ദോശയ്ക്കും ഇഡലിക്കുമൊപ്പം മാത്രമല്ല ചോറിനൊപ്പവും കഴിക്കാന്* അമ്പഴങ്ങ ചമ്മന്തി ഏറെ രുചികരമാണ്. ഇതാ ഒന്നു പരീക്ഷിച്ചോളൂ.

ചേര്*ക്കേണ്ട ഇനങ്ങള്*

തേങ്ങ - 1 എണ്ണം
വറ്റല്* മുളക് - 75 ഗ്രാം
അമ്പഴങ്ങ - 1
പുളി - 10 ഗ്രാം
എണ്ണ - 1 ടേബിള്* സ്പൂണ്*
കടുക് - 1 ടേബിള്* സ്പൂണ്*
ഉപ്പ് - പാകത്തിന്

പാകം ചെയ്യേണ്ട വിധം

വറ്റല്* മുളക് നല്ലവണ്ണം ഉണക്കി അരിയെടുക്കണം. എന്നിട്ട് മുളകിന്*റെ അരി, അമ്പഴങ്ങയുടെ കാമ്പ്, പുളി, ചിരകിയ തേങ്ങ, ഉപ്പ് എന്നിവ നല്ലവണ്ണം അരയ്ക്കണം. പിന്നീട് ഫ്രൈയിംഗ് പാനില്* എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടുമ്പോള്* അരപ്പു ചേര്*ത്തിളക്കണം. അമ്പഴങ്ങ ചട്ണി റെഡിയായി.


ഇതും തിരയുക: പാചകം, വെജിറ്റേറിയന്, വെജ്, നോണ് വെജ്, മാംസാഹാരം, സസ്യാഹാരം, അടുക്കള, രുചി, ചേരുവ, ഭക്ഷണം, ആഹാരം