കൊച്ചി: നിയമന തട്ടിപ്പ് സംഘത്തില്* ആറ് പേര്* ഉണ്ടായിരുന്നതായി മുഖ്യ സൂത്രധാരന്* അഭിലാഷ്.എസ്.പിള്ള പോലീസിന്റെ ചോദ്യം ചെയ്യലില്* പറഞ്ഞതായി സൂചന. ജെ.പി എന്ന ജനാര്*ദ്ദനന്* പിള്ളയെയും അഭിലാഷിനെയും കുടാതെ അജിത്, രവി, ചന്ദ്രചൂഡന്*, മധുപാല്* എന്നിവരാണ് സംഘത്തിലുള്ളത്. നിയമന തട്ടിപ്പിനായുള്ള വ്യാജരേഖ തയാറാക്കിയത് കളക്ടറേറ്റില്* വെച്ചാണെന്നും അഭിലാഷ് പിള്ള സമ്മതിച്ചിട്ടുണ്ട്. അതിനായി രാത്രി വൈകിയും ജോലി ചെയ്തു. രേഖകള്* തയാറാക്കാന്* സ്വന്തം ലാപ്*ടോപ് ആണ് ഉപയോഗിച്ചത്.

ഉദ്യോഗാര്*ഥികളെ കണ്ടെത്തിയത് ജെ.പിയും അജിത്തും ചേര്*ന്നാണെന്നും അഭിലാഷ് മൊഴി നല്*കിയിട്ടുണ്ട്. വ്യാജ രേഖകള്* തയാറാക്കാന്* ജെ.പി കല്*പ്പറ്റയില്* തങ്ങി സഹായിച്ചു. അഞ്ച് പേരെ കൂടി നിയമിക്കാനുള്ള ശ്രമം തുടര്*ന്നുവരികയായിരുന്നുവെന്നും അഭിലാഷ് പോലീസിനോട് പറഞ്ഞിട്ടുണ്ട്. വയനാട് നിയമന തട്ടിപ്പില്* പണം നഷ്ടപ്പെട്ട എല്ലാവര്*ക്കും പണം തിരികെ നല്*കാന്* തയാറാണെന്നും അഭിലാഷ് പറഞ്ഞതായാണ് അറിവ്.