മസ്തിഷ്*കാഘാതത്തെ കരുതിയിരിക്കുക



പെട്ടെന്നുണ്ടാകുന്ന മസ്തിഷ്*കാഘാതം വ്യക്തിക്കും സമൂഹത്തിനും രാഷ് ട്രത്തിനും വളരെയധികം കഷ്ടനഷ്ടങ്ങള്* ഉണ്ടാക്കുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതുമൂലമോ, തലച്ചോറില്* രക്തസ്രാവമുണ്ടാകുന്നതുമൂലമോ പെട്ടെന്നുണ്ടാകുന്ന അവസ്ഥയെയാണ് മസ്തിഷ്*കാഘാതം എന്നു പറയുന്നത്. തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികളുടെ അടവാണ് പ്രധാന കാരണം. രക്തക്കുഴല്* അടഞ്ഞുകഴിഞ്ഞാല്* ചുരുങ്ങിയ മണിക്കൂറുകള്*ക്കുള്ളില്* തലച്ചോറിന്റെ ആ ഭാഗത്തിന് തകരാറ്*സംഭവിക്കുന്നു. രക്തധമനി പൊട്ടി തലച്ചോറിലേക്ക് രക്തസ്രാവം സംഭവിക്കുന്ന മസ്തിഷ്*കാഘാതം വളരെ ഗുരുതരമായതാണ്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ മരണകാരണമാണ് മസ്തിഷ്*കാഘാതം അഥവാ സ്*ട്രോക്ക് (STROKE). പ്രതിവര്*ഷം ലോകത്തില്* 15 ദശലക്ഷം ആളുകള്*ക്ക് മസ്തിഷ്*കാഘാതം സംഭവിക്കുന്നു. ഇവരില്* 5 ദശലക്ഷം പേര്* മരിക്കുന്നു. 5 ദശലക്ഷം പേര്* രോഗാതുരരായി പരസഹായമില്ലാതെ ജീവിക്കാന്*പറ്റാത്ത അവസ്ഥയെ പ്രാപിക്കുന്നു.

വികസിത രാജ്യങ്ങളിലെ ആരോഗ്യ ചികിത്സാചെലവിന്റെ 2-4 ശതമാനം മസ്തിഷ്*കാഘാത ചികിത്സയ്ക്ക് വേണ്ടിയാണ് നീക്കിവെക്കേണ്ടിവരുന്നത്. അമേരിക്ക, യൂറോപ്പ്, ജപ്പാന്* എന്നിവിടങ്ങളില്* ലക്ഷത്തില്* 120 മുതല്* 180 പേര്*ക്ക് മസ്തിഷ്*കാഘാതമുണ്ടാകുന്നു. ഇന്ത്യയില്* ഇത് ഏകദേശം 140 മുതല്* 200 വരെയാണ്. കേരളത്തില്* ലക്ഷത്തില്* 115-120 പേര്*ക്ക് മസ്തിഷ്*കാഘാതമുണ്ടാകുന്നു.

മസ്തിഷ്*കാഘാതത്തില്* സാധാരണ കാണുന്ന ലക്ഷണങ്ങള്*
1. പെട്ടെന്ന് ശരീരത്തിന്റെ ഒരുവശം തളരുക (പക്ഷാഘാതം), മുഖം കോടിപ്പോവുക.
2. പെട്ടെന്ന് സംസാരശേഷി നഷ്ടപ്പെടുക.
3. പെട്ടെന്ന് നില്*ക്കുമ്പോഴും നടക്കുമ്പോഴും ആടിപ്പോവുക.
4. പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുക.
6. പെട്ടെന്ന് ബോധം നഷ്ടപ്പെടുക.
6. ഭക്ഷണവും വെള്ളവും ഇറക്കുന്നതിനുള്ള ബുദ്ധിമുട്ട്.

ചുരുക്കത്തില്* മസ്തിഷ്*കാഘാതം തലച്ചോറിന്റെ ഏതു പ്രവര്*ത്തനത്തെയും ബാധിച്ചേക്കാം.
രക്തക്കുഴലുകളുടെ തകരാറാണ് മസ്തിഷ്*കാഘാതത്തിന് കാരണം. ഈ തകരാറ് സംഭവിക്കാന്* അനവധി കാരണങ്ങളുണ്ട്. മസ്തിഷ്*കാഘാതം പെട്ടെന്നുണ്ടാവുന്നതാണെങ്കിലും അതിനുകാരണമായ രക്തക്കുഴലുകളുടെ തകരാറ് മെല്ലെ, മെല്ലെ, വര്*ഷങ്ങള്* കൊണ്ടാണ് സംഭവിക്കുന്നത്.

രക്തക്കുഴലുകള്*ക്ക് തകരാറ് സംഭവിക്കാനുള്ള പ്രധാന കാരണങ്ങള്*.
* അമിതമായ രക്തസമ്മര്*ദം (ബി.പി. അഥവാ പ്രഷര്*)
* പ്രമേഹം
* പുകവലി
* രക്തത്തിലെ കൊഴുപ്പ് കൂടുതല്*
* വ്യായാമം കുറഞ്ഞ ജീവിതരീതി
* ഹൃദയസംബന്ധമായ രോഗങ്ങള്*
* വാര്*ധക്യം (65 വയസ്സിന് മുകളില്* പ്രായം)
* പാരമ്പര്യ ഘടകങ്ങള്*

ഇവയില്* പലതും (അമിതമായ രക്തസമ്മര്*ദം, പ്രമേഹം, പുകവലി, രക്തത്തിലെ കൊഴുപ്പ് കൂടുതല്*, വ്യായാമം കുറഞ്ഞ ജീവിതരീതി, ഹൃദയസംബന്ധമായ രോഗങ്ങള്*) നിയന്ത്രിക്കുകയോ മാറ്റുകയോ ചെയ്യാവുന്നതാണ്.
രക്തക്കുഴല്*പൊട്ടി തലച്ചോറിലേക്ക് രക്തസ്രാവം സംഭവിക്കുന്നതരം മസ്തിഷ്*കാഘാതത്തിന് പ്രധാന കാരണം അമിതമായ രക്തസമ്മര്*ദമാണ്.

രക്തക്കുഴല്* അടഞ്ഞുപോകുന്നതരം മസ്തിഷ്*കാഘാതത്തിന് കാരണം മേല്*പ്പറഞ്ഞവയില്* ഏതെങ്കിലും ഒന്നോ അമിതമായ രക്തസമ്മര്*ദം ഉള്*പ്പെടെ മറ്റു നിരവധിയോ ആകാം.

മസ്തിഷ്*കാഘാതം സാധാരണ പ്രായമുള്ളവര്*ക്കാണ് സംഭവിക്കുക-രക്തക്കുഴലുകള്* കാലക്രമേണ തകരാറിലായി ഒടുവില്* അടയുകയോ പൊട്ടുകയോ ചെയ്യുമ്പോള്*.

ചെറുപ്രായത്തില്* മസ്തിഷ്*കാഘാതം സംഭവിക്കുമ്പോള്*, അതിന് വ്യത്യസ്തമായ കാരണങ്ങള്* ഉണ്ടാകാം. കാരണം നിശ്ചയിക്കുവാന്* കൂടുതല്* പരിശോധനകള്* വേണ്ടിവന്നേക്കാം.


മസ്തിഷ്*കാഘാത ചികിത്സ
മസ്തിഷ്*കാഘാതത്തിന്റെ സ്വഭാവത്തിനനുസരിച്ചാണ് ചികിത്സ തീരുമാനിക്കുക. രക്തധമനിയിലെ തടസ്സമാണോ, രക്തസ്രാവമാണോ എന്ന് ഉടന്* തിരിച്ചറിയുന്നതിന് തലയുടെ സി.ടി. സ്*കാന്* അത്യന്താപേക്ഷിതമാണ്. എന്നാല്* രക്തധമനിയിലെ തടസ്സത്തിന്റെ തീവ്രതയും മസ്തിഷ്*കാഘാതത്തിന്റെ വലിപ്പവും അറിയുന്നതിന് എം.ആര്*.ഐ. സ്*കാന്* (MRI) വളരെയധികം ഉപയോഗപ്രദമാണ്. രക്തക്കുഴല്* അടഞ്ഞുപോയ മസ്തിഷ്*കാഘാതത്തിന് രക്തക്കട്ടി അലിയിക്കുന്നതിനുള്ള മരുന്ന് കൊടുക്കുന്ന രീതിയെ 'ത്രോംബോലൈറ്റിക്ക് ചികിത്സാ രീതി' (Thrombolytic treatment) എന്നുപറയുന്നു.

സിരകളിലൂടെ മരുന്ന് കുത്തിവെച്ചും (Intervenous) ധമനികളിലൂടെ കത്തീറ്റര്* (പ്രത്യേകതരം നേര്*ത്ത ട്യൂബുകള്*-Intra Arterial) കടത്തിവിട്ടും ഈ ചികിത്സ നടത്താവുന്നതാണ്. ആദ്യത്തെ രീതിയില്* രോഗലക്ഷണം തുടങ്ങി നാലര മണിക്കൂറിനുള്ളിലും രണ്ടാമത്തെ രീതിയില്* ആറ് മണിക്കൂറിനുള്ളിലുമാണ് ചികിത്സ നടത്താന്* സാധാരണയായി കഴിയുക. അതുകൊണ്ടുതന്നെ സമയപരിധി ഇക്കാര്യത്തില്* വളരെ പ്രധാനമാണ്. ഈ ചികിത്സ തക്കസമയത്ത് നല്*കാന്* കഴിഞ്ഞില്ലെങ്കില്* മസ്തിഷ്*കാഘാതത്തിന്റെ വ്യാപ്തി വര്*ധിക്കാതിരിക്കാനും കൂടുതല്* രക്തക്കുഴലുകള്* അടഞ്ഞു പോകാതിരിക്കുവാനുമുള്ള ചികിത്സയാണ് നിര്*ദേശിക്കുക.

തലച്ചോറിലെ രക്തസ്രാവം മൂലമുണ്ടാകുന്ന മസ്തിഷ്*കാഘാതത്തില്* തലച്ചോറിനുപറ്റുന്ന തകരാറ് കുറയ്ക്കുവാനും നീര് കുറയ്ക്കുവാനും രക്തസമ്മര്*ദം നിയന്ത്രിക്കുവാനുമായി മരുന്നുകള്* കൊടുക്കുന്നു. തീവ്ര പരിചരണം ആദ്യഘട്ടങ്ങളില്* വളരെ സഹായിക്കും. രണ്ടുതരം മസ്തിഷ്*കാഘാതത്തിലും പ്രത്യേക സാഹചര്യങ്ങളില്* ശസ്ത്രക്രിയ ചെയ്യേണ്ടിവരാം. സാധാരണ അമിതമായ നീരിനാല്* ജീവന് അപകട സാധ്യത കാണുമ്പോഴാണ് ശസ്ത്രക്രിയയെക്കുറിച്ച് ആലോചിക്കുക. മസ്തിഷ്*കാഘാതത്തില്* തലച്ചോറിനുപറ്റുന്ന തകരാറ് കുറയ്ക്കുവാന്* ശസ്ത്രക്രിയ സഹായിക്കില്ല. ഒരുതവണ മസ്തിഷ്*കാഘാതമുണ്ടായ രോഗികള്*ക്ക് ഭാവിയില്* ഇതുവരാതിരിക്കുവാനുള്ള മരുന്നുകള്* ആജീവനാന്തം കഴിക്കേണ്ടതാണ്. മാത്രമല്ല, പ്രമേഹം, രക്തസമ്മര്*ദം, ശരീരത്തിലെ കൊളസ്*ട്രോളിന്റെ അളവ് നിയന്ത്രിക്കല്* എന്നിവ വളരെ പ്രധാനപ്പെട്ടതാണ്.