ജനന-മരണ രജിസ്*ട്രേഷന്* ലളിതമാക്കി



ജനന-മരണ രജിസ്*ട്രേഷന്* ലളിതമാക്കി

തിരുവനന്തപുരം: ജനന-മരണങ്ങള്* രജിസ്റ്റര്* ചെയ്യുന്നതിനും സര്*ട്ടിഫിക്കറ്റുകള്* വാങ്ങുന്നതിനുമുള്ള നടപടികള്* കൂടുതല്* ലളിതമാക്കിക്കൊണ്ട് സര്*ക്കാര്* ഉത്തരവ് പുറപ്പെടുവിച്ചു. ജനന-മരണ രജിസ്*ട്രേഷനുമായി ബന്ധപ്പെട്ട നടപടികളെല്ലാം ക്രോഡീകരിച്ചുകൊണ്ടും കൂടുതല്* ഉദാരമാക്കിക്കൊണ്ടുമാണ് ഇപ്പോള്* ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് മന്ത്രി പാലോളി മുഹമ്മദ് കുട്ടി അറിയിച്ചു.

രജിസ്റ്റര്* മുഴുവനായോ പേജുകള്* മാത്രമായോ നഷ്ടപ്പെട്ടവര്*ക്ക് സര്*ട്ടിഫിക്കറ്റ് ലഭിക്കാന്* മാര്*ഗമുണ്ടായിരുന്നില്ല. തെളിവുകളുടെ അടിസ്ഥാനത്തില്* രജിസ്*ട്രേഷന്* പുനഃസൃഷ്ടിക്കാമെന്നും തെളിവുകള്* ലഭിക്കുന്നില്ലെങ്കില്* രജിസ്റ്റര്* ചെയ്തിട്ടില്ലെന്ന് സാക്ഷ്യപത്രം നല്*കുമെന്നും പുതിയ ഉത്തരവിലുണ്ട്.

കുട്ടികളെ ദത്തെടുക്കുകയോ ഗാര്*ഡിയന്*ഷിപ്പ് ലഭിക്കുകയോ ചെയ്യുമ്പോള്* പ്രസ്തുത കുട്ടികള്*ക്ക് ദത്തെടുക്കുന്ന മാതാപിതാക്കള്*ക്ക് തങ്ങള്*ക്കിഷ്ടമുള്ള പേരുചേര്*ക്കാം. മാതാപിതാക്കളുടെ സ്ഥാനത്ത് സ്വന്തം പേരുകള്* ചേര്*ക്കുകയും ചെയ്യാം. കുട്ടിക്ക് നേരത്തെ പേരു ചേര്*ത്തിട്ടുള്ളതാണെങ്കിലും, മാതാപിതാക്കളുടെ സ്ഥാനത്ത് പേര് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്രകാരം ഉള്*പ്പെടുത്താം. അനാഥാലയങ്ങളില്* നിന്നു മാത്രമല്ല ബന്ധുക്കളില്* നിന്നും സുഹൃത്തുക്കളില്* നിന്നും കുട്ടികളെ നിയമാനുസൃതം ദത്തെടുക്കുന്നവര്*ക്കും ഈ ഇളവ് ബാധകമാണെന്നും മന്ത്രി അറിയിച്ചു.

സ്*കൂള്* പ്രവേശനം നേടിയ കുട്ടിയുടെ പേര് ചേര്*ക്കുമ്പോള്* മാതാപിതാക്കളുടെ സംയുക്ത അപേക്ഷയോ തിരിച്ചറിയല്* കാര്*ഡിന്റെ പകര്*പ്പോ ആവശ്യമില്ല. രജിസ്*ട്രേഷനില്* തെറ്റായി ചേര്*ത്തിട്ടുള്ള ഏതു കാര്യവും തെളിവുകളുടെ അടിസ്ഥാനത്തില്* തിരുത്താം.

കമ്പ്യൂട്ടറൈസേഷന്* പൂര്*ത്തിയായിട്ടുള്ള തദ്ദേശഭരണ സ്ഥാപനങ്ങളില്* നിന്നുള്ള ജനന-മരണ സര്*ട്ടിഫിക്കറ്റുകള്* www.cr.lsgkerala.gov എന്ന വെബ്*സൈറ്റില്* നിന്നും ഡൗണ്*ലോഡ് ചെയ്യാം.

Kerala News, India, Asia, World News. Malayalam News,