ആണ്*കുട്ടി വേണോ പെണ്*കുട്ടി വേണോ? നിങ്ങള്*ക്ക് തിരഞ്ഞെടുക്കാം



ആണ്*കുട്ടി വേണോ പെണ്*കുട്ടി വേണോ? നിങ്ങള്*ക്ക് തിരഞ്ഞെടുക്കാം

ഗര്*ഭധാരണവും ഗര്*ഭകാല പരിചരണവും പ്രസവവുമൊക്കെ ഇന്ന് ഏറെ പണച്ചെലവുള്ള കാര്യങ്ങളാണ്. കാണുന്ന ഡോക്ടര്*ക്കും ചികില്*സിക്കുന്ന ആസ്​പത്രിക്കും അനുസരിച്ച് ചെലവാകുന്ന തുക ഏറിയും കുറഞ്ഞുമിരിക്കും. ഗര്*ഭം ധരിച്ച് പ്രസവിച്ച് ഒരു കുട്ടിയുടെ അച്ഛനുമമ്മയും ആകുമ്പോഴേക്ക് പോക്കറ്റ് എത്രമാത്രം ചോര്*ന്നിട്ടുണ്ടാവും എന്നതല്ല എന്തായാലും ഇവിടെ ചര്*ച്ച ചെയ്യാന്* പോകുന്നത്. പകരം മറ്റു ചിലതാണ്.

ഒരു കുട്ടിയുടെ അച്ഛനുമമ്മയുമാകാന്* കരുതിവെച്ച പണം കൂടാതെ അല്*പം കൂടി മുടക്കാന്* നിങ്ങളുടെ കയ്യിലുണ്ടോ? എങ്കില്* ജനിക്കാന്* പോകുന്ന കുട്ടി ആണാകണോ പെണ്ണാകാണോ എന്നും നിങ്ങള്*ക്ക് തന്നെ തീരുമാനിക്കാനാവും. ഇഷ്ടപ്പെടുന്ന ലിംഗത്തിലുള്ള കുട്ടി ജനിക്കാന്* നവ മാതാപിതാക്കളെ സഹായിക്കാന്* ഇന്ന് നിരവധി വഴികളുണ്ട്. പ്രകൃതി ദത്ത മാര്*ഗങ്ങള്* (പ്രത്യേക പൊസിഷനില്* ലൈംഗിക ബന്ധം നടത്തുക) തൊട്ട് അത്യന്താധുനിക സാങ്കേതിക വിദ്യകള്* (ബീജങ്ങളെ തരംതിരിക്കല്*) വരെ അതിന് ലഭ്യമാണ്.

സാധാരണ രീതിയില്* ലൈംഗിക ബന്ധത്തിലേര്*പ്പെട്ടാല്* ജനിക്കുന്ന കുട്ടി ആണോ പെണ്ണോ ആകാനുള്ള സാധ്യത ഫിഫ്റ്റി ഫിഫ്റ്റിയാണ്. അതായത് സമാസമം. എന്നാല്* നമ്മില്* ചിലയാളുകള്*ക്ക് ഏതെങ്കിലും ഒരു ലിംഗത്തേട് ചില പ്രത്യേക ഇഷ്ടമുണ്ടാകും. അതിന്റെ കാരണം ചിലപ്പോള്* സംസ്*കാരികമാകാം, മറ്റു ചിലപ്പോള്* ആണ്*കുട്ടിയെയോ പെണ്*കുട്ടിയെയോ വളര്*ത്താനുള്ള വെറും കൊതിയാകാം. ചിലര്*ക്കത് കുടുംബത്തില്* ആണ്*പെണ്* സംതുലനം നിലനിര്*ത്താനുള്ള ആഗ്രഹം മൂലവുമാകാം. ഒരു പ്രത്യേക ലിംഗക്കാരെ മാത്രം ബാധിക്കുന്ന പാരമ്പര്യ ജനിതക രോഗങ്ങളില്* നിന്ന് രക്ഷനേടുക എന്ന ലക്ഷ്യവുമാകാം ചിലപ്പോള്* അതിന് പിന്നില്*.

കാരണം എന്തായാലും മാതാപിതാക്കളുടെ ഇത്തരം ആഗ്രഹങ്ങളെ ആരോഗ്യപ്രവര്*ത്തകര്* നിരുല്*സാഹപ്പെടുത്താറാണ് പതിവ്. ലിംഗതിരഞ്ഞെടുപ്പ് സാങ്കേതിക വിദ്യ വിജയിച്ചാലും പരാജയപ്പെട്ടാലും ചിലപ്പോള്* അതില്* അമിതപ്രതീക്ഷവെക്കുന്ന മാതാപിതാക്കള്* നിരാശരാകും എന്നത് തന്നെ കാരണം. ലിംഗ തിരഞ്ഞെടുപ്പ് വിദ്യയിലൂടെ പ്രവചിച്ച അതേ ലിംഗത്തിലുള്ള കുട്ടി ജനിക്കാതിരുന്നാലും, പ്രവചനം കൃത്യമായെങ്കിലും ജനിച്ച കുട്ടി മാതാപിതാക്കളുടെ ആഗ്രഹത്തിനൊത്ത ലിംഗത്തില്* പെട്ടതല്ലെങ്കിലും ഫലത്തില്* ലിംഗനിര്*ണയ രീതി രണ്ടിടത്തും പരാജയപ്പെടുകയാണ് ചെയ്യുക. ഇത്തരം കുട്ടികളുടെ ഭാവി ജീവിതത്തെ അത് പ്രതികൂലമായി ബാധിക്കുന്നതുകൊണ്ടാണ് ചികില്*സാരംഗത്തെ ധാര്*മികതയ്ക്ക് വേണ്ടി ശബ്ദിക്കുന്നവര്* ലിംഗനിര്*ണയ വിദ്യകളെ നിരുല്*സാഹപ്പെടുത്തുന്നത്.

ഒരു ലിംഗ തിരഞ്ഞെടുപ്പ് വിദ്യയും പൂര്*ണമായും കുറ്റമറ്റതല്ല എന്നതാണ് വാസ്തവം. ഗര്*ഭസ്ഥ ശിശുവിന്റെ ലിംഗം തിരഞ്ഞെടുക്കുവാന്* വിവിധ നാടുകളില്* അനുവര്*ത്തിക്കുന്ന പല ജനപ്രിയ വിദ്യകളും വെറും വിഢ്ഢിത്തവുമാണ്. ഇഷ്ടപ്പെട്ട ലിംഗത്തില്*പെട്ട കുഞ്ഞ് ജനിക്കാന്* മാതാപിതാക്കള്*ക്ക് സ്വീകരിക്കാവുന്ന ചില വിദ്യകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അവയൊന്നും തന്നെ അമ്മൂമ്മാര്* പറയുന്നത് പോലെ 'പരീക്ഷിച്ച് പൂര്*ണമായും വിജയിച്ച' വിദ്യകളൊന്നുമല്ല. അവക്കെതിരെ വിമര്*ശനങ്ങള്* ഉയര്*ന്നിട്ടുമുണ്ട്. എങ്കിലും കുഞ്ഞിനും അമ്മയ്ക്കും ഹാനികരമല്ലെങ്കില്* അവ പരീക്ഷിക്കുന്നതില്* വലിയ തെറ്റൊന്നുമില്ല.

സ്വാഭാവിക മാര്*ഗം
ഷെറ്റില്*സ് മെത്തേഡാണ് ഇഷ്ട ലിംഗത്തില്* പെട്ട കുഞ്ഞ് ജനിക്കാന്* ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന സ്വാഭാവിക രീതി. ഡോ. ലാന്*ഡ്രം ബി ഷെറ്റില്*സാണ് മൂന്ന് ദശകങ്ങള്*ക്ക് മുമ്പ് ഈ രീതി വികസിപ്പിച്ചെടുത്തത്. ആര്*ത്തവ ചക്രത്തിലെ ഒരു പ്രത്യേക സമയത്ത് ബന്ധപ്പെടുന്നതും ലൈംഗിക ബന്ധത്തില്* ഒരു പ്രത്യേക പൊസിഷന്* സ്വീകരിക്കലുമാണ് ഈ രീതിയുടെ അടിസ്ഥാനം.

നിങ്ങളുടെ കുഞ്ഞിന്റെ ലിംഗം എങ്ങിനെ തിരഞ്ഞെടുക്കാം' എന്ന തന്റെ പുസ്തകത്തില്* ഷെറ്റില്*സ് ഈ രീതിയെ ഇങ്ങിനെ വിശദീകരിക്കുന്നു. 'Y ക്രോമസോം അടങ്ങിയ ബീജം അഥവാ പുരുഷ ബീജം X ക്രോമസോം അടങ്ങിയ ബീജം അഥവാ സ്ത്രീ ബീജത്തെ അപേക്ഷിച്ച് ചെറുതും വേഗതയേറിയതും ഹൃസ്വ ആയുസ്സ് മാത്രമുള്ളതുമാണ്. അതുകൊണ്ട് ആണ്* കുട്ടിയെ ആഗ്രഹിക്കുന്ന ദമ്പതികള്* അണ്ഡവിസര്*ജനത്തോടടുത്ത ദിനങ്ങളില്* ബന്ധപ്പെട്ടാന്* ശ്രമിക്കുന്നതാണ് നല്ലത്. അപ്പോള്* പുരുഷ ബീജത്തിന് സ്ത്രീബീജത്തേക്കാള്* വേഗത്തില്* അണ്ഡത്തെ പ്രാപിക്കാന്* കഴിയും. അങ്ങിനെ ആണ്*കുട്ടി ജനിക്കും.

ഗര്*ഭാശയ ഗളത്തോട് ഏറ്റവും അടുത്ത് ബീജം നിക്ഷേപിക്കാനായാലും വേഗതയേറിയ പുരുഷ ബീജത്തിന് എളുപ്പം അണ്ഡത്തെ പ്രാപിക്കാന്* കഴിയും. അപ്പോഴും ആണ്*കുട്ടി ജനിക്കും. പുരുഷന്* സ്ത്രീയെ പിന്നിലൂടെ സമീപിക്കുന്ന പൊസിഷനില്* ലൈംഗിക ബന്ധത്തിലേര്*പ്പെടുകയാണ് അതിന് വേണ്ടത്.

അതേസമയം പെണ്*കുട്ടിയെ ആഗ്രഹിക്കുന്ന ദമ്പതികള്* പരമ്പരാഗത രീതിയില്* ആണുംപെണ്ണും മുഖാമുഖം വരുന്ന രീതിയില്* ബന്ധപ്പെട്ടാല്* മതിയാകും. അണ്ഡവിസര്*ജനത്തിന് 2-4 ദിവസം മുമ്പെങ്കിലും ബന്ധപ്പെടുകയും വേണം. അപ്പോള്* കൂടുതല്* ആയുസ്സുള്ള, വേഗം കുറഞ്ഞ സ്ത്രീ ബീജങ്ങള്* മാത്രമേ അണ്ഡത്തെ പ്രാപിക്കാനായി പ്രത്യുല്*പാദന നാളത്തില്* അണ്ഡവിസര്*ജനം നടക്കുമ്പോള്* അവശേഷിക്കുകയുള്ളൂ. അങ്ങിനെ പെണ്*കുട്ടി ജനിക്കുന്നു'