കുറ്റം പറയാന്* ഒരുപാടുണ്ടാവും, എന്നാല്* തെന്നിന്ത്യയുടെ ഈ വര്*ഷത്തെ താരറാണിയാരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ, നയന്*താര...നാല് തെന്നിന്ത്യന്* ഭാഷകളിലും അഭിനയിച്ച് അവിടങ്ങളിലെല്ലാം വന്*വിജയം നേടിക്കൊണ്ടാണ് നയന്*സ് 2010ന്റെ താരമായി മാറുന്നത്.

മലയാളത്തില്* ബോഡിഗാര്*ഡ്, തമിഴില്* ബോസ് എങ്കിറ ഭാസ്*ക്കരന്*, തെലുങ്കില്* അടര്*, സിംഹ, കന്നഡയില്* സൂപ്പര്* എന്നിങ്ങനെ ഭാഷകളുടെ അതിര്*വരമ്പുകള്* ഭേദിച്ചുകൊണ്ടാണ് നയന്*സ് താരറാണിപ്പട്ടം ഉറപ്പിയ്ക്കുന്നത്.

ഒരുവര്*ഷം നാല് ഭാഷകളില്* അഭിനയിച്ച് നാലിലും ഹിറ്റ് സ്വന്തമാക്കുകയെന്ന അപൂര്*വമായ ഭാഗ്യം ഇതിന് മുമ്പ് ആര്*ക്കെങ്കിലും കിട്ടിയിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. തമന്ന, ഇല്യാന, കാജര്* അഗര്*വാള്*, അനുഷ്*ക തുടങ്ങിയവര്* ഉയര്*ത്തിയ വെല്ലുവിളികള്* അതിജീവിച്ചാണ് നയന്*സ് ഈ നേട്ടം കൊയ്തതെന്ന് ഏറെ ശ്രദ്ധേയമാണ്.

2009ല്* നേരിട്ട പരാജയങ്ങളും സ്വകാര്യ ജീവിതത്തിലെ വിവാദങ്ങളും എല്ലാം നിഷ്പ്രഭമാക്കിയാണ് നയന്*സ് കരിയറില്* വന്*മുന്നേറ്റം നടത്തിയത്. വാണിജ്യ സിനിമകള്*ക്കൊപ്പം ഇലക്ട്ര പോലുള്ള നല്ല ചിത്രങ്ങളുടെ ഭാഗമാവാനും നടിയ്ക്ക് കഴിഞ്ഞു.

നയന്*സ് ആദ്യമായി പരസ്യത്തില്* പ്രത്യക്ഷപ്പെട്ടതിനും 2010 സാക്ഷ്യം വഹിച്ചു. പോത്തീസ് ടെക്*സ്റ്റൈല്* തങ്ങളുടെ ബ്രാന്*ഡ് അംബാസിഡറായി നയന്*സിനെ തിരഞ്ഞെടുത്തത് നയന്*സിന്റെ താരത്തിളക്കത്തിന് കൂടുതല്* മിഴവേറ്റി.