അമ്മമാരുടെ പൊണ്ണത്തടി നവജാതശിശുക്കള്*ക്ക് അപകടം..?

അമ്മമാരിലെ പൊണ്ണത്തടി നവജാതശിശുക്കളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പഠനങ്ങള്* സൂചിപ്പിക്കുന്നു. ഹൃദയത്തിന്റെയോ ഹൃദയധമനികളുടെയോ ഘടനയില്* തകരാറ് കാണപ്പെടുന്ന കോഞെ്ജനിറ്റല്* ഹാര്*ട്ട് ഡിഫക്ട് ആണ് അനാരോഗ്യകരമായ തടിയുള്ള അമ്മമാരുടെ കുട്ടികളില്* കാണപ്പെടുന്ന മാരകമായ തകരാറ്. ഗര്*ഭിണികളിലെ പൊണ്ണത്തടി അമ്മയ്ക്കും കുഞ്ഞിനും ഒട്ടേറെ അസുഖങ്ങള്*ക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങള്* നേരത്തേ കണ്ടെത്തിയിരുന്നു.

ഗര്*ഭകാലത്തെ പ്രമേഹം, രക്താതിമര്*ദം തുടങ്ങിയവയ്*ക്കൊപ്പം അമിതവണ്ണമുള്ള സ്ത്രീകള്*ക്ക് സിസേറിയന്* പ്രസവത്തിനും സാധ്യതയുണ്ടെന്നാണ് മറ്റ് പഠനഫലങ്ങള്*. ഇത്തരം അമ്മമാര്*ക്ക് ജനിക്കുന്ന കുട്ടികള്*ക്ക് പൊണ്ണത്തടിയും പിന്നീട് ടൈപ്പ് 2 പ്രമേഹവും ഉണ്ടാകാനിടയുണ്ടെന്നും ഗവേഷണഫലങ്ങള്* തെളിയിക്കുന്നു. കിലോഗ്രാമിലുള്ള തൂക്കത്തെ മീറ്ററിലുള്ള ഉയരത്തിന്റെ പെരുക്കം കൊണ്ട് ഹരിച്ച് കിട്ടുന്ന തുകയായ ബോഡി മാസ് ഇന്*ഡക്*സ് 30-ല്* കൂടുതലുള്ളവരെയാണ് പൊണ്ണത്തടിക്കാരായി പരിഗണിക്കുന്നത്.

ന്യൂയോര്*ക്ക് സ്റ്റേറ്റ് ഹെല്*ത്ത് ഡിപ്പാര്*ട്ട്*മെന്*റും എന്*.ഐ.സി.എച്ച്.ഡി.യും ചേര്*ന്ന് നടത്തിയ പഠനത്തില്* 11 വര്*ഷത്തിനുള്ളില്* നടന്ന 15ലക്ഷം പ്രസവങ്ങള്* നിരീക്ഷണവിധേയമാക്കിയപ്പോഴാണ് ഇക്കാര്യം വെളിവായത്. അമേരിക്കന്* ജേര്*ണല്* ഓഫ് ക്ലിനിക്കല്* ന്യൂട്രീഷ്യനില്* പ്രസിദ്ധപ്പെടുത്തിയ മറ്റൊരു ഗവേഷണഫലത്തില്*, പൊണ്ണത്തടിയുള്ള അമ്മമാരില്* മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാരോഗ്യം കുറഞ്ഞ കുട്ടികളുണ്ടാകാനുള്ള സാധ്യത 11ശതമാനം അധികമാണെന്ന് കണ്ടെത്തുകയുണ്ടായി. എന്നാല്* അമിതഭാരമുള്ള അമ്മമാര്*ക്ക് (വൈദ്യശാസ്ത്രത്തിന്റെ ഭാഷയില്* അവര്*ക്ക് പൊണ്ണത്തടിയില്ലെങ്കില്*)ഇത്തരം പ്രശ്*നങ്ങളുണ്ടാകില്ലെന്നും പഠനം വെളിപ്പെടുത്തുന്നു.

പൊണ്ണത്തടിയുള്ള അമ്മമാര്*ക്ക് പിറക്കുന്ന കുട്ടികള്*ക്കും പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യതയുണ്ട്.ഇത്തരം അമ്മമാരില്* പിറക്കുന്ന കുട്ടികളില്* 29ശതമാനം പേര്*ക്കും ഈയവസ്ഥയുണ്ടാകുമെന്ന് അടുത്തിടെ നടന്ന പഠനങ്ങള്* പറയുന്നു. അതുപോലെ ന്യൂറല്* ട്യൂബില്* തകരാറും(ന്യൂറല്* ട്യൂബ് ഡിഫക്ട്*സ്) ഇത്തരം കുട്ടികളില്* കണ്ടുവരുന്നു. എന്നാല്* തുടക്കത്തില്* തന്നെ ഈ തകരാറ് കണ്ടെത്തി പരിഹരിക്കാം. അതുപോലെ ഗര്*ഭസ്ഥശിശുവിനും അമിതഭാരമുണ്ടായി പ്രസവത്തില്* സങ്കീര്*ണതകള്* ഉണ്ടാകാനിടയുണ്ട്.
പ്രതിരോധം

പ്രസവത്തിനുമുന്*പ് ശരീരഭാരം കുറയ്ക്കുകയാണ് പൊണ്ണത്തടികൊണ്ടുള്ള അപകടം ഒഴിവാക്കാന്* ആദ്യം ചെയ്യേണ്ടത്.ഡോക്ടറുടെ ഉപദേശം തേടിയതിനുശേഷം ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തും ഭാരം കുറയ്ക്കാം. ചെറിയതോതില്* ഭാരം കുറയ്ക്കുന്നതുപോലും പ്രസവകാലത്തെ സങ്കീര്*ണതകള്* ഒഴിവാക്കാം. പൊണ്ണത്തടി പരിധിവിട്ടുള്ളതാണെങ്കില്* അത് കുറയ്ക്കാനുള്ള ശസ്ത്രക്രിയയും പരിഹാരമാണ്.

എന്നാല്* ഗര്*ഭകാലത്ത് ഭാരം കുറയ്ക്കുന്നത് അപകടം ചെയ്യുമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്തുള്ള ഭക്ഷണക്രമീകരണം കുട്ടിക്ക് പോഷകങ്ങള്* കിട്ടുന്നത് ഇല്ലാതാക്കും. പകരം നിലവിലുള്ളത് അമിതമായി കൂടുന്നുണ്ടോ എന്ന് നിരീക്ഷിക്കുക.

ഗര്*ഭകാലത്ത് വിദഗ്ധരുടെ നിര്*ദേശാനുസരണമുള്ള വ്യായാമം ചെയ്യാവുന്നതാണ്. വീടിനുചുറ്റും മുറിയിലുമുള്ള നടത്തംപോലും ഗുണം ചെയ്യും. ഇത് പ്രസവസമയത്തുള്ള സങ്കീര്*ണതകള്* ഒരളവോളം കുറയ്ക്കും.