതിനുശേഷം, ഒരാള്* നമുക്ക്* അനുയോജ്യരാണോ എന്ന്* നോക്കിവേണം തെരഞ്ഞെടുക്കാന്*. സുഹൃത്തുക്കളെ ഒരുപാട്* കിട്ടും. ഒരാപത്ത്* വരുമ്പോള്* കൂടെ നില്*ക്കുന്നവരാകണം സുഹൃത്ത്*. പലപ്പോഴും ഈശ്വരന്റെ രൂപത്തില്* സുഹൃത്തൃക്കളെ അനുഭവപ്പെട്ടിട്ടുണ്ട്*. സിനിമയ്*ക്ക് പുറത്താണ്* കൂട്ടുകാരികളധികവും.

    മോശം അനുഭവങ്ങള്* ഉണ്ടായിട്ടുണ്ടോ?


    വേദനിപ്പിക്കുന്ന അനുഭവങ്ങളാണെന്ന്* വേണം പറയാന്*. ഈയിടെ ഒരുപാട്* തെറ്റിദ്ധാരണകള്* എന്നെക്കുറിച്ച്* ഉണ്ടായിട്ടുണ്ട്*. അഹങ്കാരിയാണ്*, ഫോണ്* എടുക്കില്ല. ഓഫറുകള്* നിരസിക്കുന്നു എന്നിങ്ങനെ... ഒരിക്കലും ഞാനായിട്ട്* ഉണ്ടാക്കിയ അഭിപ്രായങ്ങളല്ല അതൊന്നും. ഈയിടയ്*ക്ക് മറ്റ്* ഭാഷകളിലേക്കുകൂടി പോകേണ്ടി വന്നപ്പോള്* ഉത്തരവാദിത്തങ്ങള്* കൂടി, ആരെങ്കിലും വിളിച്ചാല്*പോലും എടുക്കാന്* പറ്റില്ല. വൈകിട്ട്* തിരിച്ചുവരുമ്പോള്* ഫോണില്* ധാരാളം കോളുകള്* കാണും. അതിലേക്കെല്ലാം തിരിച്ചുവിളിക്കാനാവില്ല. ക്ഷീണിച്ചാണ്* വരുന്നത്*. അതുകൊണ്ട്* ഫോണ്* എടുക്കാനും ഡേറ്റും മറ്റും സംസാരിക്കാനും മാത്രം കൊച്ചിക്കാരനായ ഒരാളെ വച്ചു. വിശ്വാസംകൊണ്ട്* അദ്ദേഹത്തിന്റെ കൈയില്* എന്റെ സിംകാ ര്*ഡും കൊടുത്തു. പിന്നെയാണ്*് അറിഞ്ഞത്*. അയാളെന്നെ ശരിക്കും ചതിക്കുകയായിരുന്നു. ആരെങ്കിലും അത്യാവശ്യത്തിനുവിളിച്ചാല്*പോലും എന്നോടത്*് പറയാറില്ലായിരുന്നു. വിളിക്കുന്നവരോട്* നന്നായി സംസാരിക്കില്ല. ഭാമയോട്* പറയേണ്ട കാര്യങ്ങള്* തന്നോട്* പറഞ്ഞാല്* മതിയെന്ന്* പറയുക. ഞാനിതൊന്നും അറിഞ്ഞിരുന്നില്ല.

    പക്ഷേ അവിടെ എന്നെ സഹായിച്ചത്* എന്റെ മാധ്യമസുഹൃത്തുക്കളാണ്*. അവര്* ചെയ്*ത സഹായങ്ങള്* മറക്കാനാവില്ല. അവര്* തന്നെയാണ്* എന്റെ പേഴ്*സണല്* നമ്പറില്* വിളിച്ച്* ഇതുപോലെ ഫോണില്* വിളിക്കുമ്പോള്* ഒരാള്* മോശമായി പെരുമാറുന്നുണ്ട്*. സൂക്ഷിക്കണമെന്ന്* പറഞ്ഞത്*. അങ്ങനെയാണ്* ഇതിനെക്കുറിച്ച്* മനസിലാകുന്നത്*. പിന്നെ വീട്ടുകാര്* തന്നെ പ്രശ്*നത്തില്* ഇടപെട്ട്* അയാളെ സൗമ്യമായി പറഞ്ഞുവിട്ടു. അയാളുടെ കൈയില്*നിന്ന്* സിംകാര്*ഡും തിരികെ വാങ്ങി.

    ഇതറിഞ്ഞപ്പോ ഞാന്* ഒരുപാട്* കരഞ്ഞു. എന്നോടെന്തിനാണ്* ദൈവമേ ഇങ്ങനെ ചെയ്യുന്നതെന്നുപോലും വിചാരിച്ചു. ഞാനയാളോട്* ഇതേക്കുറിച്ച്* ഒരുവാക്ക്* ചോദിച്ചിട്ടില്ല. ദൈവം എല്ലാം അറിയുന്നുണ്ടല്ലോ. തെറ്റിനുള്ള ശിക്ഷ ദൈവം കൊടുക്കും.

    ഞാനിത്* പറഞ്ഞത്* നാളെ ഇത്* വായിക്കുന്ന ആളുകള്*ക്കെങ്കിലും എന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറുമല്ലോ എന്ന്* കരുതിയാണ്*. ഞാന്* അറിയാത്ത കാര്യത്തിനാണ്* ഈ വിധത്തില്* ശിക്ഷിക്കപ്പെട്ടതെന്ന്* പറയാനാണ്*.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •