ബോളിവുഡിന്റെ ഹോട്ട്* താരം ബിപാഷ ഹോളിവുഡില്*. സാധാരണ സ്*റ്റൈലിഷ്* വേഷങ്ങളില്* എത്തുന്ന ബിപാഷ ചിത്രത്തില്* വളരെക്കുറച്ച്* മേക്കപ്പും ആഭരണങ്ങളും അണിഞ്ഞാണ്* എത്തുന്നത്*. 'സിറ്റി ഓഫ്* ജോയ്*', 'കില്ലിംഗ്* ഫീല്*ഡ്*സ്' തുടങ്ങിയ കിടിലന്* ഹോളിവുഡ്* പടങ്ങള്* അണിയിച്ചൊരുക്കിയ പ്രശസ്*ത സംവിധായകന്* റൊണാള്*ഡ്* ജോഫിയുടെ സിന്*ഗുലാരിറ്റിയെന്ന പുതിയ ചിത്രത്തിലൂടെയാണ്* ബിപാഷ ഹോളിവുഡില്* അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്*.

പതിനെട്ടാം നൂറ്റാണ്ടിലെ ആംഗ്ലോ - മറാത്ത യുദ്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്* മറാത്തയിലെ ധീരവനിതയായ

'തലൂജ' എന്ന കഥാപാത്രത്തെയാണ്* ബിപാഷ അവതരിപ്പിക്കുന്നത്*. ഹോളിവുഡ്* താരം ജോഷ്* ഹോര്*നെറ്റുമായുള്ള ചൂടന്* രംഗങ്ങളാണ്* ചിത്രത്തിന്റെ ഹൈലൈറ്റ്*. ഇന്ത്യയിലും ഓസ്*ട്രേലിയയിലുമായാണ്* പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ്* നടക്കുന്നത്*. ചിത്രത്തിലെ കഥാപാത്രത്തിന്റെ ചിത്രം ബിപാഷ ട്വിറ്ററിലൂടെ ആരാധകര്*ക്ക്* സമര്*പ്പിച്ചു കഴിഞ്ഞു.