അങ്ങനെ വര്*ഷങ്ങളോളം ആശിച്ച് ആഗ്രഹിച്ച് കാത്തിരുന്ന മലയാളിക്കും കിട്ടി ഐ പി എല്* ട്വന്റി-20 ടീം. ഏറെ വിവാദങ്ങള്*ക്കും പ്രതിഷേധങ്ങള്*ക്കും അവസാനം കുറിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് കൊച്ചി ഐ പി എല്* ടീമിന് ബി സി സി ഐ പച്ചക്കൊടി വീശിയത്. മുന്* കേന്ദ്ര സഹമന്ത്രി ശശി തരൂരുമൊത്ത് അല്**പം ബിസിനസ് മേധാവികള്* പണം വാരിവിതറിയാണ് ഐ പി എല്* ടീം നേടിയത്. പിന്നീട് ഓഹരി സംബന്ധിച്ച് വിവാദങ്ങളായി. ഐ പി എല്* കളിച്ച തരൂരിന്റെ മന്ത്രിസ്ഥാനം വരെ തെറിച്ചു.

എന്നാല്*, ഇന്ന് എല്ലാ വിവാദങ്ങളും അവസാനിച്ചിരിക്കുന്നു. മാധ്യമങ്ങളും ക്രിക്കറ്റ് ആരാധകരും ആവേശത്തോടെ സ്വീകരിച്ച ഐ പി എല്* ടീമിന്റെ കയ്യും കാലും വളരുന്നതിന് നോക്കിയിരിപ്പാണ് ഇപ്പോള് എല്ലാവരും*. ആരൊക്കെയെ ടീമില്* എടുക്കണം, ആരാകണം അംബാസഡര്*, കളിക്കളങ്ങള്* എവിടെ അങ്ങനെ ഒരു നൂറായിരം വാര്*ത്തകളുമായാണ് ഓരോ ദിനവും മാധ്യമങ്ങള്* പുറത്തിറങ്ങുന്നത്.

ഇന്ത്യന്* പ്രീമിയര്*ലീഗിന്റെ ആവേശക്കാഴ്ചകളില്* കേരളവും പങ്കാളികളാകുന്നുവെന്നത്* ഏറെ സന്തോഷകരമാണെന്ന് മന്ത്രിമാര്* പോലും നേരത്തെ അറിയിച്ചിരുന്നു. 1533.32 കോടിക്ക്* റൊങ്ദേവു സ്പോര്*ട്സ്* വേള്*ഡ്* നേതൃത്വം നല്*കുന്ന കണ്*സോര്*ഷ്യമാണ്* ചെന്നൈ അഡയാര്* ഷെറാട്ടണില്* നടന്ന ഐ പി എല്* ലേലത്തില്* കേരളത്തിനു വേണ്ടി പകിടയെറിഞ്ഞത്*. കുട്ടി ക്രിക്കറ്റ് എന്ന വിനോദ വ്യവസായ സാമ്രാജ്യം ലളിത് മോഡി വെട്ടിപ്പിടിച്ചിട്ട്* മൂന്നുവര്*ഷം വിജയകരമായി കൊണ്ടു നടന്നു. അവസാനം അഴിമതിയുടെ പേരില്* പുറത്താക്കി. എങ്കിലും ഐ പി എല്* എവിടെയും വിജയം മാത്രമാണ് കാണുന്നത്, ലാഭത്തിന്റെ ചിരി മാത്രം.

1998ല്* കൊച്ചിയില്* ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടന്നപ്പോള്* ഗ്യാലറിയില്* സൂചി കുത്താന്* പോലും ഇടമില്ലായിരുന്നു. കേരളത്തിന്റെ കായിക ചരിത്രത്തില്* ആദ്യമായാണ് ഒരു മത്സരത്തില്* നിന്ന് ഇത്രയും വലിയ തുക ലഭിച്ചത്. ഇതെല്ലാം മുന്നില്* കണ്ടാണ് സംവിധായകന്* പ്രിയദര്*ശനും നടന്* മോഹന്*ലാലും ഐ പി എല്* ടീം വാങ്ങാന്* ഇറങ്ങിത്തിരിച്ചത്. എന്നാല്*, കാശ് തികയാതെ വന്നതോടെ സ്വപ്നം ബാക്കി വച്ച് മടങ്ങുകയായിരുന്നു.

എങ്കിലും മലയാളി ക്രിക്കറ്റ് ആരാധകരുടെ വിളി കേള്*ക്കാന്* ഒരു കൂട്ടം ബിസിനസ് ദൈവങ്ങള്* എവിടെ നിന്നോക്കൊയോ എത്തുകയായിരുന്നു. ഇവരെ തെളിക്കാന്* സാക്ഷാല്* മന്ത്രി ട്വിറ്റര്* തരൂര്* കൂടിയെത്തിയതോടെ അതു സഫലമായി. വിവേക്* വേണുഗോപാല്* എന്ന ഗള്*ഫ്* മലയാളിയോടും ശൈലേന്ദ്ര ഗേയ്ക്*വാദിന്റെ റൊങ്ദേവു സ്പോര്*ട്സിനോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

കേരളത്തിന് മാത്രമായി ടീം ലഭിച്ചതോടെ ദേശീയ ടീമിലേക്ക് അവസരം ലഭിക്കാതെ കഴിഞ്ഞിരുന്ന നിരവധി താരങ്ങള്*ക്ക് ഇതൊരു അവസരമായി മാറും. ലോകോത്തര താരങ്ങളോടൊപ്പം കളിക്കാന്* കേരളതാരങ്ങള്*ക്ക് അവസരം ലഭിക്കും. മികച്ച പ്രകടനം പുറത്തെടുക്കാനായാല്* ദേശീയ ടീമില്* ഇടം നേടുകയും ചെയ്യാം. അടുത്ത ഐ പി എല്* ടൂര്*ണമെന്റ് കഴിയുന്നതോടെ കേരളത്തില്* നിന്ന് നിരവധി താരങ്ങള്* ദേശീയ ടീമില്* എത്തുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്*.

അതേസമയം, സാമ്പത്തികപരമായും ഭൂമിശാസ്ത്രപരമായും പിന്നിലുള്ള കേരളത്തിന് മത്സരിക്കേണ്ടത് മുകേഷ്* അംബാനി, ഷാറൂഖ്ഖാന്*, വിജയ്* മല്യ, സഹാറ ഗ്രൂപ്പ് എന്നിവരോടാണ്. കായിക വികസനത്തിന്* പണമില്ലെന്ന്* പരിതപിക്കുന്ന കേരളത്തിന് ഐ പി എല്* നല്*കുന്നത് പുത്തന്* പ്രതീക്ഷകളാണ്.


ഇതും തിരയുക: ഐ പി എല്, ക്രിക്കറ്റ്, കേരളം, മലയാളി