ബോക്സോഫീസ് ബോംബ് എന്നു കേട്ടിട്ടില്ലേ? ആ അവസ്ഥയിലാണ് ബി ഉണ്ണികൃഷ്ണന്* സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ത്രില്ലര്**. സമീപകാലത്ത് പൃഥ്വിയുടെ ഒരു സിനിമയ്ക്കും ഇത്രയും വലിയ തകര്*ച്ചയെ നേരിടേണ്ടി വന്നിട്ടില്ല. ഒരു മികച്ച ത്രില്ലര്* സിനിമയെന്ന പേരുകേള്*പ്പിച്ചിട്ടും തിയേറ്ററുകളില്* ആള്*ക്കൂട്ടമുണ്ടാകാത്തത് പൃഥ്വി ക്യാമ്പിനെ അമ്പരപ്പിച്ചിരിക്കുകയാണ്.

പൃഥ്വിയുടെ കഴിഞ്ഞ ചിത്രമായ അന്**വര്* ഒന്നരക്കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന് നിര്*മ്മാതാവ് ഇക്കഴിഞ്ഞ ദിവസമാണ് തുറന്നടിച്ചത്. അതില്* കുറച്ച് ശരികേടുണ്ടെന്ന് മനസിലാക്കാം. ഗംഭീര ഇനിഷ്യല്* കളക്ഷനാണ് അന്**വറിന് ലഭിച്ചത്. തിയേറ്ററില്* നിന്ന് മൂന്നുകോടി രൂപയും മറ്റ് റൈറ്റ്സ് വില്*പ്പന വഴി രണ്ടുകോടി രൂപയും അന്**വറിനു ലഭിക്കും. അഞ്ചരക്കോടി രൂപ ചെലവുള്ള അന്**വര്* ലോംഗ് റണ്ണില്* നിര്*മ്മാതാവിന്*റെ കൈ പൊള്ളിക്കില്ലെന്ന് ഉറപ്പാണ്. എന്നാല്* ത്രില്ലറിന്*റെ കാര്യം അങ്ങനെയല്ല.

അന്**വറിന് തകര്*പ്പന്* ഇനിഷ്യല്* പുള്* ലഭിച്ചെങ്കില്* ത്രില്ലര്* ആദ്യ ദിനങ്ങളില്* തന്നെ തിയേറ്ററുകളില്* വീണു. കുടുംബപ്രേക്ഷകര്* ചിത്രത്തെ പൂര്*ണമായും ഒഴിവാക്കിയതാണ് തിരിച്ചടിയുടെ ആഘാതം കനത്തതാക്കിയത്. പ്രധാനമായും യൂത്തിനെ ലക്*ഷ്യമാക്കിയൊരുക്കിയ ത്രില്ലര്* അവരും കൈവിട്ടതോടെയാണ് ബോക്സോഫീസ് ദുരന്തമായി മാറുന്നത്. ദ്രോണ എന്ന മമ്മൂട്ടിച്ചിത്രത്തോട് ഈ വര്*ഷം ആദ്യം പ്രേക്ഷകര്* എങ്ങനെ പ്രതികരിച്ചുവോ ആ രീതി ത്രില്ലറിന്*റെ കാര്യത്തില്* ആവര്*ത്തിക്കുകയാണ്.

അന്**വര്*, ത്രില്ലര്* എനീ സിനിമകളുടെ മോശം പ്രകടനം പൃഥ്വിയുടെ സ്റ്റാര്* പദവിയെ ഉലച്ചിരിക്കുകയാണ്. വന്* ഹിറ്റുകള്* സൃഷ്ടിച്ചെങ്കില്* മാത്രമേ പൃഥ്വിക്ക് തന്*റെ താരമൂല്യം നില നിര്*ത്താനാകൂ. അര്*ജുനന്* സാക്ഷി, മാണിക്യക്കല്ല്, സിറ്റി ഓഫ് ഗോഡ്, ഉറുമി എന്നിവയാണ് പൃഥ്വിയെ നായകനാക്കി അണിയറയില്* ഒരുങ്ങുന്ന സിനിമകള്*. ഇവയില്* ഏതെങ്കിലും ഒന്ന് വന്* വിജയമായി മാറിയില്ലെങ്കില്* പൃഥ്വിയുടെ ബിഗ്സ്റ്റാര്* പദവി ചോദ്യം ചെയ്യപ്പെട്ടേക്കാം.