ബെസ്റ്റ് ആക്*ടര്* പ്രദര്*ശിപ്പിക്കുന്ന തീയേറ്ററുകളില്* മനുഷ്യസമുദ്രം. ആദ്യ ഷോ കണ്ടിറങ്ങുന്നവര്* ബെസ്റ്റ് ആക്*ടറിന്* ഇടുന്നത് നൂറില്* നൂറ് മാര്*ക്കാണ്*. എക്കാലത്തെയും പണം*വാരിപ്പടങ്ങളില്* ഒന്നായ രാജമാണിക്യത്തേക്കാള്* മികച്ച കൊമേഴ്സ്യല്* സിനിമ എന്നാണ്* പരക്കെയുള്ള അഭിപ്രായം.

തീയേറ്ററുകളെ ഇളക്കി മറിക്കുന്ന ഒരു തകര്*പ്പന്* സിനിമയാണ്* മമ്മൂട്ടി - മാര്*ട്ടിന്* പ്രക്കാട്ട് ടീം ഒരുക്കിയിരിക്കുന്ന ബെസ്റ്റ് ആക്*ടര്* എന്നാണ്* ഇനിഷ്യല്* റിപ്പോര്*ട്ട്.

നര്*മ്മം കലര്*ന്ന ആദ്യപകുതിയും ആരും ചിന്തിക്കാന്* ഇടയില്ലാത്ത ക്ലൈമാക്സും പടത്തിന്*റെ ഹൈലൈറ്റാണെന്ന് കണ്ടവര്* പറയുന്നു.

മാര്*ട്ടിന്*റെ സംവിധാനത്തികവും മമ്മൂട്ടിയുടെ ഗംഭീരമായ പകര്*ന്നാട്ടവും നെടുമുടിയുടെയും സലീം കുമാറിന്*റെയും മത്സരിച്ചുള്ള അഭിനയവും പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കുന്നുണ്ട്. നര്*മവും സെന്*റിമെന്*റ്*സും ഇടകലര്*ത്തിയാണ്* മാര്*ട്ടിന്* കഥ പറയുന്നത്.

പുതിയ സം*വിധായകരെ തെരഞ്ഞെടുക്കുന്നതില്* മമ്മൂട്ടിക്ക് അപൂര്*വമായേ തെറ്റ് പറ്റാറുള്ളൂ. മാര്*ട്ടിന്* പ്രക്കാട്ട് എന്ന നവാഗത സംവിധായകന്* ബെസ്റ്റ് ആക്*ടര്* എന്ന സിനിമയ്ക്കായി ഡേറ്റ് കൊടുത്തതിലൂടെ കഴിവുള്ള നവാഗതരെ കണ്ടെത്തുന്നതില്* തനിക്കുള്ള പാടവം മമ്മൂട്ടി ഒരിക്കല്* കൂടി തെളിയിച്ചിരിക്കുകയാണ്*.