Results 1 to 1 of 1

Thread: കാസനോവ ഇഴയും; ചൈനാ ടൗണ്* കുതിയ്ക്കും

  1. #1
    Join Date
    Feb 2007
    Posts
    26,214

    Default കാസനോവ ഇഴയും; ചൈനാ ടൗണ്* കുതിയ്ക്കും


    മോഹന്*ലാലിന്റെ പ്രസ്റ്റീജ് ചിത്രമായി വിശേഷിപ്പിയ്ക്കപ്പെടുന്ന കാസനോവ ഇനിയും നീളുമെന്ന് ഉറപ്പായി. റോഷന്* ആന്*ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തന്റെ ഷൂട്ടിങ് ഷെഡ്യൂളുകള്* ബ്ലോക്ക് ചെയ്ത് ലാല്* ചൈനാ ടൗണിന്റെ ലൊക്കേഷനിലേക്ക് പോകാന്* തീരുമാനിച്ചതോടെയാണിത്.

    ഡിസംബര്* 12ന് കാസനോവയുടെ ആദ്യ ഷെഡ്യൂള്* തീരുകയാണ്. ഇതിന് ശേഷം ക്രിസ്ത്യന്* ബ്രദേഴ്*സിന്റെ ബാക്കിയുള്ള ഭാഗങ്ങള്* തീര്*ത്ത ശേഷം മോഹന്*ലാല്* ഫ്രീയാവുന്നതോടെ ബാങ്കോക്കില്* കാസനോവയുടെ രണ്ടാം ഷെഡ്യൂള്* തുടങ്ങാമെന്നായിരുന്നു റോഷന്* കരുതിയിരുന്നത്. എന്നാല്* മോഹന്*ലാല്* ചൈനാ ടൗണ്* ഷൂട്ടിങ് ആരംഭിയ്ക്കാന്* പച്ചക്കൊടി കാട്ടിയതോടെ റോഷന്റെ പ്ലാന്* എല്ലാം തകിടം മറിയുകയായിരുന്നു.


    ദിലീപ്, ജയറാം എന്നിവര്* കൂടി അണിനിരക്കുന്ന ചൈനാ ടൗണ്* സംവിധാനം ചെയ്യുന്നത് റാഫി മെക്കാര്*ട്ടിന്*മാരാണ്. തകര്*പ്പന്* കോമഡി സബജക്ടും വന്*താരനിരയും ചൈനാ ടൗണിനെ ഒരു ഷുവര്* ബെറ്റ് ചിത്രമാക്കുന്നുണ്ട്. ഇത് തന്നെയാണ് ലാലിനെ ആകര്*ഷിച്ചതെന്നും കരുതപ്പെടുന്നു. രണ്ട് സിനിമകളും ലാലിന്റെ തന്നെ മാക്*സ് ലാബാണ് വിതരണം ചെയ്യുന്നതിനാല്* ഇക്കാര്യത്തില്* തീരുമാനമെടുക്കാനും ലാലിന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ലെന്നാണ് റിപ്പോര്*ട്ടുകള്*.


    മാറിയ സാഹചര്യത്തില്* 2011 ഫെബ്രുവരി റിലീസ് പ്രഖ്യാപിച്ചിരുന്ന കാസനോവ അടുത്തവര്*ഷം പകുതിയോടെ മാത്രമേ തിയറ്ററുകളിലെത്തു. അതേ സമയം അടുത്തയാഴ്ച ഷൂട്ടിങ് തുടങ്ങുന്ന ചൈനാ ടൗണ്* വിഷുവിന് റിലീസ് ചെയ്യും.
    Last edited by image; 12-09-2010 at 05:28 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •