Results 1 to 1 of 1

Thread: അനുവിന്* വരന്* ഫേസ്*ബുക്കില്**.....

  1. #1
    Join Date
    Feb 2007
    Posts
    26,214

    Default അനുവിന്* വരന്* ഫേസ്*ബുക്കില്**.....

    അങ്ങനെ ഒരിക്കല്* മുടങ്ങിയ മംഗല്യം അനു ശശിയെ തേടി വീണ്ടുമെത്തുന്നു. സംവിധായകന്* ഐ വി ശശിയുടെയും നടി സീമയുടെയും മകളായ അനു ഫേസ്*ബുക്കില്*നിന്നാണ്* വരനെ കണ്ടെത്തിയത്*. പേര്* മിലന്* നായര്*. മുരളീധരന്* നായര്* - രമ ദമ്പതികളുടെ മകന്* മിലന്* നായരുമായുള്ള അനുവിന്റെ വിവാഹം പത്താംതീയതി രാവിലെ 9.40നും 10.15നും ഇടയ്*ക്കുള്ള മുഹൂര്*ത്തത്തില്* ബാംഗ്ലൂരിലെ ഹലസുരുവിലെ ശ്രീസോമശേഖരസ്വാമി ക്ഷേത്രത്തില്* നടക്കും. തുടര്*ന്ന്* ബോംലൂരിലുള്ള അമര്*ജോതി ലേ ഔട്ടില്* വിരുന്ന്* സല്*ക്കാരം നടക്കും. വളരെയടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രമേ വിവാഹച്ചടങ്ങിന്* ക്ഷണിച്ചിട്ടുള്ളൂ. വിരുന്നു സല്*ക്കാരത്തിലും അധികമാളുകള്* ഉണ്ടാവില്ല.

    നടി ജയഭാരതിയുടെ അനന്തരവനും നടനുമായ മുന്നയുമായി ഒരിക്കല്* നിശ്*ചയിച്ച വിവാഹം മുടങ്ങിയതിന്റെ പാശ്*ചാത്തലത്തിലാണ്* വിവാഹം അധികം ആര്*ഭാടമില്ലാതെ നടത്തുന്നത്*. അനുവിന്റെ വിവാഹ നിശ്*ചയം രണ്ടുവര്*ഷം മുമ്പ്* ആര്*ഭാടമായി നടന്നിരുന്നു. മോതിരമാറ്റം വരെ നടന്നതാണ്*. സിനിമാലോകത്തെ പ്രമുഖരെല്ലാം അന്ന്* ചടങ്ങില്* സംബന്ധിക്കുകയും ചെയ്*തു. എന്നാല്* വിവാഹ നിശ്*ചയം കഴിഞ്ഞു രണ്ടുമാസങ്ങള്*ക്ക്* ശേഷം അവ്യക്*തമായ കാരണങ്ങളാല്* ഇവരുടെ വിവാഹം മുടങ്ങുകയായിരുന്നു. ഈ വര്*ഷം ഫെബ്രുവരി ഏഴിന്* തൃശൂര്* സ്വദേശിനിയായ ബെറ്റി മേരിയെ മുന്ന വിവാഹം കഴിക്കുകയും ചെയ്*തു. ഐ വി ശശി തന്നെ സംവിധാനം ചെയ്*ത സിംഫണിയിലൂടെ നായികയായി അനു സിനിമയില്* അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാല്* ആദ്യ ചിത്രം പരാജയമായതിനെ തുടര്*ന്ന്* സിനിമയില്* നിന്ന്* വിട്ടു നില്*ക്കുകയാണ്*.
    Last edited by image; 12-08-2010 at 06:34 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •