ആലപ്പുഴ: ആലപ്പുഴയിലെ ബീച്ചിന് സമാന്തരമായി നാലുവരി മേല്*പ്പാത നിര്*മ്മിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം അനുമതി നല്*കി. 157 കോടി ചിലവിട്ട് മൂന്നു വര്*ഷം കൊണ്ട് പൂര്*ത്തിയാക്കുന്ന പദ്ധതിയിലൂടെ ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബീച്ച് വഴി നാലുവരി പാത നിര്*മ്മിക്കാനായിരുന്നു ദേശീയ പാത അതോറിറ്റി തയാറാക്കിയ പദ്ധതി. എന്നാല്* ഇത് ആലപ്പുഴയിലെ ടൂറിസത്തിന് തിരിച്ചടിയാകുമെന്ന് കണ്ടാണ് മേല്*പ്പാത വേണമെന്ന് കെ.സി വേണുഗോപാല്* എം.പി ആവശ്യപ്പെട്ടിരുന്നത്.