ശബരിമലയില്* സ്ത്രീകളെ കയറ്റിയാല്* ആകാശം ഇടിഞ്ഞുവീഴുമോ? ചോദിക്കുന്നത് പ്രശസ്ത തെന്നിന്ത്യന്* നടിയും, മമ്മൂട്ടി നായകനായി അഭിനയിച്ച പോക്കിരിരാജയിലൂടെ മലയാളികള്*ക്ക് സുപരിചിതയും ആയ ശ്രേയ സരണ്*. അയ്യപ്പ സന്നിധാനത്ത് ചെല്ലുകയും ശ്രീകോവിലിനുള്ളില്* കടന്ന് അയ്യപ്പ വിഗ്രഹത്തില്* തൊടുകയും ചെയ്തു എന്ന് പറഞ്ഞതിന്* കന്നഡ നടി ജയമാലയ്ക്കെതിരെ കേരള പൊലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്ന സാഹചര്യത്തിലാണ്* ശ്രേയ സ്ത്രീകള്* അയ്യപ്പദര്*ശനം നടത്തിയാല്* എന്താണ്* തെറ്റ് എന്ന് ചോദിച്ചിരിക്കുന്നത്.

പത്തിനും അമ്പത്തഞ്ചിനും മധ്യേ പ്രായമുള്ള സ്*ത്രീകള്*ക്ക്* ശബരിമല ദര്*ശനത്തിന്* വിലക്ക്* ഏര്*പ്പെടുത്തിയിട്ടുണ്ടെങ്കിലും യൗവന കാലത്ത്* താന്* ശബരിമല ദര്*ശനത്തിന്* എത്തിയെന്നും തിക്കിലും തിരക്കിലും പെട്ട്* ശ്രീകോവിലിലേക്ക്* വീണെന്നും അയ്യപ്പന്റെ പാദങ്ങളില്* സ്പര്*ശിച്ചു എന്നുമാണ്* ജയമാല വെളിപ്പെടുത്തിയത്*. ക്രിമിനല്* ഗുഢാലോചന, ശബരിമലയുടെ യശസിന്* കളങ്കം ചാര്*ത്തുന്ന പ്രവൃത്തി, മതവികാരം വ്രണപ്പെടുത്തുന്ന ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ്* ജയമാലയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്*.

“ജയമാല ശ്രീകോവിലില്* കയറിയിട്ടില്ല എന്നാണ്* പൊലീസും ശബരിമല അധികൃതരും പറയുന്നത്. എന്നാല്*, സത്യത്തില്* ജയമാല ശ്രീകോവിലില്* കയറിയിട്ടുണ്ടെങ്കില്* ആ ധൈര്യത്തെ ഞാന്* നമിക്കുന്നു. അങ്ങിനെ തന്നെയാണ്* വിപ്ലവം ഉണ്ടാക്കേണ്ടത്.”

“അയ്യപ്പന്* ഈശ്വരന്*റെ അവതാരമാണ്*. ഈശ്വരനാണ്* പുരുഷന്മാരെയും സ്ത്രീകളെയുമൊക്കെ സൃഷ്ടിച്ചത്. അങ്ങിനെയുള്ള ഈശ്വരന്* സ്ത്രീകളെ വെറുക്കുമെന്ന് ഞാന്* കരുതുന്നില്ല. സ്ത്രീകള്* ശബരിമലയില്* കയറുന്നതില്* എന്താണ്* തെറ്റെന്ന് എനിക്ക് മനസിലാകുന്നില്ല. സ്ത്രീകള്* ശബരിമലയില്* കയറിയാല്* ആകാശം ഇടിഞ്ഞുവീഴുമോ? സത്യം പറഞ്ഞാല്*, സ്ത്രീകളെ കയറ്റാതിരിക്കുന്ന നടപടിയാണ്* പാപം. ഈശ്വരന്* ഈ പാപം പൊറുക്കില്ല” - ശ്രേയ പറഞ്ഞു.

തെന്നിന്ത്യയിലെ മികച്ച നടിമാരില്* ഒരാളായി കരുതപ്പെടുന്ന ശ്രേയയുടെ ‘ബോള്*ഡ്’ ആയ അഭിപ്രായം പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. ആര്യയോടൊപ്പം ശ്രേയ അഭിനയിച്ച ‘ചുക്കു ബുക്ക്’ എന്ന സിനിമ തമിഴകത്ത് വന്* ഹിറ്റായി ഓടുകയാണ്*. മോഹന്*ലാല്* നായകനാവുന്ന ‘കാസനോവ’ എസ്*ജെ സൂര്യയുടെ തെലുങ്ക് പടം ‘പുലി’, ജീവ നായകനാവുന്ന ‘രൌദ്രം’ എന്നീ സിനിമകളില്* അഭിനയിച്ചുവരികയാണ്* ഇരുപത്തിയെട്ട് വയസുള്ള, ഡേറാഡൂണില്* നിന്നുള്ള ഈ സുന്ദരി.