Results 1 to 2 of 2

Thread: വീടിന് ഏതൊക്കെ നിറങ്ങള്*?

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default വീടിന് ഏതൊക്കെ നിറങ്ങള്*?


    കെട്ടിടങ്ങള്* നിര്*മ്മിക്കുന്നതിനൊപ്പം തന്നെ പ്രാധാന്യമേറിയ കാര്യമാണ് അനുയോജ്യമായ നിറങ്ങള്* നല്*കുക എന്നതും. വര്*ണങ്ങള്*ക്ക് മനസ്സിനോട് സംവദിക്കാനുള്ള പ്രത്യേക കഴിവുണ്ട്. സാന്ത്വനിപ്പിക്കാനും ഉത്സാഹം നല്*കാനും വര്*ണങ്ങള്*ക്ക് കഴിയും.

    തെറ്റായ വര്*ണങ്ങള്*ക്ക് തെറ്റായ വികാരങ്ങള്* സൃഷ്ടിക്കാനും കഴിഞ്ഞേക്കാം. അതായത്, നിറങ്ങള്* തെരഞ്ഞെടുക്കുമ്പോള്* കാര്യമായ സമീപനം ഉണ്ടാവണം അല്ലെങ്കില്* ഒരു പക്ഷേ നിങ്ങളുടെ ചുവരുകള്* ഉത്സാഹത്തിനു പകരം നിരുത്സാഹം പ്രസരിപ്പിച്ചേക്കാം !

    നിറങ്ങളെ ഊഷ്മളത കൂടിയ നിറങ്ങള്* എന്നും ഊഷ്മളത കുറഞ്ഞ നിറങ്ങള്* എന്നും രണ്ടായി തരം തിരിക്കാം. ചുവപ്പ്, മഞ്ഞ, ഓറഞ്ച് തുടങ്ങിയവയെ ഊഷ്മളത കൂടിയ ഗണത്തില്* പെടുത്താം. പച്ച, നീല തുടങ്ങിയവ ഊഷമളത കുറഞ്ഞ, ശാന്തി നല്*കുന്ന നിറങ്ങളായും കണക്കാക്കുന്നു.

    വിശാലമായ മുറികള്*ക്ക് ഊഷ്മള നിറങ്ങള്* നല്*കിയാല്* വിസ്താരം കുറഞ്ഞതായി തോന്നാം. അതേപോലെ, ഉയരം കൂടിയ സീലിങ്ങുകള്*ക്ക് ഇത്തരം നിറം നല്*കിയാല്* ഉയരം കുറഞ്ഞ പ്രതീതി സൃഷ്ടിക്കാനും സാധിക്കും.

    ഓരോ മുറിയുടെയും പ്രത്യേകതയ്ക്ക് അനുസൃതമായിരിക്കണം അതിന്*റെ നിറവും. കിടപ്പ് മുറിയില്* ഇഷ്ടമുള്ള നിറം ഉപയോഗിക്കാം. എന്നാല്*, വിശ്രമത്തിന് അനുകൂലമായ നിറഭേദം അതില്* ഉണ്ടായിരിക്കണം. ഭക്ഷണമുറിയില്* വിശപ്പിനെ ഉദ്ദീപിപ്പിക്കുന്ന നിറമാണ് വേണ്ടത്. ഭക്ഷണ മുറിയില്* ചുവപ്പ് നിറം അനുയോജ്യമായിരിക്കും. ഭക്ഷണ മുറിയില്* മഞ്ഞ, പച്ച, നീല എന്നീ നിറങ്ങള്* ഉപയോഗിക്കുന്നത് നന്നല്ല.

    അടുക്കളയില്* കടും വര്*ണങ്ങള്* ഉപയോഗിക്കാം. കുളിമുറിയിലാവട്ടെ പച്ച, നീല, വയലറ്റ് എന്നീ നിറങ്ങളില്* ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്.

    നിറങ്ങളുടെ പ്രത്യേകതകള്*


    ചുവപ്പ് നിറം തലച്ചോറിനെയും നാഡീസ്പന്ദനത്തെയും ഉത്സാഹഭരിതമാക്കുകയും വിശപ്പ് ഉണ്ടാക്കുകയും ചെയ്യുന്നു. പച്ച നിറം ആശ്വാസത്തിന്*റെ വര്*ണമാണ്. നീല വിശ്രമത്തെയും വയലറ്റ് മാന്യതയെയും പ്രതിനിധീകരിക്കുന്നു. ചുവപ്പ്, റോസ്, ഓറഞ്ച് എന്നീ നിറങ്ങള്* ഭക്ഷണത്തോട് പ്രതിപത്തി ഉണ്ടാക്കും. അതേസമയം, മഞ്ഞ, പച്ച, നീല എന്നീ നിറങ്ങള്* എതിര്* ഫലമാണ് നല്*കുക. മഞ്ഞ നിറം സന്തോഷത്തിന്റെ നിറമായാണ് കണക്കാക്കുന്നത്. നിറങ്ങളുടെ ഈ പ്രത്യേകതകള്* മനസ്സില്* വച്ച് വേണം വീടിന് നിറം നല്*കേണ്ടത് എന്ന് വാസ്തു വിദഗ്ധര്* ഉപദേശിക്കുന്നു.

  2. #2
    Join Date
    Dec 2011
    Posts
    52

    Default

    vidinu epozhum prethekanirathilula nirangala nalathu
    Original Text:



    Show alternative translations




Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •