'ടൈറ്റാനിക്', 'അവതാര്*' എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ ചലച്ചിത്രപ്രേക്ഷകരെ വിസ്മയത്തിലാഴ്ത്തിയ ഹോളിവുഡ് സംവിധായകന്* ജയിംസ് കാമറൂണ്* ഇന്ത്യന്* ഇതിഹാസങ്ങളായ മഹാഭാരതം, രാമായണം എന്നിവയുടെ ചലച്ചിത്രാവിഷ്*കാരത്തിന് ഒരുങ്ങുന്നു. 'അവതാര്*' പരമ്പരയിലെ രണ്ടും മൂന്നും ഭാഗങ്ങളുള്ള ചിത്രീകരണത്തിനു ശേഷമാണ് ഇന്ത്യന്* ഇതിഹാസങ്ങളെ അഭ്രപാളികളിലെത്തിക്കാനുള്ള പരിശ്രമങ്ങള്*ക്ക് ജയിംസ് കാമറൂണ്* തുടക്കമിടുക.

ഈ ഇതിഹാസങ്ങള്* ചലച്ചിത്രത്തിലേക്കു പകര്*ത്താന്* താത്പര്യമുള്ള ഇന്ത്യന്* സംവിധായകര്*ക്ക് ത്രീഡി അടക്കമുള്ള ആധുനിക സാങ്കേതികവിദ്യയുടെ പിന്തുണ നല്കാനും താന്* തയ്യാറാണെന്ന് കാമറൂണ്* പറഞ്ഞു. ത്രീ ഡി ഫ്യൂഷന്* ക്യാമറ സംവിധാനം, വെര്*ച്വല്* ക്യാമറ എന്നിങ്ങനെ തന്റെ സിനിമകള്*ക്കായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകള്* ഇതിഹാസങ്ങള്* അഭ്രപാളികളിലെത്തിക്കുന്ന ഇന്ത്യന്* സംവിധായകര്*ക്കു കൈമാറാന്* തനിക്കു താത്പര്യമുണ്ടെന്ന് കാമറൂണ്* പറയുന്നു.അനേകം വിസ്മയങ്ങള്* ഒളിപ്പിച്ചുവെച്ചിട്ടുള്ള രാജ്യമായ ഇന്ത്യ, ഞാന്* രണ്ടുതവണ സന്ദര്*ശിച്ചിട്ടുണ്ട്. ഹരിദ്വാറില്* ഗംഗാസ്*നാനം നടത്തിയതും അതിലൂടെ ഇന്ത്യന്* ആധ്യാത്മികതയില്* താത്പര്യം ജനിച്ചതും തന്നെ ഇതിഹാസങ്ങളിലെത്തിച്ചെന്ന് കാമറൂണ്* പറയുന്നു. ''അവതാര്* റിലീസിങ് നടന്ന ഉടനെയാണ് ഞാന്* ഹരിദ്വാറിലെത്തിയത്. ആധ്യാത്മികതയുടെ അനുഭവത്തിലൂടെ കടന്നുപോവുന്നതും മറ്റൊരു വ്യവസ്ഥയെ അടുത്തറിയുന്നതും ആഹ്ലാദകരമായ അനുഭവമാണ്''- കാമറൂണ്* പറഞ്ഞു. സന്ദര്*ശനത്തിനിടെ പരിചയപ്പെട്ട ഇന്ത്യക്കാരും ഇതിഹാസങ്ങളിലുള്ള തന്റെ താത്പര്യം വര്*ധിപ്പിച്ചതായി കാമറൂണ്* അറിയിച്ചു.

'അവതാര്*' പരമ്പരയിലെ അടുത്ത രണ്ടു ചിത്രങ്ങളുടെ തിരക്കഥാരചനയുടെ തിരക്കിലാണ് കാമറൂണ്* ഇപ്പോള്*. പരമ്പരയിലെ അടുത്ത ചിത്രം സമുദ്രത്തിനടിയിലാണ് ചിത്രീകരിക്കുക. അവതാറിന്റെ ആദ്യഭാഗത്തില്* ചിത്രീകരിച്ച പണ്ടോറ എന്ന ഗ്രഹത്തിലെ സമുദ്രങ്ങളാണ് രണ്ടാം ഭാഗത്തില്* ദൃശ്യവത്കരിക്കുക- കാമറൂണ്* പറഞ്ഞു.