മത്തിയുടെ മഹത്വം മറക്കാതിരിക്കുക



ആരോഗ്യപരമായ ജീവിതത്തെക്കുറിച്ചാലോചിക്കുമ്പോള്* ഏറെ ചര്*ച്ചചെയ്യപ്പെടുന്ന ഒന്നാണ് ഇക്കാര്യത്തില്* ഭക്ഷണത്തിനുള്ള പങ്ക്. ഭക്ഷ്യവസ്തുക്കളുടെ ദൗര്*ലഭ്യവും വിലക്കയറ്റവും നിലനില്*ക്കുന്ന ഇക്കാലത്ത് സാധാരണക്കാരനെ സംബന്ധിച്ച് പോഷകവും സമീകൃതവുമായ ഒരു 'മെനു' തയ്യാറാക്കുക അത്ര എളുപ്പമല്ല. എന്നാല്* വിലക്കയറ്റവും ക്ഷാമവും മായം ചേര്*ക്കലുമൊക്കെ അതിന്റെ ഉച്ചകോടിയില്* എത്തിനില്ക്കുമ്പോഴും അവന്റെ സഹായത്തിനെത്തുന്ന ഒന്നാണ് പാവപ്പെട്ടവന്റെ മത്സ്യമായ മത്തി. രുചി, പോഷണം, വിലക്കുറവ് എന്നിവ പരിഗണിക്കുമ്പോള്* സസ്യേതര ഭക്ഷ്യവസ്തുക്കളില്* മുന്*പന്തിയിലാണ് മത്തിയുടെ സ്ഥാനം.

അല്പം ചരിത്രം
മലയാളത്തില്* മത്തിയെന്നും ചാളയെന്നും അറിയപ്പെടുന്ന ഈ മത്സ്യത്തിന്റെ ഇംഗ്ലീഷ് നാമധേയം സാര്*ഡീന്* എന്നാണ്. ഇറ്റലിക്കു സമീപമുള്ള 'സാര്*ഡീന' എന്ന ദ്വീപിന്റെ പേരില്*നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. ഈ ദ്വീപിനു ചുറ്റുമുള്ള കടലില്* മത്തിയുടെ വന്*തോതിലുള്ള ശേഖരം എല്ലായ്*പ്പോഴും കണ്ടുവരുന്നതിനാലാണ് മത്തിക്ക് 'സാര്*ഡീന്*' എന്ന പേരുവന്നത്.

ആഗോളതലത്തില്* ഈ ചെറുമത്സ്യത്തിനുള്ള ജനപ്രീതിക്ക് ഒരു വലിയ അളവുവരെ നെപ്പോളിയന്* ചക്രവര്*ത്തി കാരണമായിട്ടുണ്ടെന്ന് പറയപ്പെടുന്നു. ടിന്നിലടച്ച മത്തിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹം വലിയ പങ്കുവഹിച്ചിരുന്നത്രെ. ആദ്യമായി ടിന്നിലടച്ചു സൂക്ഷിക്കപ്പെട്ട മത്സ്യവും മത്തിയാണെന്ന് ചരിത്രം പറയുന്നു. അറ്റലാന്റിക് സമുദ്രവും പസഫിക് സമുദ്രവും മത്തിയുടെ മുഖ്യ ഉറവിടങ്ങളാണ്.


പോഷകഗുണങ്ങള്*

'വില തുച്ഛം, ഗുണം മെച്ചം' എന്ന ചൊല്ല് ഏറെ സാര്*ഥകമാണ് മത്തിയുടെ കാര്യത്തില്*.

ഒമേഗ-3 ഫാറ്റി ആസിഡ്:
മത്തിയുടെ ഗുണങ്ങള്* പറയുമ്പോള്* ആദ്യം പറയേണ്ടത് ഓമേഗ-3 ഫാറ്റി ആസിഡിനെക്കുറിച്ചാണ്. ഹൃദ്രോഗികളുടെ ശരാശരി പ്രായം കുറഞ്ഞുവരുന്ന ഇക്കാലത്ത് ഇത് ഏറെ പ്രസക്തവുമാണ്. മത്തിയില്* ധാരാളമായി അടങ്ങിയിരിക്കുന്ന ഈ ഘടകം ഹൃദ്രോഗത്തെ പ്രതിരോധിക്കാന്* ഏറെ നല്ലതാണെന്ന് നിരവധി പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന നല്ല കൊളസ്*ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്*ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. കൂടാതെ ട്രൈഗ്ലിസറൈഡുകളുടെ അളവും രക്തസമ്മര്*ദവും കുറയ്ക്കാനും ഒമേഗ-3 ഫാറ്റി ആസിഡ് സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ധമനികളുടെ ഭിത്തിയുടെ കനം കൂടുന്നത് തടയുന്നതിലും ശരിയായ ഹൃദയതാളം നിലനിര്*ത്തുന്നതിലും ഇതിന് പങ്കുണ്ട്.

പ്രോട്ടീന്*:
ശരീരകോശങ്ങളുടെ വളര്*ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും അത്യാവശ്യമായ പ്രോട്ടീന്* മത്തിയില്* ധാരാളമായി അടങ്ങിയിട്ടുണ്ട്. അതേസമയം, കാര്*ബോഹൈഡ്രേറ്റിന്റെ സാന്നിധ്യം തീര്*ത്തും കുറവായത് ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ശരാശരി ഉപഭോഗത്തില്* ഒരുനേരം 37 ഗ്രാം പ്രോട്ടീന്* മത്തിയില്*നിന്നു കിട്ടുന്നതായാണ് കണക്ക്.

കാല്*സ്യവും ഫോസ്ഫറസും:

എല്ലിന്റെയും പല്ലിന്റെയും ഉറപ്പിന് ഇവ രണ്ടും അത്യാവശ്യമാണ്. പതിവായി മത്തി കഴിക്കുന്നത് ഉറപ്പുള്ള എല്ലും പല്ലും നിലനിര്*ത്താനും ഓസ്റ്റിയോ പൊറോസിസ് (എല്ലിന്റെ ഉറപ്പുകുറയുന്ന ഒരുതരം രോഗം) തടയാനും സഹായിക്കുന്നു.
മേല്* വിവരിച്ച ഗുണങ്ങള്* കൂടാതെ ബുദ്ധി വികാസത്തിനും മത്തി ഏറെ നല്ലതാണ്. കുട്ടികളുടെ ബുദ്ധിവികാസത്തിന് നെല്ലിക്ക ചേര്*ത്തരച്ച മത്തിക്കറി നല്ലതാണെന്ന് പഴമക്കാര്* പറയാറുണ്ട്. ഇവിടെയും ഒമേഗാ -3 ഫാറ്റി ആസിഡിന്റെ ഗുണമാണ് കാണുന്നത്.

തലച്ചോറിന്റെ ഭാരത്തിന്റെ ഒരു നല്ല ശതമാനവും ഒമേഗാ-3 ഫാറ്റി ആസിഡാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബുദ്ധി, ഓര്*മ, പഠനോത്സുകത, ശ്രദ്ധ എന്നിവയ്ക്ക് മൂര്*ച്ചകൂട്ടാന്* മത്തി ഭക്ഷണത്തില്* ഉള്*പ്പെടുത്തുന്നതുമൂലം സാധിക്കും. കൂടാതെ വന്*കുടലിലെ കാന്*സറിനു കാരണമാകുന്ന ഒരു ജനിതക വസ്തുവിനെതിരെ പ്രവര്*ത്തിക്കാനുള്ള ഒമേഗാ-3 ഫാറ്റി ആസിഡിന്റെ കഴിവുകൊണ്ട് ഇത്തരം കാന്*സര്* നിരക്ക് കുറയ്ക്കാനും ഈ ചെറുമത്സ്യം സഹായിക്കുന്നു. ത്വക്കിന്റെ സ്*നിഗ്ധതയും ഈര്*പ്പവും നിലനിര്*ത്താനും ഇതിന് കഴിവുണ്ട്. ഒമേഗ-3 ആസിഡിന്റെ ഇത്തരം ഗുണങ്ങളൊക്കെ അടങ്ങിയ ടൂണ (ചൂര) മത്സ്യവുമായി താരതമ്യം ചെയ്യുമ്പോള്* മത്തിക്ക് മറ്റൊരു ഗുണം കൂടിയുണ്ട്. ഇതില്* സമുദ്രജലത്തില്* നിന്നുകിട്ടുന്ന മെര്*ക്കുറി പോലുള്ള വിഷാംശം തീരെ കുറവാണ്. വിറ്റാമിന്* ഡിയും വളരെ കൂടിയ അളവില്* മത്തിയിലുണ്ട്.

ഹൃദ്രോഗം ഉള്ളവരും ഹൃദ്രോഗത്തെ ചെറുക്കുവാനാഗ്രഹിക്കുന്നവരും ആഴ്ചയില്* രണ്ടുപ്രാവശ്യമെങ്കിലും മത്തി ഭക്ഷണത്തില്* ഉള്*പ്പെടുത്താന്* ശ്രദ്ധിക്കുക. പക്ഷേ, മത്തി പൊരിച്ചുകഴിക്കുമ്പോള്*, മത്തിയുടെ ഈ ഗുണങ്ങളൊക്കെ കിട്ടുമെങ്കിലും പൊരിക്കുന്ന എണ്ണയുടെയും ചൂടാക്കുമ്പോള്* എണ്ണയ്ക്കുണ്ടാകുന്ന രാസമാറ്റങ്ങളുടെയും ഫലമായി മൊത്തത്തില്* വിപരീതഫലമാണ് ഉണ്ടാവുക. അതുകൊണ്ട് മത്തി കറിവെച്ചുതന്നെ കഴിക്കുവാന്* ശ്രമിക്കുക. ഹൃദ്രോഗികള്*ക്കു കൂടി സുരക്ഷിതമായി കഴിക്കാവുന്ന ഒരു മത്തിക്കറിയുടെ പാചകക്കുറിപ്പ് താഴെക്കൊടുക്കുന്നു.

മത്തി വെട്ടിക്കഴുകി വരഞ്ഞത്-അരക്കിലോ, മുളകുപൊടി- ഒരു ടേബിള്*സ്​പൂണ്*, മഞ്ഞള്*പൊടി- അര ടീസ്​പൂണ്*, മല്ലിപ്പൊടി- ഒരുടീസ്​പൂണ്*, തക്കാളി (ചെറുത്)- 2 എണ്ണം അരിഞ്ഞത്, കറിവേപ്പില-1 കതിര്*പ്പ്, കുടംപുളി- 2 ചുള, ഉപ്പ്- പാകത്തിന്, ഇഞ്ചി- ഒരിഞ്ച് കഷണം കൊത്തിയരിഞ്ഞത്, വെളുത്തുള്ളി- നാലഞ്ച് അല്ലി ചതച്ചത്, ചെറിയ ഉള്ളി- അഞ്ചാറെണ്ണം ചെറുതായി അരിഞ്ഞത്. പച്ചമുളക് (ചെറുത്)- 2 എണ്ണം നെടുവെ പിളര്*ന്നത്.

മേല്*പ്പറഞ്ഞ ചേരുവകള്* ഒരല്പം വെള്ളംചേര്*ത്ത് മത്തിയില്* തിരുമ്മിപ്പിടിപ്പിക്കുക. ശേഷം മത്തി മൂടിനില്*ക്കാന്* മാത്രം വേണ്ട വെള്ളമൊഴിച്ച് മണ്*ചട്ടിയില്* ചെറുതീയില്* അടച്ചുവേവിക്കുക. മത്തിക്കറി റെഡി.