തമിഴിലും ഹിന്ദിയിലും ഒരുപോലെ വെന്നിക്കൊടി പാറിച്ച മലയാളി പെണ്*കൊടി അസിനും പ്രണയക്കുരുക്കില്* വീണതായി റിപ്പോര്*ട്ടുകള്*. ബോളിവുഡിന്റെ യൂത്ത് ഐക്കണുകളില്* ഒരാളായ നീല്* നിധിനാണ് അസിന്റെ മനസ്സില്* കയറിക്കൂടിയതെന്നാണ് സംസാരം.

സല്*മാന്റെ റെഡ്ഡിയില്* അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന അസിന്റെ അടുത്ത ചിത്രം നീല്* നിധിനൊപ്പമാണ്. സംവിധായകനും നിര്*മാതാവുമായി രവിചോപ്ര ഒരുക്കുന്ന പോക്കറ്റ്മാര്* എന്ന സിനിമയിലാണ് ഇരുവരും ഒന്നിയ്ക്കുന്നത്.

നിധിന്* തന്നെയാണ് അസിനെ ഈ റോളിലേക്ക് ശുപാര്*ശ ചെയ്തതെന്ന് നടനുമായി അടുത്തവൃത്തങ്ങള്* സൂചിപ്പിയ്ക്കുന്നു. ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദം നേരത്തെ തന്നെ ബി ടൗണില്* സംസാരവിഷയമായിരുന്നു.എന്നാലിപ്പോള്* ഇരുവര്*ക്കുമിടയില്* സൗഹൃദത്തിനുമപ്പുറം വെറെയന്തോ കൂടി ഉണ്ടെന്നാണ് പലരുടെയും കണ്ടെത്തല്*.

മാസങ്ങള്*ക്ക് മുമ്പ് മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്* ഇരുവും ഒന്നിച്ച് ഡിന്നറിനെത്തിയത് വന്*വാര്*ത്തയായിരുന്നു. അന്ന് സംശയിച്ചതൊന്നും വെറുതെയായില്ലെന്നാണ് ഇപ്പോള്* വ്യക്തമാവുന്നത്.