ടെസ്റ്റ് ക്രിക്കറ്റില്* ഏറ്റവും കൂടുതല്* റണ്*സ് നേടിയവരുടെ പട്ടികയില്* രാഹുല്*ദ്രാവിഡ് മൂന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ആദ്യ ടെസ്റ്റില്* 11 റണ്*സ് നേടിയതോടെയാണ് വെസ്റ്റിന്*ഡീസ് താരം ബ്രയാന്* ലാറയുടെ പേരിലായിരുന്ന സ്ഥാനം രാഹുല്* ദ്രാവിഡ് സ്വന്തമാക്കിയത്.

ലാറയുടെ 11,953 എന്ന റണ്*സാണ് ദ്രാവിഡ് മറിക്കടന്നത്. എന്നാല്*, റെക്കോര്*ഡ് നേട്ടത്തിനൊപ്പം മികച്ച സ്കോര്* കണ്ടെത്താന്* ദ്രാവിഡിന് സാധിച്ചില്ല. സ്റ്റെയിനിന്റെ പന്തില്* ദ്രാവിഡ് പുറത്താകുകയായിരുന്നു. 148 ടെസ്റ്റ് മത്സരങ്ങളില്* നിന്നായി ദ്രാവിഡ് 53.31 ശരാശരിയില്* റണ്*സ് നേടിയിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റ് റണ്*സില്* സച്ചിന്* ടെണ്ടുല്*ക്കറാണ് ഒന്നാം സ്ഥാനത്ത്. 175 ടെസ്റ്റുകളില്* നിന്നായി സച്ചിന്* 14,3666 റണ്*സ് നേടിയിട്ടുണ്ട്. തൊട്ടു പിറകെ ഓസ്ട്രേലിയന്* നായകന്* റിക്കിപോണ്ടിംഗുമുണ്ട്. പോണ്ടിംഗിന് 151 മത്സരങ്ങളില്* നിന്ന് 12,332 റണ്*സുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്* 200 ക്യാച്ചുകള്* തികച്ച ആദ്യ താരം കൂടിയാണ് ദ്രാവിഡ്.