അയ്യപ്പന്* നായര്* എന്ന ആനക്കാരനെ ഹിന്ദി പഠിപ്പിക്കാന്* എത്തിയതാണ് വിനയചന്ദ്രന്*. ആനപ്പാപ്പാന്* എന്തിനു ഹിന്ദി പഠിക്കണം എന്ന ചോദ്യം ‘ഗജകേസരിയോഗം’ എന്ന സൂപ്പര്*ഹിറ്റ് സിനിമ കണ്ടിട്ടുള്ളവര്* ചോദിക്കില്ല. ആ ആന സര്*ക്കസ് കമ്പനിയില്* നിന്നുള്ള ഒരാനയായിരുന്നു. അതിന് ഹിന്ദി മാത്രമേ മനസിലാകൂ. അതൊന്നുമറിയാതെ ആനയെ സ്വന്തമാക്കിയ പാവം അയ്യപ്പന്* നായര്*ക്ക് വയസുകാലത്ത് ഹിന്ദി പഠിക്കാതെ രക്ഷയില്ലെന്നുവന്നു.

പി ജി വിശ്വംഭരന്* സംവിധാനം ചെയ്ത ‘ഗജകേസരിയോഗം’ 1990ല്* ആണ് റിലീസായത്. കലൂര്* ഡെന്നിസ് തിരക്കഥയെഴുതിയ ആ ചിത്രത്തില്* ഹിന്ദിമാഷ് വിനയചന്ദ്രനായി മുകേഷും ആനക്കാരന്* അയ്യപ്പന്* നായരായി ഇന്നസെന്*റും വേഷമിട്ടു. സുനിതയായിരുന്നു നായിക. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഗജകേസരിയോഗത്തിന് രണ്ടാം ഭാഗം അണിയറയില്* ഒരുങ്ങുന്നു.

തിരക്കഥാകൃത്ത് കലൂര്* ഡെന്നിസ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്*ച്ച കൊച്ചിയില്* പുരോഗമിക്കുകയാണ്. ആരായിരിക്കും ചിത്രത്തിന്*റെ സംവിധായകനെന്ന് കലൂര്* ഡെന്നിസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്* ‘വീണ്ടും ഗജകേസരിയോഗം’ എന്ന് ചിത്രത്തിന് പേരിട്ടതായി സൂചനയുണ്ട്. ഇന്നസെന്*റ്, മുകേഷ്, ജഗദീഷ്, മാമുക്കോയ, സിദ്ദിഖ്, കുഞ്ചന്*, സുകുമാരി, കെ പി എ സി ലളിത തുടങ്ങിയവര്* ഗജകേസരിയോഗത്തിന്*റെ രണ്ടാം ഭാഗത്തില്* അഭിനയിക്കുമെന്നാണ് സൂചന.

ഇപ്പോള്* ‘എഗൈന്* കാസര്*കോഡ് കാദര്*ഭായി’ എന്ന സിനിമയുടെ തിരക്കഥ രചിച്ചുവരികയാണ് കലൂര്* ഡെന്നിസ്. ‘വീണ്ടും ഗജകേസരിയോഗം’ അടുത്ത വര്*ഷം ആദ്യം ആരംഭിക്കുമെന്നാണ് സൂചന. അതിനിടെ ജോഷി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിനും കലൂര്* ഡെന്നിസ് തിരക്കഥയെഴുതുന്നതായി സൂചനയുണ്ട്.